play-sharp-fill
പ്രളയം മനുഷ്യ നിർമ്മിതം; ആവശ്യമായ മുൻകരുതലുകൾ എടുത്തില്ല; ഇ ശ്രീധരന്റെ ഹർജി ഇന്ന് പരിഗണിക്കും.

പ്രളയം മനുഷ്യ നിർമ്മിതം; ആവശ്യമായ മുൻകരുതലുകൾ എടുത്തില്ല; ഇ ശ്രീധരന്റെ ഹർജി ഇന്ന് പരിഗണിക്കും.

സ്വന്തം ലേഖകൻ

കൊച്ചി: പ്രളയം മനുഷ്യനിർമ്മിതമാണ്, കൃത്യമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ സമാന ദുരന്തങ്ങൾ ഇനിയും ആവർത്തിക്കാമെന്ന ഡോ ഇ ശ്രീധരൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. ഫൗണ്ടേഷൻ ഫോർ റീസ്റ്റോറേഷൻ ഓഫ് നാഷണൽ വാല്യൂസ് സൊസൈറ്റിയുടെ പ്രസിഡന്റ് എന്ന നിലയിൽ ഇ ശ്രീധരൻ നൽകിയ ഹർജി ചീഫ് അധ്യക്ഷൻ ആയ ബെഞ്ചാണ് ഇന്ന് പരിഗണിക്കുന്നത്.

പ്രളയത്തെപ്പറ്റി വിശദമായ സാങ്കേതിക പഠനം ആവശ്യമെന്ന് മുഖ്യമന്ത്രിക്കും പ്ലാനിംഗ് ബോർഡ് ചെയർമാനും കത്ത് അയച്ചിരുന്നെങ്കിലും അത് സർക്കാർ അവഗണിച്ചു എന്ന് ഹർജിയിൽ ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group