മോദി ഭരണത്തിന്റെ വിശ്വാസ്യത തകർത്ത് മറ്റൊരു അഴിമതി കൂടി പുറത്ത്; ഡിഎച്ച്എഫ്എൽ നടത്തിയത് 31,000 തട്ടിപ്പ്; ബിജെപി യ്ക്ക് സംഭാവന നൽകിയത് 19.5 കോടിയും .

സ്വന്തം ലേഖകൻ ന്യൂഡൽഹി: വീണ്ടും കേന്ദ്ര സർക്കാരിന്റെ മൂക്കിൻ തുമ്പിൽ വൻ അഴിമതി. സ്വകാര്യ ധനകാര്യ സ്ഥാപനം ഡിഎച്ച്എഫ്എൽ (ദെവാൻ ഹൗസിങ് ഫിനാൻസ് ലിമിറ്റഡ്) 31,000 കോടിരൂപയുടെ സാമ്പത്തികത്തട്ടിപ്പ് നടത്തിയതായി കോബ്രാ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അന്വേഷണാത്മക പത്രപ്രവർത്തക വെബ്സൈറ്റാണ് കോബ്രാ പോസ്റ്റ്. ബിജെപിക്ക് അനധികൃതമായി 19.5 കോടിരൂപയുടെ സംഭാവനയും ഡിഎച്ച്എഫ്എൽ നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. ബാങ്ക് വായ്പകളിലൂടെയാണ് ഡിഎച്ച്എഫ്എൽ തട്ടിപ്പ് നടത്തിയത്. കോർപ്പറേറ്റ് വായ്പകൾ വഴിതിരിച്ചുവിട്ട് ഇല്ലാത്ത കമ്പനികളിലൂടെ പണം തിരിമറി നടത്തിയും വിദേശത്ത് ആസ്തികൾ വാങ്ങിയും പണം അനധികൃതമായി വിനിയോഗിച്ചു. ശ്രീലങ്കയിലെ […]

നെഞ്ചുവേദന; നടൻ ശ്രീനിവാസൻ ആശുപത്രിയിൽ.

സ്വന്തം ലേഖകൻ കൊച്ചി: നെഞ്ചുവേദനയെ തുടർന്ന് നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ സിനിമ ഡബ്ബിംഗിനായി കൊച്ചി ലാൽമീഡിയയിൽ എത്തിയപ്പോ ആയിരുന്നു നെഞ്ചുവേദന അനുഭവപ്പെട്ടത്. താരത്തെ കൊച്ചി സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഐസിയുവിൽ പ്രവേശിപ്പിച്ച ശ്രീനിവാസന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.ശ്രീനിവാസൻ തിരക്കഥ രചിച്ച ഞാൻ പ്രകാശൻ എന്ന ചിത്രം അടുത്തിടെയാണ് തിയേറ്ററിലെത്തിയത്. ഏറെക്കാലത്തിന് ശേഷം സത്യൻ അന്തിക്കാട് – ശ്രീനിവാസൻ ടീം ഒന്നിച്ച ചിത്രമായിരുന്നു ഫഹദ് ഫാസിൽ നായകനായ ഈ ചിത്രം.

പൂവാലൻമാർ കൊച്ചിയിലും ഭർതൃപീഡനത്തിന് ഒന്നാം സ്ഥാനം മലപ്പുറത്തും

സ്വന്തം ലേഖകൻ ആലപ്പുഴ: കാലം മാറിയാലും പൂവാലന്മാരുടെ ശല്യം കേരളത്തിൽ കുറഞ്ഞിട്ടില്ല. വാട്‌സാപ്പും ഫെയ്സ്ബുക്കുമൊക്കെ വന്നെങ്കിലും ഈ ഗണത്തിൽപ്പെടുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നുണ്ട്. 2018-ൽ കൂടുതൽ പൂവാലൻ കേസുകളുണ്ടായത് എറണാകുളത്താണ്- 98. രണ്ടാംസ്ഥാനം കൊല്ലവും മലപ്പുറവും പങ്കിട്ടു. 48 കേസുകൾവീതം. വയനാട്ടിലാണ് കുറവ്- നാലുകേസ് മാത്രം. ഭർതൃപീഡനത്തിൽ മുന്നിൽ മലപ്പുറമാണ്. 2018-ൽ 338 കേസുകൾ. കൊല്ലവും എറണാകുളവുമാണ് പിന്നിൽ. കേരളത്തിലാകെ 2015 ബലാത്സംഗക്കേസുകൾ രജിസ്റ്റർചെയ്തു. തിരുവനന്തപുരത്താണ് (274) കൂടുതൽ കേസുകൾ. എറണാകുളം രണ്ടാമത്- 216. കാസർകോട്ടാണ് കുറവ് (75). മൊത്തം രജിസ്റ്റർചെയ്ത പീഡനക്കേസുകൾ […]

