ഉദ്ഘാടനം നടത്താൻ വേണ്ടി മാത്രം പണിത പാലം; ഏഴാം പൊക്കം തകർന്ന് തരിപ്പണമായി.

സ്വന്തം ലേഖകൻ കുമരകം: മങ്കുഴിപ്പാലം ഉദ്ഘാടനം ചെയ്തിട്ട് ഒരാഴ്ചമാത്രം പിന്നിട്ടതോടെ കോൺക്രീറ്റ് ഇളകിമാറി കമ്പികൾ പുറത്തുവന്നു. പാലം അപകടാവസ്ഥയിലാണ്. വള്ളത്തെ മാത്രം ആശ്രയിച്ചു കഴിഞ്ഞ മങ്കുഴി നിവാസികളുടെ ചിരകാല സ്വപ്നമായിരുന്നു പാലം. 400 ഏക്കറുള്ള മങ്കുഴി പാടത്തെ നൂറോളം വീട്ടുകാരുടെ യാത്രാക്ലേശത്തിന് പരിഹാരമായി സുരേഷ് കുറുപ്പ് എം.എൽ.എ.യുടെ ഫണ്ടിൽനിന്ന് അനുവദിച്ച 60 ലക്ഷം രൂപ മുടക്കിയാണ് പാലം നിർമിച്ചത്. ഒരു വർഷത്തിലേറെ ഉപയോഗശൂന്യമായിക്കിടന്ന പാലം നാട്ടുകാർ പിരിവെടുത്ത് വീതികൂട്ടി നിർമിക്കുകയും കഴിഞ്ഞ 17-ന് ഉദ്ഘാടനം നടത്തുകയുമായിരുന്നു. ടിപ്പറുകളിൽ മണ്ണും മെറ്റിലും ഉൾപ്പെടെയുള്ള വസ്തുക്കളെത്തിക്കാൻപോലും ഈ […]

വീട്ടിൽ കയറാനും കുട്ടികളെ കാണാനും അനുവദിക്കണം; ഭർത്താവിനും തനിക്കും കൗൺസലിംഗ് വേണമെന്ന് കനക ദുർഗ.

സ്വന്തം ലേഖകൻ മലപ്പുറം: ശബരിമല ദർശനം നടത്തിയതിന്റെ പേരിൽ വീട്ടിൽ നിന്ന് പുറത്തായ തനിക്ക് മക്കളെ കാണാനും വീട്ടിൽ കയറാനും അനുവദിക്കണമെന്ന കനക ദുർഗയുടെ അപേക്ഷ പുലാമന്തോൾ ഗ്രാമ ന്യായാലായം അടുത്ത മാസത്തേക്ക് മാറ്റി. അതേ സമയം തനിക്കും ഭർത്താവിനും കൗൺസിലിംഗ് വേണമെന്നും കനകദുർഗ്ഗ കോടതിയിൽ ആവശ്യപ്പെട്ടു. അതേസമയം തനിക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്നും കോടതി വിധി വന്ന ശേഷം താൻ പത്ര സമ്മേളനം നടത്തുമെന്നും കനക ദുർഗ അറിയിച്ചു. അടുത്ത മാസം നാലാം തീയ്യതിയാണ് ഇവരുടെ കേസ് കോടതി വീണ്ടും പരിഗണിക്കുക. ശബരിമലയിൽ […]

ആശ്വാസ വാർത്തയുമായി കർണാടക പോലീസ്; ജസ്‌ന ജീവിച്ചിരിപ്പുണ്ട്.

