കെ. സുധാകരനെ ഐ.ഗ്രൂപ്പ് പുറത്താക്കി

സ്വന്തം ലേഖകൻ കെ സുധാകരനെ ഐ ഗ്രൂപ്പിൽ നിന്നും പുറത്താക്കി. സുധാകരനുമായി സഹകരിക്കേണ്ടതില്ലെന്ന് ഐ ഗ്രൂപ്പ് നേതൃത്വം താഴെ തട്ടിലേക്ക് നിർദേശം നൽകി. കെ.മുരളീധരനെ ഗ്രൂപ്പ് ചർച്ചകളിൽ നിന്ന് ഒഴിവാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.  എറണാകുളം ഡി സി സി ഓഫീസിലെ ശവപ്പെട്ടി പ്രതിഷേധത്തിന് പിന്നിൽ സുധാകരൻ എന്നാണ് കണ്ടെത്തൽ. കെ പി സി സി നേതൃ സ്ഥാനത്ത് എത്താൻ കെ സുധാകരൻ തരം താണ കളികൾ കളിക്കുന്നു എന്നാണ് ചെന്നിത്തല ഉൾപ്പെടെ ഐ ഗ്രൂപ്പിലെ പ്രബല നേതാക്കളുടെ വിലയിരുത്തൽ. എറണാകുളം ഡി സി സി ഓഫീസിൽ […]

മിസോറാം ഗവർണർ കുമ്മനം രാജശേഖരന്റെ ജില്ലയിലെ സന്ദർശനം രണ്ടാം ദിവസത്തിലേക്ക് : മള്ളിയൂർ ക്ഷേത്രത്തിൽ സന്ദർശനം നടത്തി; പ്രസ് ക്ലബിൽ സ്വീകരണം നൽകി

  സ്വന്തം ലേഖകൻ കോട്ടയം: മിസോറാം ഗവർണറായ ശേഷം ആദ്യമായി ജില്ലയിലെത്തിയ കുമ്മനം രാജശേഖരന് ജില്ലയിൽ രണ്ടാം ദിവസവും സ്വീകരണം നൽകി. തിങ്കളാഴ്ച രാവിലെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലും, തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി. ഇവിടെ ക്ഷേത്രം ഭാരവാഹികൾ ചേർന്ന് അദേഹത്തെ സ്വീകരിച്ചു. തുടർന്നു മള്ളിയൂർ ഗണപതി ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തി. ക്ഷേത്ര ഭാരവാഹികൾ ചേർന്ന് പൊന്നാടയണിയിച്ച് സ്വീകരിച്ചു. 11.30 ന് കോട്ടയം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപത്തെ പ്രസ് ക്ലബിൽ മാധ്യമ പ്രവർത്തകർ […]

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ആർ ടി എഫുകാർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

സ്വന്തം ലേഖകൻ കൊച്ചി: വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ പ്രതികളായ മൂന്ന് ആർ ടി എഫുകാർക്ക് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ആർ ടി എഫ് ഉദ്യോഗസ്ഥരായ സന്തോഷ്, ജിതിൻരാജ്, സുമേഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തീർപ്പാക്കിയത്. രണ്ടുലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും ജില്ലയിൽ പ്രവേശിക്കരുതെന്നും ആഴ്ചയിൽ രണ്ടുദിവസം അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി ഒപ്പുവയ്ക്കണമെന്നുമാണ് ജാമ്യ വ്യവസ്ഥ.

ഐ പി എസുകാരുടെ ദാസ്യപ്പണി; കൂടുതൽ നടപടി ഉണ്ടാകും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഐപിഎസുകാരുടെ ദാസ്യപ്പണിയിൽ കൂടുതൽ നടപടി. എസ്എപി ക്യാംപ് ഡെപ്യൂട്ടി കമാൻഡന്റ് പി.വി.രാജു വീട്ടിൽ ടൈൽസ് പണിക്ക് ക്യാമ്പ് ഫോളോവർമാരെ ഉപയോഗിച്ചിരുന്നു. രാജുവിനെതിരെ ഡിജിപി ഇന്ന് അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. അതേസമയം, ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ വീട്ടിൽ പോലീസുകാർക്ക് അടിമപ്പണി ചെയ്യേണ്ടി വരുന്നതായി കണ്ടെത്തിയ സംഭവത്തിൽ പോലീസിലെ 6000 പേരോളം ചെയ്യുന്നത് കാക്കി കുപ്പായമിട്ട് ചെയ്യരുതാത്ത കാര്യങ്ങളാണെന്ന് റിപ്പോർട്ട്. പോലീസ് യൂണിഫോമിൽ പോലീസിന്റേതല്ലാത്ത ജോലി ചെയ്യേണ്ടി വരുന്ന ഇത്തരക്കാർ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആണെന്നും വർഷംതോറും സേനയിൽ ഏഴു പോലീസുകാർ വീതം ആത്മഹത്യ […]

എംഡിക്കെതിരെ യൂണിയനുകൾ: വിലക്ക് ലംഘിച്ച് പ്രകടനം നടത്തിയ യൂണിയൻ നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്; യൂണിയനുകളുമായി ഏറ്റുമുട്ടലിനു തച്ചങ്കരി

സ്വന്തം ലേഖകൻ കൊച്ചി: കെഎസ്ആർടിസിയെ നന്നാക്കാനുള്ള പരിശ്രമത്തിൽ യൂണിയനുകൾക്കെതിരെ ആഞ്ഞടിച്ച് കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി. യൂണിയനുകൾ ആഞ്ഞടിക്കുന്നതിനെതിരെ അതിനേക്കാൾ ശക്തിയിൽ തിരിച്ചടിച്ചാണ് തച്ചങ്കരി ഇപ്പോൾ പിടിച്ചു നിൽക്കുന്നത്. തച്ചങ്കരിയുടെ ഉത്തരവ് ലംഘിച്ച് വിവിധ ഓഫിസുകളിൽ പ്രകടനം നടത്തുകയും, ഉത്തരവിന്റെ പകർപ്പ് കത്തിക്കുകയും ചെയ്ത 18 യൂണിയൻ നേതാക്കൾക്കാണ് തച്ചങ്കരി ഇപ്പോൾ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഇതോടെ തച്ചങ്കരിയും യൂണിയനുകളും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ ശക്തമായി. കെഎസ്ആർടിഇഎ (സിഐടിയു), ടിഡിഎഫ്, കെഎസ്ആർടിഇയു (എ.ഐടിയുസി) യൂണിയൻ നേതാക്കൾക്കാണ് കെഎസ്ആർടിസി എംഡി കാരണം കാണിക്കൽ നോട്ടീസ് […]

കാലം കാത്തു വച്ച ആദരവ്: കുമ്മനത്തിനു പൊലീസ് നൽകിയത് വൻ വരവേൽപ്പ്; കുമ്മനത്തിനു നാടിന്റെ ആദരം

സ്വന്തം ലേഖകൻ കോട്ടയം: മിസോറാം ഗവർണറായ ശേഷം ജില്ലയിൽ എത്തിയ കുമ്മനം രാജശേഖരനു സ്വന്തം നാട് ഒരുക്കിയത് രാജകീയ വരവേൽപ്പ്. സർക്കാർ ജോലി ഉപേക്ഷിച്ചു രാജ്യസേവനത്തിനു തയ്യാറെടുത്ത് രംഗത്തിറങ്ങിയ കുമ്മനത്തെ പരിഹസിച്ചവർക്കുള്ള ഉശിരൻ മറുപടിയുമായി എത്തിയ അദ്ദേഹത്തിനു നാട്ടകം ഗസ്റ്റ്ഹൗസിൽ പൊലീസ് ഗാർഡ് ഓഫ് ഓണർ ഒരുക്കിയാണ് സ്വീകരിച്ചത്. നാടു മുഴുവൻ അഭിമാനത്തോടെ നോക്കി നിന്നപ്പോഴാണ് രാജകീയമായ ആ വരവുണ്ടായത്. കുമ്മനം രാജശേഖരനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച് കൃത്യം ഒരു വർഷം പൂർത്തിയാകുമ്പോഴാണ് ജന്മനാട് രാജകീയമായ സ്വീകരണം അദ്ദേഹത്തിനു ഒരുക്കി നൽകിയത്. മെട്രോ റെയിൽ […]

ഡൽഹി മുഖ്യമന്ത്രിയുടെ സമരം: പിൻതുണയുമായി പ്രതിപക്ഷ മുഖ്യമന്ത്രിമാർ; സമരം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യം

സ്വന്തം ലേഖകൻ ഡൽഹി: ജനകീയ വിപ്ലവത്തിലൂടെ ഡൽഹിയിൽ അധികാരത്തിൽ എത്തിയ ആം ആദ്മി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ സമരത്തിനു പിൻതുണയുമായി കൂടുതൽ മുഖ്യമന്ത്രിമാർ രംഗത്ത്. സമരത്തിൽ ഇടപെടണമെന്നും സമരം ഒത്തു തീർപ്പിക്കാൻ പ്രധാനമന്ത്രി തന്നെ നേരിട്ട് രംഗത്ത് എത്തണമെന്നുമാവശ്യപ്പെട്ട് രാജ്യത്തെ നാല് പ്രതിപക്ഷ മുഖ്യമന്ത്രിമാർ രംഗത്ത് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച് കോൺഗ്രസ് ഇതര പ്രതിപക്ഷ പാർട്ടികളിലെ മുഖ്യമന്ത്രിമാരുടെ രാഷ്ട്രീയ നീക്കം കഴിഞ്ഞ ദിവസം രാത്രിയിലാണ് നടന്നത്. കെജ്‌രിവാളിന്റെ വസതിയിലെത്തിയ മുഖ്യമന്ത്രിമാർ സമരം അവസാനിപ്പിക്കാൻ കേന്ദ്രം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. […]

മത്സ്യം കഴിക്കുന്നവർ സൂക്ഷിക്കുക, കേരളത്തിൽ എത്തുന്ന മത്സ്യത്തിൽ മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാനുള്ള ഫോർമാലിൽ ഉൾപ്പടെയുള്ള രാസപദാർത്ഥങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒരു നേരം പോലും മീനില്ലാതെ കഴിക്കാൻ വയ്യാത്ത മത്സ്യപ്രിയർ ഒന്ന് ശ്രദ്ധിക്കുക. സംസ്ഥാനത്ത് വില്പനയ്ക്കായി എത്തുന്ന മത്സ്യങ്ങളിൽ ഫോർമാലിൻ എന്ന രാസപദാർഥത്തിന്റെ അളവ് ക്രമാതീതമായി കൂടുന്നു. ഹൈദരാബാദിൽ നിന്നും തിരുവനന്തപുരം ഇടപഴഞ്ഞി മത്സ്യ മാർക്കറ്റിലേയ്ക്ക് ഞായറാഴ്ച കൊണ്ടുവന്ന 6000കി.ഗ്രാം മത്തിയിൽ ഉയർന്ന അളവിലുള്ള ഫോർമാലിന്റെ അളവ് കണ്ടെത്തിയതിനെത്തുടർന്ന് കേരള ഭക്ഷ്യ സുരക്ഷ കമ്മീഷൻ തിരിച്ചയക്കുകയായിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മത്സ്യങ്ങളിലാണ് ഫോർമാലിന്റെ അംശം കൂടുതലായി കണ്ടുവരുന്നത്. തൂത്തുക്കുടിയിൽ നിന്നും കയറ്റി അയച്ച 500 കി.ഗ്രാം മത്സ്യവും ഇതേ തരത്തിൽ കൂടിയ […]

സായുധസേന ബറ്റാലിയൻ മേധാവി സ്ഥാനത്തുനിന്ന് എഡിജിപി സുദേഷ് കുമാറിനെ മാറ്റി

സ്വന്തം ലേഖകൻ തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിനെ സായുധസേന ബറ്റാലിയൻ മേധാവി സ്ഥാനത്തുനിന്ന് മാറ്റി. സുധേഷ് കുമാറിന്റെ മകൾ പോലീസ് ഡ്രൈവറെ മർദ്ദിച്ചുവെന്നും പോലീസുകാരെക്കൊണ്ട് എഡിജിപി ദാസ്യവേല ചെയ്യിക്കുന്നുവെന്നുമുള്ള പരാതിയെ തുടർന്നാണ് അദ്ദേഹത്തെ ബറ്റാലിയൻ മേധാവി സ്ഥാനത്തു നിന്ന് മാറ്റിയത്. പോലീസ് സേനയ്ക്ക് പുറത്ത് എവിടെയെങ്കിലും അദ്ദേഹത്തെ നിയമിക്കാൻ ഒരുങ്ങുന്നു എന്നാണ് സൂചന. പോലീസ് ഡ്രൈവർ ഗവാസ്‌കർക്ക് മർദ്ദനമേറ്റത് അടക്കമുള്ള പരാതികളിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവത്തിൽ കർശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസംതന്നെ വ്യക്തമാക്കിയിരുന്നു. തെക്കൻ മേഖലാ എഡിജിപിയെ വിളിച്ചുവരുത്തി അദ്ദേഹം […]

എഡിജിപിയുടെ മകൾ അകത്തേക്ക്; പോലീസ് ഡ്രൈവറുടെ പരിക്ക് സ്ഥിരീകരിച്ച് മെഡിക്കൽ റിപ്പോർട്ട്

  ശ്രീകുമാർ തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകൾ പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ പരിക്ക് സ്ഥിരീകരിച്ച് മെഡിക്കൽ റിപ്പോർട്ട്. മർദ്ദനമേറ്റ പോലീസ് ഡ്രൈവർ ഗവാസ്‌കറുടെ കഴുത്തിലെ കശേരുക്കൾക്ക് ചതവേറ്റതായി സ്‌കാനിങ്ങിൽ തെളിഞ്ഞു. പോലീസ് ഒത്തു കളിച്ചില്ലെങ്കിൽ എഡിജിപിയുടെ മകൾ അകത്താകുമെന്ന് വ്യക്തമായി. എഡിജിപിയുടെ ഭാര്യയേയും മകളേയും പ്രഭാത സവാരിക്ക് കൊണ്ടുപോകുന്നതിനിടെ ചീത്തവിളിച്ചത് തടഞ്ഞപ്പോൾ മകൾ ഫോൺ ഉപയോഗിച്ച് കഴുത്തിലും മുതുകിലും ഇടിച്ചുവെന്നായിരുന്നു എഡിജിപിയുടെ ഔദ്യോഗിക ഡ്രൈവറായ ഗവാസ്‌കറുടെ പരാതി. അതിനിടെ, പോലീസ് ഡ്രൈവർക്ക് മർദ്ദനമേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റ ഇന്ന് […]