കാണിക്ക ഇടരുതെന്ന സംഘപരിവാർ പ്രചരണത്തിൽ തകർന്നടിഞ്ഞ് ദേവസ്വം ബോർഡ്; ഇരുനൂറ്റൻമ്പതു കോടിയുടെ സഹായം തേടി .

സ്വന്തം ലേഖകൻ ബജറ്റിന് മുൻമ്പ് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാനാണ് ബോർഡ് തീരുമാനം. കാണിക്ക ഇടരുതെന്ന് സംഘപരിവാർ പ്രചരണത്തിൽ വരുമാനത്തെ ബാധിച്ചുവെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് സംസ്ഥാന സർക്കാരിൽ നിന്ന് 250 കോടിയുടെ സഹായം തേടുകയും ചെയ്യുന്നു. ശബരിമല വരുമാനത്തിൽ സാരമായ കുറവുവന്നതാണ് ബോർഡിനെ ഇതിന് പ്രേരിപ്പിച്ചത്. 98 കോടിയുടെ കുറവാണ് ശബരിമല വരുമാനത്തിൽ ഉണ്ടായിരിക്കുന്നതെന്നാണ് ബോർഡ് പറയുന്നത്. പ്രളയം കാരണം മധ്യ-തെക്കൻ കേരളത്തിലെ ക്ഷേത്രങ്ങളിൽ 50 കോടിയോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ശബരിമല വരുമാനത്തിലെ കുറവും, പ്രളയക്കെടുതിയിലെ നഷ്ടവും കണക്കാക്കിയാണ് 250 കോടിയുടെ […]

കോൺഗ്രസ് എം എൽ എ കെ എസ് ആർ ടിസി ബസിൽ ടിക്കറ്റ് എടുക്കൻ വിസമ്മതിച്ച്; എം എൽ എ യെ കൊണ്ട് ടിക്കറ്റ് എടുപ്പിച്ച് കണ്ടക്ടർ.

സ്വന്തം ലേഖകൻ കെഎസ്ആർടിസി ബസിൽ ടിക്കറ്റ് എടുക്കാൻ വിസമ്മതിച്ച എംഎൽഎയെ കൊണ്ട് ടിക്കറ്റ് എടുപ്പിച്ച് ബസ് കണ്ടക്ടർ. സുൽത്താൻ ബത്തേരി എംഎൽഎയും കോൺഗ്രസ് നേതാവുമായ ഐസി ബാലകൃഷ്ണനാണ് കെഎസ് ആർടിസി ബസിൽ ടിക്കറ്റ് എടുക്കുവാൻ വിസമ്മതിച്ചത്. എറണാകുളം തിരുവനന്തപുരം ലോ ഫ്ളോർ ബസി ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം. ലോ ഫ്ളോറിൽ എംഎൽഎമാർക്ക് ടിക്കറ്റ് ആവശ്യമില്ലെന്ന് പറഞ്ഞാണ് എംഎൽഎ ടിക്കറ്റ് എടുക്കാൻ വിസമ്മതിച്ചത്. എന്നാൽ എംഎൽഎയുടെ വാദം കണ്ടക്ടർ സമ്മതിച്ചില്ല. ഇതോടെ രൂക്ഷമായ തർക്കം നടന്നു .എംഎൽഎമാർക്ക് ടിക്കറ്റെടുക്കേണ്ടെന്ന് ഐസി ബാലകൃഷ്ണൻ വാദിച്ചതിനു പിന്നാലെ കണ്ടക്ടർ […]

തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ എ.കെ ശ്രീകുമാറിന് ജന്മനാടിന്റെ ആദരം