സ്വന്തം ലേഖകൻ കോട്ടയത്ത് നിന്നും കാണാതായ ജസ്ന എന്ന പെൺകുട്ടി ജീവിച്ചിരിപ്പുണ്ടെന്ന സ്ഥിതീകരണവുമായി കർണാടക പോലീസ്. ജസ്ന തിരിച്ചെത്തുമെന്നാണു പ്രതീക്ഷയെന്നും കേരളം കാതോർത്ത സന്തോഷവാർത്ത അധികം വൈകില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ജെസ്‌നയെ ഇനി പിന്തുടരാൻ ഉദ്ദേശ്യമില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. തിരോധാനത്തിന് ഒരാണ്ടു പൂർത്തിയാകാൻ രണ്ടുമാസം ശേഷിക്കേയാണ് ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന നിർണായകസന്ദേശം കർണാടക പോലീസിൽനിന്നു ക്രൈംബ്രാഞ്ച് പ്രത്യേകാന്വേഷണസംഘത്തിനു ലഭിച്ചത്. എന്നാൽ, ജെസ്‌ന എവിടെയാണെന്ന സൂചനയ്ക്കു പിന്നാലെ പോകേണ്ടെന്നാണു പോലീസിന്റെ തീരുമാനം. സംസ്ഥാനശ്രദ്ധയാകർഷിച്ച കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് എസ്.പി: എ. റഷീദിന്റെ നേതൃത്വത്തിൽ […]

സർക്കാരും പൊലീസും ഭയന്നു: ചൈത്രയ്‌ക്കെതിരെ നടപടിയില്ല; റെയ്ഡ് നിയമപരം ക്രമക്കേടൊന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ഇടപെടലിനെ തുടർന്ന് സിപിഎമ്മും സർക്കാരും ഭയന്നു. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ റെയ്ഡ് നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ നടപടിയില്ലെന്ന് ഉറപ്പായി. സംഭവത്തിൽ ചൈത്ര തെരേസ ജോണിനെതിരെ നടപടിക്ക് ശുപാർശ ഇല്ലാതെയാണ് റിപ്പോർട്ട് സമർപ്പിച്ചത്. സി.പി.ഐ.എം ഓഫീസ് റെയ്ഡ് നിയമപരമാണെന്നും ക്രമക്കേടുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും എ.ഡി.ജി.പി മനോജ് എബ്രഹാം ഡി.ജി.പിക്ക് കൊടുത്ത റിപ്പോർട്ടിൽ പറയുന്നു. റെയ്ഡിന് മുൻപ് വ്യക്തമായ വിവരണശേഖരണം വേണമായിരുന്നു. ഉന്നത ഉദ്യോഗസ്ഥ എന്ന നിലയിൽ റെയ്ഡിന് മുൻപ് ജാഗ്രത പുലർത്തണമായിരുന്നെന്നും എ.ഡി.ജി.പി മനോജ് […]

നരേന്ദ്രമോദിയുടെ തൃശ്ശൂരിലെ പ്രസംഗത്തിൽ കലാഭവൻ മണിയ്ക്ക് ആദരവ് ആർത്തുവിളിച്ച് ജനങ്ങൾ.

സ്വന്തം ലേഖകൻ തൃശ്ശൂർ: യുവമോർച്ച സംസ്ഥാന സമ്മേളനത്തിനായി തൃശ്ശൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിലും കലാഭവൻ മണിക്ക് ആദരം. പ്രസംഗത്തിനിടെ മോദി കമല സുരയ്യയും കലാഭവൻ മണിയും അടക്കമുള്ള സാംസ്‌കാരിക പ്രമുഖരെ പരാമർശിച്ചു. തൃശ്ശൂർ തേക്കിൻകാട് മൈതാനത്തായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. ‘കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിലേക്ക് എത്താൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഗുരുവായൂർ ക്ഷേത്രവും തൃശ്ശൂർ പൂരവുമടക്കം ലോക ഭൂപടത്തിൽ ഇടം നേടിയ നാടാണിത്. മഹാൻമാരായ സാഹിത്യനായകൻമാർക്ക് ജന്മം നൽകിയ നാടാണ് തൃശ്ശൂർ. ബാലാമണിയമ്മ, കമല സുരയ്യ, എൻവി കൃഷ്ണവാര്യർ, വികെഎൻ, സുകുമാർ […]

കോട്ടയം ജില്ലയിൽ മഞ്ഞപ്പിത്തം പിടിമുറുക്കുന്നു, കാഞ്ഞിരപ്പള്ളിയിലും മുണ്ടക്കയത്തും ഒരു മാസത്തിനിടെ മഞ്ഞപ്പിത്തം ബാധിച്ചത് ഇരുപതോളം പേർക്ക്. രോഗം പടിവാതിൽക്കൽ എത്തിയിട്ടും ശുചീകരണം നടത്താൻ പഞ്ചായത്തുകൾക്ക് താൽപര്യമില്ല.

