പാക്കിസ്ഥാന്‍ ജയിലില്‍ ഉള്ളത് 54 അഭിനന്ദന്മാര്‍

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ മോചനം സാധ്യമാകാന്‍ പോകുന്നതിനിടെ ചര്‍ച്ചയായി പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ തടവുകാര്‍. ഇന്ത്യയുടെ 54ഓളം സൈനികര്‍ പാകിസ്താന്‍ തടവിലുണ്ടെന്ന് അനൗദ്യോഗിക കണക്കുകള്‍. പാക് ജയിലിലുള്ളത് 54 ഇന്ത്യന്‍ സൈനികരാണെന്ന് സര്‍ക്കാരിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ 54 പേരും 1971നു ശേഷം പിടിയിലായവരാണ്. 30 പേര്‍ കരസേനയിലെ സൈ നികരും, 24 പേര്‍ ഇന്ത്യന്‍ വ്യോമസേനാംഗങ്ങളും ആണെന്നാണ് കണക്ക്. എന്നാല്‍ ഇതില്‍ എത്രപേര്‍ ജീവിച്ചിരിപ്പുണ്ടെന്നു വ്യക്തമല്ല. ഇവര്‍ ‘മിസിങ് 54’ എന്ന പേരില്‍ ഒരു പുകമറയായി തുടരുകയാണ്. […]

നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണ കടത്ത്; കസ്റ്റംസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണ കടത്തിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് (ഡിആർഐ) പിടികൂടി. കസ്റ്റംസിൽ ഹവിൽദാർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ സുനിൽ ഫ്രാൻസിസാണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുന്നു. ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. ദുബായിയിൽ നിന്നെത്തിയ മൂവാറ്റുപുഴ സ്വദേശി ഖാലിദ് അദ്‌നാൻ എന്നയാളുടെ സ്വർണം അറസ്റ്റിലായ ഉദ്യോഗസ്ഥൻ വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ സഹായിച്ചു. മൂന്ന് കിലോയോളം വരുന്ന സ്വർണം കൈമാറുന്നതിനിടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥനെ ഡിആർഐ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ദിവസങ്ങളായി ഡിആർഐ നിരീക്ഷണത്തിലായിരുന്നു ഇയാൾ. […]

ജീവനക്കാരുടെ കഞ്ഞിയിൽ മണ്ണുവാരിയിട്ട് യൂണിയനുകൾ ; പത്തുമാസത്തിനിടെ ആദ്യമായി കെ.എസ് ആർ ടിസിയിൽ ശമ്പളം മുടങ്ങി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : സാമ്പത്തികപ്രതിസന്ധി രൂക്ഷമായ കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും ശമ്പളം മുടങ്ങി. സര്‍ക്കാര്‍ അടിയന്തരസഹായമായി അനുവദിച്ച 1000 കോടി രൂപയും തീരാറായതോടെ കോര്‍പറേഷന്‍ സ്തംഭനത്തിലേക്ക്. കാല്‍നൂറ്റാണ്ടിനുശേഷം, കഴിഞ്ഞമാസം സ്വന്തം വരുമാനത്തില്‍നിന്നു ശമ്ബളം നല്‍കിയ കോര്‍പറേഷനില്‍ 10 മാസങ്ങള്‍ക്കുശേഷം വീണ്ടും മാസാവസാനദിനത്തിലെ ശമ്പളം മുടങ്ങി. ടോമിന്‍ ജെ. തച്ചങ്കരി സി.എം.ഡിയായിരിക്കേ, കഴിഞ്ഞ 10 മാസവും ഒടുവിലത്തെ പ്രവൃത്തിദിനത്തില്‍ ശേളം കൃത്യമായി നല്‍കിയിരുന്നു. ചുമതലയേല്‍ക്കുമ്പോള്‍ സര്‍ക്കാരിനു മുന്നില്‍ തച്ചങ്കരി മുന്നോട്ടുവച്ച പ്രധാന ഉപാധിയും ജീവനക്കാര്‍ക്കു ശമ്പളം കൃത്യമായി നല്‍കണമെന്നതായിരുന്നു. സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി, തച്ചങ്കരിയെ തെറിപ്പിച്ച […]

രാജ്യം അഭിനന്ദിനായി കാത്തിരിക്കുമ്പോൾ, മോദി രാഷ്ട്രീയം പറഞ്ഞുള്ള കറക്കത്തിൽ: അഭിനന്ദനെ സ്വീകരിക്കാൻ അതിർത്തിയിