ഡൽഹി മുഖ്യമന്ത്രിയുടെ സമരം: പിൻതുണയുമായി പ്രതിപക്ഷ മുഖ്യമന്ത്രിമാർ; സമരം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യം

ഡൽഹി മുഖ്യമന്ത്രിയുടെ സമരം: പിൻതുണയുമായി പ്രതിപക്ഷ മുഖ്യമന്ത്രിമാർ; സമരം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യം

സ്വന്തം ലേഖകൻ

ഡൽഹി: ജനകീയ വിപ്ലവത്തിലൂടെ ഡൽഹിയിൽ അധികാരത്തിൽ എത്തിയ ആം ആദ്മി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ സമരത്തിനു പിൻതുണയുമായി കൂടുതൽ മുഖ്യമന്ത്രിമാർ രംഗത്ത്. സമരത്തിൽ ഇടപെടണമെന്നും സമരം ഒത്തു തീർപ്പിക്കാൻ പ്രധാനമന്ത്രി തന്നെ നേരിട്ട് രംഗത്ത് എത്തണമെന്നുമാവശ്യപ്പെട്ട് രാജ്യത്തെ നാല് പ്രതിപക്ഷ മുഖ്യമന്ത്രിമാർ രംഗത്ത് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച് കോൺഗ്രസ് ഇതര പ്രതിപക്ഷ പാർട്ടികളിലെ മുഖ്യമന്ത്രിമാരുടെ രാഷ്ട്രീയ നീക്കം കഴിഞ്ഞ ദിവസം രാത്രിയിലാണ് നടന്നത്. കെജ്‌രിവാളിന്റെ വസതിയിലെത്തിയ മുഖ്യമന്ത്രിമാർ സമരം അവസാനിപ്പിക്കാൻ കേന്ദ്രം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളുടെ ഭാഗമായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്ന് എഎപി നേതാക്കൾ അറിയിച്ചു.
ലഫ്റ്റനന്റ് ഗവർണറുടെ വസതിയിലെ സ്വീകരണമുറിയിലാണു കേജരിവാളിനൊപ്പം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ, വികസനകാര്യ മന്ത്രി ഗോപാൽ റായി എന്നിവർ കുത്തിയിരിപ്പു സമരം നടത്തുന്നത്. വൈദ്യുതി-കുടിവെള്ള ക്ഷാമം, അന്തരീക്ഷ മലിനീകരണം തുടങ്ങി ഗുരുതര പ്രശ്നങ്ങളിൽ ഡൽഹി ജനത വീർപ്പുമുട്ടുന്നതിനിടെയാണു അധികാരത്തർക്കത്തിന്റെ പിടിവാശികളിൽ സംസ്ഥാനത്ത് ഭരണ പ്രതിസന്ധി തുടരുന്നത്.

Leave a Reply

Your email address will not be published.