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ജില്ലയിൽ മഞ്ഞപ്പിത്തം പിടിമുറുക്കുന്നു. കാഞ്ഞിരപ്പള്ളിയിലും മുണ്ടക്കയത്തുമായി ഒരു മാസത്തിനിടയിൽ മഞ്ഞപ്പിത്തം ബാധിച്ച് ഇരുപതോളം പേരാണ് ചികിത്സ തേടിയത്. പ്രദേശത്ത് പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാണെന്ന് ആരോഗ്യവകുപ്പ് വിശദീകരിക്കുമ്പോഴും ശുചീകരണം ഇപ്പോഴും മന്ദഗതിയിലാണ്. പ്രദേശത്ത് മഞ്ഞപ്പിത്തം പിടിമുറുക്കുമ്പോഴും മാലിന്യം നിറഞ്ഞ കൈത്തോടുകൾ ശുചീകരിക്കാൻ ഇതുവരെ പഞ്ചായത്തുകൾ നടപടികൾ സ്വീകരിച്ചിട്ടില്ല. മലിനജലത്തിന്റെ ഒഴുക്ക് തടയുന്നതിനും നടപടിയില്ല. വ്യാപാരസ്ഥാപനങ്ങളിലേയും ഹോട്ടലുകളിലേയും മാലിന്യങ്ങൾ തോട്ടിൽ കെട്ടിക്കിടക്കുകയാണ്. ഈ കൈത്തോടിന് സമീപമുള്ള കിണറുകളിലെ വെള്ളമാണ് ജനങ്ങൾ കുടിക്കാനായി ഉപയോഗിക്കുന്നത്. ഇവിടെ നിന്നാണ് മഞ്ഞപ്പിത്തം പ്രദേശത്ത് പടർന്ന് പിടിക്കുന്നതെന്ന് ആരോഗ്യവകുപ്പ് […]

കെ എസ് ആർ ടി സി എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ നിയമ സഭയിൽ പ്രതിഷേധം;

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെഎസ്ആർടിസി എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ട നടപടി സഭ നിർത്തിെവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. സർക്കാരും മാനേജുമെൻറും ഇക്കാര്യത്തിൽ കള്ളക്കളി നടത്തുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. വിഷയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. എംഡി ടോമിൻ തച്ചങ്കരിയെ നിലയ്ക്കു നിർത്താൻ പോലും ഗതാഗതമന്ത്രിക്ക് കഴിയുന്നില്ലെന്ന് തിരുവഞ്ചൂർ പറഞ്ഞു. കെഎസ്ആർടിസിയിൽ തീരുമാനങ്ങൾ എടുക്കുന്നത് മന്ത്രിയല്ല, തച്ചങ്കരിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. സർക്കാരിൻറെ പിടിപ്പുകേടുകൊണ്ടാണ് എംപാനൽ ജീവനക്കാരെ പിരിച്ചുവിടേണ്ട സാഹചര്യം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇതുമായി […]

ലാൽ എന്നെ നോക്കി ‘ഐ ലവ് യു’ എന്ന് പറഞ്ഞു; ഓർമ്മകൾ പങ്ക് വെച്ച് ഭാഗ്യലക്ഷ്മി.

