മരുഭൂമിയിൽ മാത്രം കാണുന്ന ‘റോസി പാസ്റ്റർ’ ദേശാടന പക്ഷി കോട്ടയം തിരുനക്കരയിലെത്തി, വരാനിരിക്കുന്നത് കൊടും വരൾച്ചയോ?

മരുഭൂമിയിൽ മാത്രം കാണുന്ന ‘റോസി പാസ്റ്റർ’ ദേശാടന പക്ഷി കോട്ടയം തിരുനക്കരയിലെത്തി, വരാനിരിക്കുന്നത് കൊടും വരൾച്ചയോ?

സ്വന്തം ലേഖകൻ

തലശേരി: മരുഭൂമിയിൽ മാത്രം കണ്ടുവരുന്ന ദേശാടന പക്ഷികളുടെ ഇഷ്ടപ്രദേശമായി കേരളം മാറുന്നത് .അപായ സൂചനയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരേന്ത്യയിൽ ചൂടേറിയ പ്രദേശങ്ങളിൽ കാണാറുള്ള റോസിപാസ്റ്റർ പക്ഷികളെ കോട്ടയം തിരുനക്കര ഭാഗത്ത് അടുത്തകാലത്തു ധാരാളം കണ്ടുവരുന്നു. ഇതൊക്കെ ആപത് സന്ദശങ്ങളാണ് നൽകുന്നത്. വിഷുവിനു മാത്രം പൂത്തിരുന്നതാണു കൊന്ന. ഇപ്പോൾ ഏതു കാലത്തും കൊന്നപ്പൂ കാണാമെന്നായി.

അന്തരീക്ഷ താപനില കേരളത്തിൽ .01 ഡിഗി വീതം കൂടുകയാണ്. കാർഷിക സർവകലാശാലയുടെ ഒരു പഠനം കാണിക്കുന്നത് ഹൈറേഞ്ചിലെ ചൂട് 1984നും 2009 നുമിടയിൽ ശരാശരി 1.46 ശതമാനം വർദ്ധിച്ചുവെന്നാണ്. ഉത്തരേന്ത്യയിലും മറ്റും മാത്രം കേട്ടിരുന്ന സൂര്യാതപവും ഉഷ്ണതരംഗവും കേരളത്തിലും സംഭവിച്ചു തുടങ്ങിയിരിക്കുന്ന- അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group