മന്ത്രി എം എം മണി ആശുപത്രിയിൽ.

സ്വന്തം ലേഖകൻ തൊടുപുഴ: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വൈദ്യുതി മന്ത്രി എം.എം. മണിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച മൂലമറ്റത്തു കെഎസ്ഇബി ഇൻസ്‌പെക്ഷൻ ബംഗ്ലാവിൽ തങ്ങിയ മന്ത്രിക്ക് ഇന്നലെ പുലർച്ചെ മൂന്നരയോടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ തൊടുപുഴ സെൻറ് മേരീസ് ആശുപത്രിയിൽ എത്തിച്ചു. ഇസിജിയിൽ നേരിയ വ്യതിയാനം കണ്ടതിനെത്തുടർന്നു തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വിശദമായ പരിശോധനകളിൽ ഗുരുതര പ്രശ്‌നങ്ങളില്ലെന്നു കണ്ടെങ്കിലും ഡോക്ടർമാർ നിരീക്ഷണ വിഭാഗത്തിൽ ഒരു ദിവസത്തെ വിശ്രമം നിർദേശിച്ചു. ഉച്ചയോടെ മുറിയിലേക്കു മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്നും ഇന്ന് ആശുപത്രി വിടാൻ കഴിയുമെന്നും […]

ഗതാഗത നിയന്ത്രണം; ഏറ്റുമാനൂർ- അതിരമ്പുഴ റോഡ് ഇന്ന് അടയ്ക്കും.

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: പാത ഇരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായി മനയ്ക്കപ്പാടം അടിപ്പാതയുടെ നിർമാണത്തെത്തുടർന്നു ഇന്നു മുതൽ മൂന്നു മാസം ഏറ്റുമാനൂർ-അതിരുമ്പുഴ റോഡ് അടച്ചിടും. ബദൽ മാർഗം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഗതാഗത നിയന്ത്രണം യാത്രക്കാരെ ഏറെ വലയ്ക്കും. ഏറ്റുമാനൂർ-കുറുപ്പന്തറ പാത ഇരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായാണു പാത അടയ്ക്കുന്നത്. നേരത്തെ പണികൾ ആരംഭിക്കേണ്ടതായിരുന്നെങ്കിലും പലവിധ കാരണങ്ങളാൽ നീണ്ടു പോകുകയായിരുന്നു. ഇതോടെ മാർച്ചിൽ കമ്മീഷൻ ചെയ്യുന്ന ഏറ്റുമാനൂർ-കുറുപ്പന്തറ പാതയിൽ നിന്നു ഏറ്റുമാനൂർ സ്റ്റേഷനോടു ചേർന്നുള്ള രണ്ടു കിലോമീറ്റർ ഒഴിവാക്കിയിട്ടുണ്ട്. നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന റൂട്ടിലെ ഗതാഗത നിയന്ത്രണം ഏറെ ബുദ്ധിമുട്ടുണ്ടാക്കും. […]

അദ്ധ്യാപകന്റെ അടി മർമ്മത്ത്: കുറിച്ചി രാജാസ് ഇന്റർ നാഷണൽ സ്കൂളിലെ എട്ടാം ക്ലാസുകാരന്റെ പിടലിയിൽ നീർക്കെട്ട്: അദ്ധ്യാപകന് സ്കൂൾ മാനേജ്മെന്റിന്റെ താക്കീത്: കേസ് ഒതുക്കാൻ നീക്കം