സ്വന്തം ലേഖകൻ ‘വന്ദനം എന്ന ചിത്രം ഡബ്ബ് ചെയ്യുന്ന സമയം. ഞാനും മോഹൻലാലും ഒരുമിച്ചാണ് അത് ഡബ്ബ് ചെയ്തത്.’ ശബ്ദത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഭാഗ്യലക്ഷ്മി.ശോഭന ഉർവശി, രേവതി, നദിയാ മൊയ്തു, കാർത്തിക, പാർവതി, രഞ്ജിനി, മീന തുടങ്ങി മലയാള സിനിമയുടെ എക്കാലത്തെയും പ്രിയനായികമാരുടെ ശബ്ദത്തിനു പിന്നിൽ ഭാഗ്യലക്ഷ്മി ആയിരുന്നു. ഒരു ദേശീയ അവാർഡും മൂന്നു സംസ്ഥാന അവാർഡും ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുള്ള താരമാണ് ഭാഗ്യലക്ഷ്മി. കരിയറിലെ തന്റെ ചില മറക്കാനാവാത്ത ഓർമ്മകൾ ഭാഗ്യലക്ഷ്മി പങ്കുവയ്ക്കുകയാണ്. വന്ദനം എന്ന ചിത്രത്തിന്റെ […]

ലോകസഭ തെരഞ്ഞെടുപ്പ് ചാലക്കുടി ഉറപ്പിക്കാൻ കരുക്കൾ നീക്കി കെ ബാബു.

സ്വന്തം ലേഖകൻ കൊച്ചി: ലോകസഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടി സീറ്റ് ഉറപ്പിക്കാൻ കരുനീക്കങ്ങളുമായി മുൻ മന്ത്രി കെ ബാബു രംഗത്തിറങ്ങി. കഴിഞ്ഞ തവണ മുകളിൽ നിന്നു കിട്ടിയ ഉറപ്പിന്റെ ബലത്തിൽ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിനിടയിൽ പി സി ചാക്കോയുടെ ചരടുവലിയിൽ അടിതെറ്റി തൃശൂരിൽ ചെന്നു വീണു തോറ്റ കെ പി ധനപാലൻ, ഇക്കുറി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന വാശിയോടെ മറുഭാഗത്തുമുണ്ട്. ഇരുകൂട്ടരും എ ഗ്രൂപ്പുകാരാണ്. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ എക്സൈസ് വകുപ്പ് ഭരിച്ച് അഴിമതിയിൽ ആകമാനം മുങ്ങിയയാളെന്ന കുപ്രസിദ്ധിയുള്ള കെ ബാബുവിന് നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് കൊടുക്കാനാവില്ല […]

സർക്കാർ ആഫീസുകളിൽ ഫയലുകൾ കെട്ടിക്കിടക്കുന്നത് ഉദ്ധ്യോഗസ്ഥരുടെ കെടു കാര്യസ്ഥതമൂലം.

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഫയലുകൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്നത് സർക്കാറിന്റെ അനാസ്ഥ മൂലമാണെന്ന് ഭരണ പരിഷ്‌കരണ കമ്മിഷൻ അധ്യക്ഷൻ വി.എസ് അച്യുതാനന്ദൻ. ഉമ്മാശ്ശേരി മാധവൻ ചാരിറ്റി പുരസ്‌കാരം തിരുവനന്തപുരം ജില്ലാ കലക്ടർ ഡോ. കെ വാസുകിക്ക് സമ്മാനിച്ച് സംസാരിക്കവെയാണ് സർക്കാറിനും ഉദ്യോഗസ്ഥർക്കുമെതിരെ അദ്ദേഹം സംസാരിച്ചത്. വകുപ്പുകളിൽ പലതിലും കെടുകാര്യസ്ഥതയാണ് നിലനിൽക്കുന്നത്. സർക്കാർ സംവിധാനം കാര്യക്ഷമമാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നിട്ടും കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നും വിഎസ് പറഞ്ഞു. ഉദ്യോഗസ്ഥരുടെ പ്രതിബദ്ധതക്കുറവാണ് ഇതിലേക്ക് നയിക്കുന്നതെന്നും പലരും ജോലി ചെയ്യുന്നത് തികച്ചും സാങ്കേതികമായാണെന്നും ഈ രീതി തുടർന്നാൽ സാധാരണ ജനങ്ങൾക്ക് നീതി ലഭിക്കില്ലെന്നും […]