സ്വന്തം ലേഖകൻ കോട്ടയം: തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ എ.കെ ശ്രീകുമാറിനെ ജന്മനാട് ആദരിച്ചു. ജന്മനാടായ വണ്ടൻപതാൽ ഗ്രാമമാണ് ശ്രീകുമാറിനെ ആദരിച്ചത്. പ്രവർത്തനം ആരംഭിച്ച് ചുരുങ്ങിയ കാലം കൊണ്ടു തന്നെ കോട്ടയം ജില്ലയിലെ ഒന്നാം നമ്പർ ഓൺലൈൻ പത്രമാക്കി തേർഡ് ഐ ന്യൂസ് ലൈവിനെ മാറ്റിയ മികവ് പരിഗണിച്ചാണ് ശ്രീകുമാറിനെ ജന്മനാട് ആദരിച്ചത്. പി.സി ജോർജ് എം.എൽഎ വണ്ടൻപതാൽ ജനസൗഹാർദ്ദവേദിയുടെ പ്രശംസാ പത്രം കൈമാറി. പ്രവർത്തനം ആരംഭിച്ച ആദ്യ മാസം തന്നെ ജില്ലയെ ഞെട്ടിച്ച കുന്നത്ത്കളത്തിൽ ഗ്രൂപ്പിന്റെ തട്ടിപ്പ് […]

കന്യാസ്ത്രീയ്‌ക്കെതിരെ സദാചാര വിരുദ്ധ പരാമർശം: പി.സി ജോർജ് നിയമസഭയുടെ സദാചാര കമ്മിറ്റിയിൽ നിന്ന് പുറത്ത്; ജോർജിനെതിരായ നടപടി സഭ ഏകകണ്ഠമായി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പീഡനത്തിനിരയായ കന്യാസ്ത്രീയെ അപമാനിച്ച പരാമർശം നടത്തിയ പി.സി ജോർജ് എംഎൽഎയ്‌ക്കെതിരെ നടപടിയുമായി നിയമസഭ. നിയമസഭ ഏകകണ്ഠമായി പി.സി ജോർജിനെ നിയമസഭാ എത്തിക്ക്‌സ് കമ്മിറ്റിയിൽ നിന്നു പുറത്താക്കുകയായിരുന്നു. ബിഷപ്പ് ഫ്രാങ്കോമുളയ്ക്കൽ പീഡിപ്പിച്ചതായി പരാതിപ്പെട്ട കന്യാസ്ത്രീയെയും, ഇവർക്കൊപ്പമുള്ള കന്യാസ്ത്രീകളെയും അപമാനിക്കുന്ന പരാമർശമാണ് പി.സി ജോർജ് പത്രസമ്മേളനത്തിൽ നടത്തിയത്. ഇവരുടെ ചാരിത്രം അടക്കമുള്ളവയെ അപമാനിക്കുന്ന പരാമർശങ്ങളായിരുന്നു ജോർജ് നടത്തിയത്. ഇതു സംബന്ധിച്ചു പരാതിയും കേസും ആയതോടെയാണ് ജോർജിനെ സഭയുടെ എത്തിക്ക്‌സ് കമ്മിറ്റിയിൽ നിന്നും പുറത്താക്കിയിരിക്കുന്നത്. ജോർജിന് പകരം അനൂപ് ജേക്കബിനെ ഉൾപ്പെടുത്തി, എ. പ്രദീപ്കുമാറാണ് […]

തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ എ.കെ ശ്രീകുമാറിന് ജന്മനാടിന്റെ ആദരം

സ്വന്തം ലേഖകൻ കോട്ടയം: തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ ആൻഡ് മാനേജിംഗ് ഡയറക്ടറായ എ.കെ ശ്രീകുമാറിനെ ജന്മനാട് ആദരിച്ചു. ജന്മനാടായ വണ്ടൻപതാൽ ഗ്രാമമാണ് ശ്രീകുമാറിനെ ആദരിച്ചത്. പ്രവർത്തനം ആരംഭിച്ച് ചുരുങ്ങിയ കാലം കൊണ്ടു തന്നെ കോട്ടയം ജില്ലയിലെ ഒന്നാം നമ്പർ ഓൺലൈൻ പത്രമാക്കി തേർഡ് ഐ ന്യൂസ് ലൈവിനെ മാറ്റിയ മികവ് പരിഗണിച്ചാണ് ശ്രീകുമാറിനെ ജന്മനാട് ആദരിച്ചത്. പി.സി ജോർജ് എം.എൽഎ  വണ്ടൻപതാൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രശംസാ പത്രം കൈമാറി.  പ്രവർത്തനം ആരംഭിച്ച ആദ്യ മാസം തന്നെ ജില്ലയെ ഞെട്ടിച്ച […]