സ്വന്തം ലേഖകൻ കുറിച്ചി : ക്ലാസിൽ വികൃതി കാട്ടിയ എട്ടാം ക്ലാസുകാരനെ അടക്കിയിരുത്താനുള്ള അധ്യാപകന്റെ ശ്രമം അൽപം കടന്നു പോയി. മർമ്മത്ത് അടി കിട്ടിയ കുട്ടിയുടെ പിടലിയിൽ നീർക്കെട്ടും അതിരൂക്ഷമായ വേദനയും. സ്കൂൾ ഹോസ്റ്റലിൽ നിൽക്കുന്ന എട്ടാം ക്ലാസുകാരനെയാണ് അധ്യാപകൻ മർദിച്ച് അവശനാക്കിയത്. സാരമായി പരിക്കേറ്റ കുട്ടി സമീപത്തെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. അധ്യാപകനെ സ്കൂൾ മാനേജ്മെന്റ് താക്കീത് ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെ കുറിച്ചി രാജാസ് സ്കൂളിലായിരുന്നു കേസിനാസ്പദമായ സംഭവം. ക്ലാസിൽ വികൃതി കാട്ടിയ കുട്ടിയെ അധ്യാപകൻ അടിക്കുകയായിരുന്നു. ഓടി മാറിയ കുട്ടിയുടെ […]

ചൈത്ര തെരേസ ജോണിന് സർക്കാരിന്റെ താക്കീത്; തൽക്കാലം വെറുതെ വിടും.

സ്വന്തം ലേഖകൻ തിരുവനന്തപുരം : സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ഡി.സി.പി. ചൈത്ര തെരേസ ജോണിനു സർക്കാരിന്റെ താക്കീത്. റെയ്ഡിനു മുമ്പ് മേലധികാരികളുടെ അനുമതി തേടിയില്ലെന്ന ‘കുറ്റം’ ആവർത്തിക്കരുതെന്നു മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ചുവരുത്തിയാണു താക്കീത് ചെയ്തത്. അതേസമയം, സർക്കാരിന് ഉചിതമായ നടപടിയെടുക്കാമെന്ന ശിപാർശയോടെ സംഭവം സംബന്ധിച്ച റിപ്പോർട്ട് ഡി.ജി.പി. സർക്കാരിനു കൈമാറി. വിമൻസ് സെല്ലിലേക്കു മടക്കയയച്ച ചൈത്രയ്ക്കെതിരേ തുടർനടപടി എന്തായിരിക്കുമെന്നു കാത്തിരിക്കേണ്ടി വരും. നട്ടെല്ല് വളയ്ക്കാതെ നടപടിയെടുത്ത ചൈത്രയ്ക്കു സാമൂഹിക മാധ്യമങ്ങളിലൂടെ സല്യൂട്ട് പ്രവഹിക്കുകയാണ്. അതിനിടെ അവർക്കെതിരേ നടപടിയെടുക്കുന്നതു സർക്കാരിന്റെ […]

പ്രളയത്തിൽ തകർന്ന വീടുകൾ മഴക്കാലത്തു മുൻമ്പ് നിർമ്മിച്ചു നൽകും; മുഖ്യമന്ത്രി പിണറായി വിജയൻ.

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രളയത്തിൽ പൂർണമായും വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ വെച്ചുകൊടുക്കുന്ന വീടുകൾ മഴക്കാലത്തിന് മുൻമ്പ് പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഇതോടൊപ്പം സ്വന്തമായി വീട് വെക്കുന്നവരുടെ നിർമാണ പുരോഗതി വിലയിരുത്താനും അദ്ദേഹം നിർദ്ദേശിച്ചു. ഇക്കാര്യങ്ങൾ ഏകോപിപ്പിക്കാൻ പ്രളയം കൂടുതലായി ബാധിച്ച വയനാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് തുടർനടപടികൾ സ്വീകരിക്കാൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിന് […]

