ഗതാഗത നിയന്ത്രണം; ഏറ്റുമാനൂർ- അതിരമ്പുഴ റോഡ് ഇന്ന് അടയ്ക്കും.

ഗതാഗത നിയന്ത്രണം; ഏറ്റുമാനൂർ- അതിരമ്പുഴ റോഡ് ഇന്ന് അടയ്ക്കും.

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: പാത ഇരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായി മനയ്ക്കപ്പാടം അടിപ്പാതയുടെ നിർമാണത്തെത്തുടർന്നു ഇന്നു മുതൽ മൂന്നു മാസം ഏറ്റുമാനൂർ-അതിരുമ്പുഴ റോഡ് അടച്ചിടും. ബദൽ മാർഗം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഗതാഗത നിയന്ത്രണം യാത്രക്കാരെ ഏറെ വലയ്ക്കും. ഏറ്റുമാനൂർ-കുറുപ്പന്തറ പാത ഇരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായാണു പാത അടയ്ക്കുന്നത്.
നേരത്തെ പണികൾ ആരംഭിക്കേണ്ടതായിരുന്നെങ്കിലും പലവിധ കാരണങ്ങളാൽ നീണ്ടു പോകുകയായിരുന്നു. ഇതോടെ മാർച്ചിൽ കമ്മീഷൻ ചെയ്യുന്ന ഏറ്റുമാനൂർ-കുറുപ്പന്തറ പാതയിൽ നിന്നു ഏറ്റുമാനൂർ സ്റ്റേഷനോടു ചേർന്നുള്ള രണ്ടു കിലോമീറ്റർ ഒഴിവാക്കിയിട്ടുണ്ട്. നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന റൂട്ടിലെ ഗതാഗത നിയന്ത്രണം ഏറെ ബുദ്ധിമുട്ടുണ്ടാക്കും. രണ്ടാഴ്ച മുമ്പ്് തുറന്നു കൊടുത്ത കോട്ടമുറി ജങ്ഷനിലെ മേൽപ്പാലത്തിലൂടെ വാഹനങ്ങൾ തിരിച്ചുവിടാനാണു തീരുമാനം. അതിരമ്ബുഴ പള്ളി ജങ്ഷനിലെ ഉപ്പുപുര ജങ്ഷനിൽനിന്നു വാഹനങ്ങൾ തിരിഞ്ഞ് കോട്ടമുറി എത്തി എം.സി. റോഡിലൂടെ ഏറ്റുമാനൂരിലേക്ക് പ്രവേശിക്കാൻ സാധിക്കും.

പൊതുവേ അപകടക്കെണിയായ കോട്ടമുറിയിൽ അപകടങ്ങൾ വർധിക്കാൻ വാഹനപ്പെരുപ്പം ഇടയാക്കുമെന്ന് ആശങ്കയുണ്ട്. ഏറ്റുമാനൂർ ഭാഗത്തു നിന്നു എം.ജി. സർവകലാശാല, മെഡിക്കൽ കോളജ് ആശുപത്രി, കുട്ടികളുടെ ആശുപത്രി, മൂന്നു കോളജുകൾ, മാന്നാനം ആശ്രമ ദേവാലയം, നിരവധി സ്‌കൂളുകൾ എന്നിവിടങ്ങളിലേക്കുള്ളവർ കടന്നു പോകുന്ന വഴിയിയിലാണു മൂന്നു മാസം ഗതാഗത തടസമുണ്ടാകുക. കോട്ടയം-എറണാകുളം റൂട്ടിലെ മുഴുവൻ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും മിനിറ്റുകളുടെ ഇടവേളകളിൽ കടന്നു പോകുന്നത് ഇതുവഴിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വാഹനങ്ങളെല്ലാം കോട്ടമുറി വഴി വരുന്നതോടെ ഗതാഗതക്കുരുക്കും രൂക്ഷമാകും.