ഇടുക്കിയിൽ ഇടിത്തീയായി പി.ജെ ജോസഫ്..! ഇടുക്കി കിട്ടിയില്ലെങ്കിൽ മുന്നണിയ്ക്ക് ഭീഷണിയാകും; മുന്നണി വിടാതെ ഇടുക്കിയിലും കോട്ടയത്തും വിമതൻ വരും; അയോഗ്യത ഭീഷണിയുള്ളതിനാൽ മുന്നണി വിടാതെ ആക്രമിക്കാൻ ജോസഫിന്റെ നീക്കം

സ്വന്തം ലേഖകൻ  കോട്ടയം: ഇടുക്കി സീറ്റ് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയെ സമീപിച്ച പി.ജെ ജോസഫ് കേരള കോൺഗ്രസിനെയും യുഡിഎഫിനെയും നയിക്കുന്നത് വൻ പൊട്ടിത്തെറിയിലേയ്ക്ക്. നിലവിലെ സാഹചര്യത്തിൽ പാർട്ടി പിളർത്തി പുറത്ത് വരാൻ സാധിക്കില്ലെങ്കിലും, ഇടുക്കിയിലും കോട്ടയം പാർലമെന്റ് മണ്ഡലത്തിലും കോൺഗ്രസിനും കേരള കോൺഗ്രസിനും ഭീഷണിയാകാൻ പി.ജെ ജോസഫിന് സാധിക്കും. രണ്ട് സീറ്റ് ലഭിച്ചില്ലെങ്കിൽ രണ്ടിടത്തും വിമത സ്ഥാനാർത്ഥികളെ നിർത്താൻ പോലും മടിക്കില്ലെന്ന സൂചനയാണ് കേരള കോൺഗ്രസ് നേതൃത്വത്തിനും യുഡിഎഫിനും പി.ജെ ജോസഫ് നൽകിയിരിക്കുന്നത്. ഇത് കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്.  ഇടുക്കി സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് കെ.എം മാണിയെയും […]

സി.പി.എമ്മിൽ ലയിക്കുന്നതിനെ ചൊല്ലി തർക്കം; വീണ്ടും പിളർപ്പിലേക്ക് സി.എം.പി

സ്വന്തം ലേഖകൻ കണ്ണൂർ : സിപിഎമ്മിൽ ലയിക്കുന്നതിനെ ചൊല്ലി തർക്കം, സിഎംപി വീണ്ടും പിളർപ്പിലേയ്ക്ക്. സിപിഎം വിട്ട് എം.വി രാഘവൻ രൂപം നൽകിയ രാഷ്ട്രീയപാർട്ടിയായ സിഎംപിയാണ് വീണ്ടും പിളർന്നത്.. സിഎംപി അരവിന്ദാക്ഷൻ വിഭാഗമാണ് പിളർന്നത്. സിപിഎമ്മിൽ ലയിക്കണോ, ഇടതുപക്ഷവുമായി സഹകരിച്ച് പ്രവർത്തിക്കണോ എന്ന തർക്കമാണ് പിളർപ്പിൽ കലാശിച്ചത്. സിപിഎമ്മിൽ ലയിക്കാനുള്ള അരവിന്ദാക്ഷൻ വിഭാഗത്തിന്റെ നീക്കത്തെ എതിർത്ത് എംവിആറിന്റെ മകൻ എംവി രാജേഷ് രംഗത്തെത്തുകയായിരുന്നു. ഇടതുപക്ഷവുമായി സഹകരിച്ചാൽ മതി. അത് രാഷ്ട്രീയ ലൈനാണ്. എന്നാൽ സിപിഎമ്മിൽ ലയിക്കുക എന്നത് കീഴടങ്ങലാണെന്ന് എംവി രാജേഷ് പറഞ്ഞു. ലയനനീക്കത്തെ […]