വിവാഹിതരെ വൈദീകരാക്കുന്നത് പരിഗണനയിൽ; ഫ്രാൻസിസ് മാർപ്പാപ്പ

സ്വന്തം ലേഖകൻ പാനമ: കത്തോലിക്ക സഭയിൽ വൈദികർക്കു നിർബന്ധമായ ബ്രഹ്മചര്യം ഒഴിവാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ, അജപാലനപരമായ ആവശ്യം പരിഗണിച്ച് ചിലയിടങ്ങളിൽ വിവാഹിതരായ പ്രായമായ പുരുഷന്മാരെ വൈദികരാക്കുന്നതു പരിഗണിക്കാമെന്നും ഫ്രാൻസിസ് മാർപാപ്പ. വൈദികരുടെ ബ്രഹ്മചര്യം ദൈവത്തിന്റെ മഹത്തായ സമ്മാനമാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും വൈദികരുടെ കുറവ് അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ വിവാഹിതരെങ്കിലും യോഗ്യരായവരെ വൈദികരാക്കുന്നതു സംബന്ധിച്ച് കൂടുതൽ പ്രാർത്ഥനയും ആലോചനയും ആവശ്യമാണെന്നും പാനമയിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ മാർപാപ്പ പറഞ്ഞു. കത്തോലിക്ക വൈദികരുടെ ബ്രഹ്മചര്യം ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. വൈദികരുടെ കുറവ് പലയിടത്തും സഭയുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.

പ്രളയം മനുഷ്യ നിർമ്മിതം; ആവശ്യമായ മുൻകരുതലുകൾ എടുത്തില്ല; ഇ ശ്രീധരന്റെ ഹർജി ഇന്ന് പരിഗണിക്കും.

സ്വന്തം ലേഖകൻ കൊച്ചി: പ്രളയം മനുഷ്യനിർമ്മിതമാണ്, കൃത്യമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ സമാന ദുരന്തങ്ങൾ ഇനിയും ആവർത്തിക്കാമെന്ന ഡോ ഇ ശ്രീധരൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. ഫൗണ്ടേഷൻ ഫോർ റീസ്റ്റോറേഷൻ ഓഫ് നാഷണൽ വാല്യൂസ് സൊസൈറ്റിയുടെ പ്രസിഡന്റ് എന്ന നിലയിൽ ഇ ശ്രീധരൻ നൽകിയ ഹർജി ചീഫ് അധ്യക്ഷൻ ആയ ബെഞ്ചാണ് ഇന്ന് പരിഗണിക്കുന്നത്. പ്രളയത്തെപ്പറ്റി വിശദമായ സാങ്കേതിക പഠനം ആവശ്യമെന്ന് മുഖ്യമന്ത്രിക്കും പ്ലാനിംഗ് ബോർഡ് ചെയർമാനും കത്ത് അയച്ചിരുന്നെങ്കിലും അത് സർക്കാർ അവഗണിച്ചു എന്ന് ഹർജിയിൽ ആരോപിക്കുന്നു.

വമ്പൻമാരുടെ 450 കോടി കുടിശിക പിരിച്ചെടുത്തിട്ട് മതി ഇനി വൈദ്യുതി ചാർജ് വർധനവ്: വൈദ്യുതി ചാർജ് വർധിപ്പിക്കാനുള്ള കെ.എസ്.ഇ.ബി നീക്കത്തിനെതിരെ തേർഡ് ഐ ന്യൂസ് ലൈവ് നിയമപോരാട്ടത്തിന്; കുടിശിക തുക പിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ലൈവ് ഹൈക്കോടതിയിലേയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: വമ്പൻമാരുടെ 450 കോടിരൂപയുടെ വൈദ്യുതി കുടിശിക പിരിച്ചെടുക്കാതെ പ്രളയത്തിന്റെ പേരിൽ വീണ്ടും വൈദ്യുതി ചാർജ് വർധിപ്പിക്കാൻ കെ.എസ്.ഇ.ബി നീക്കം. വൈദ്യുതി ചാർജ് വർധിപ്പിക്കാതെ പിടിച്ചു നിൽക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം വൈദ്യുതി മന്ത്രി എം.എം മണി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തേർഡ് ഐ ന്യൂസ് ലൈവ് വൈദ്യുതി കുടിശികയുള്ള വൻകിടക്കാരുടെ വിവരങ്ങൾ തേടി വിവരാവകാശ അപേക്ഷ നൽകിയത്. സംസ്ഥാനത്തെ വൻകിട സ്വകാര്യ ആശുപത്രികളും സ്ഥാപനങ്ങളും അടക്കമുള്ള 1320 സ്ഥാപനങ്ങളിൽ നിന്നായി 237 കോടി രൂപയാണ് കെ.എസ്.ഇ.ബി പിരിച്ചെടുക്കാനുള്ളത്. ഇവർ കേസ് നൽകി […]

