മത്സ്യം കഴിക്കുന്നവർ സൂക്ഷിക്കുക, കേരളത്തിൽ എത്തുന്ന മത്സ്യത്തിൽ മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാനുള്ള ഫോർമാലിൽ ഉൾപ്പടെയുള്ള രാസപദാർത്ഥങ്ങൾ

മത്സ്യം കഴിക്കുന്നവർ സൂക്ഷിക്കുക, കേരളത്തിൽ എത്തുന്ന മത്സ്യത്തിൽ മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാനുള്ള ഫോർമാലിൽ ഉൾപ്പടെയുള്ള രാസപദാർത്ഥങ്ങൾ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഒരു നേരം പോലും മീനില്ലാതെ കഴിക്കാൻ വയ്യാത്ത മത്സ്യപ്രിയർ ഒന്ന് ശ്രദ്ധിക്കുക. സംസ്ഥാനത്ത് വില്പനയ്ക്കായി എത്തുന്ന മത്സ്യങ്ങളിൽ ഫോർമാലിൻ എന്ന രാസപദാർഥത്തിന്റെ അളവ് ക്രമാതീതമായി കൂടുന്നു. ഹൈദരാബാദിൽ നിന്നും തിരുവനന്തപുരം ഇടപഴഞ്ഞി മത്സ്യ മാർക്കറ്റിലേയ്ക്ക് ഞായറാഴ്ച കൊണ്ടുവന്ന 6000കി.ഗ്രാം മത്തിയിൽ ഉയർന്ന അളവിലുള്ള ഫോർമാലിന്റെ അളവ് കണ്ടെത്തിയതിനെത്തുടർന്ന് കേരള ഭക്ഷ്യ സുരക്ഷ കമ്മീഷൻ തിരിച്ചയക്കുകയായിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മത്സ്യങ്ങളിലാണ് ഫോർമാലിന്റെ അംശം കൂടുതലായി കണ്ടുവരുന്നത്. തൂത്തുക്കുടിയിൽ നിന്നും കയറ്റി അയച്ച 500 കി.ഗ്രാം മത്സ്യവും ഇതേ തരത്തിൽ കൂടിയ അളവിൽ ഫോർമാലിനുമായി പിടിച്ചിരുന്നു. സാഗർ റാണി പദ്ധതിയുടെ ഭാഗമായി കേരളത്തിലങ്ങോളമിങ്ങോളം ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനകളിലാണ് പലയിടത്തും മത്സ്യങ്ങളിൽ അപകടകരമായ അളവിൽ ഫോർമാലിന്റെ അംശം കണ്ടെത്തിയത്. പലപ്പോഴും അഴുകിയ മത്സ്യങ്ങൾ ആഹാരയോഗ്യമായ മത്സ്യങ്ങളുടെ കൂടെ ഇടകലർത്തി വിൽക്കുന്നതായും കാണുന്നുവെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ എം ജി രാജമാണിക്യം വ്യക്തമാക്കി. ഫോർമാലിൻ,എഥനോൾ,മെഥനോൾ എന്നിവയുടെ രാസമിശ്രിതം മൃതശരീരങ്ങൾ അഴുകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതാണ്. ഏറിയ അളവിൽ ശരീരത്തിൽ എത്തുന്ന ഫോർമാലിൻ ശ്വാസകോശ അർബുദം, വിളർച്ച, കുടലിലെ അൾസർ എന്നിവയ്ക്ക് കാരണമാകുന്നു.