വിവാഹിതരെ വൈദീകരാക്കുന്നത് പരിഗണനയിൽ; ഫ്രാൻസിസ് മാർപ്പാപ്പ

വിവാഹിതരെ വൈദീകരാക്കുന്നത് പരിഗണനയിൽ; ഫ്രാൻസിസ് മാർപ്പാപ്പ

സ്വന്തം ലേഖകൻ

പാനമ: കത്തോലിക്ക സഭയിൽ വൈദികർക്കു നിർബന്ധമായ ബ്രഹ്മചര്യം ഒഴിവാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ, അജപാലനപരമായ ആവശ്യം പരിഗണിച്ച് ചിലയിടങ്ങളിൽ വിവാഹിതരായ പ്രായമായ പുരുഷന്മാരെ വൈദികരാക്കുന്നതു പരിഗണിക്കാമെന്നും ഫ്രാൻസിസ് മാർപാപ്പ.

വൈദികരുടെ ബ്രഹ്മചര്യം ദൈവത്തിന്റെ മഹത്തായ സമ്മാനമാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും വൈദികരുടെ കുറവ് അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ വിവാഹിതരെങ്കിലും യോഗ്യരായവരെ വൈദികരാക്കുന്നതു സംബന്ധിച്ച് കൂടുതൽ പ്രാർത്ഥനയും ആലോചനയും ആവശ്യമാണെന്നും പാനമയിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ മാർപാപ്പ പറഞ്ഞു. കത്തോലിക്ക വൈദികരുടെ ബ്രഹ്മചര്യം ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. വൈദികരുടെ കുറവ് പലയിടത്തും സഭയുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group