അപകടം കണ്ട് വാഹനങ്ങൾ നിർത്താതെ പോയി; പോസ്റ്റിൽ ബൈക്കിടിച്ച് റോഡിൽ വീണ ഗൃഹനാഥൻ രക്തം വാർ‌ന്ന് മരിച്ചു

സ്വന്തം ലേഖകൻ കൂരോപ്പട: സ്കൂട്ടർ പോസ്റ്റിലിടിച്ച് ഗൃഹനാഥൻ മരിച്ചു. തിങ്കളാഴ്ച വൈകിട്ട് 6.30ന് കൂരോപ്പട – പള്ളിക്കത്തോട് റോഡിൽ അച്ചൻ പടിക്ക് സമീപമുണ്ടായ അപകടത്തിൽ പങ്ങട ചാക്കാറ വെള്ളാപ്പള്ളിൽ സുരേഷ്കുമാർ (54) ആണ് മരിച്ചത്. അപകടത്തെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ സുരേഷ് കുമാറിനെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാൻ കഴിഞ്ഞില്ല. സുരേഷ് കുമാർ എരുത്തുപുഴയിൽ അരി മില്ല് നടത്തുകയായിരുന്നു. മില്ലിലുണ്ടായിരുന്ന ഭാര്യ ഉഷാകുമാരിയെ വീട്ടിലേക്ക് കൊണ്ടു പോകുന്നതിന് എരുത്തുപുഴയിലേക്ക് പോകുമ്പോഴാണ് സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിൽ ഇടിച്ചത്.അപകടം അറിഞ്ഞ് നാട്ടുകാർ ഓടിയെത്തി […]

മരുഭൂമിയിൽ മാത്രം കാണുന്ന ‘റോസി പാസ്റ്റർ’ ദേശാടന പക്ഷി കോട്ടയം തിരുനക്കരയിലെത്തി, വരാനിരിക്കുന്നത് കൊടും വരൾച്ചയോ?

സ്വന്തം ലേഖകൻ തലശേരി: മരുഭൂമിയിൽ മാത്രം കണ്ടുവരുന്ന ദേശാടന പക്ഷികളുടെ ഇഷ്ടപ്രദേശമായി കേരളം മാറുന്നത് .അപായ സൂചനയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരേന്ത്യയിൽ ചൂടേറിയ പ്രദേശങ്ങളിൽ കാണാറുള്ള റോസിപാസ്റ്റർ പക്ഷികളെ കോട്ടയം തിരുനക്കര ഭാഗത്ത് അടുത്തകാലത്തു ധാരാളം കണ്ടുവരുന്നു. ഇതൊക്കെ ആപത് സന്ദശങ്ങളാണ് നൽകുന്നത്. വിഷുവിനു മാത്രം പൂത്തിരുന്നതാണു കൊന്ന. ഇപ്പോൾ ഏതു കാലത്തും കൊന്നപ്പൂ കാണാമെന്നായി. അന്തരീക്ഷ താപനില കേരളത്തിൽ .01 ഡിഗി വീതം കൂടുകയാണ്. കാർഷിക സർവകലാശാലയുടെ ഒരു പഠനം കാണിക്കുന്നത് ഹൈറേഞ്ചിലെ ചൂട് 1984നും 2009 നുമിടയിൽ ശരാശരി 1.46 […]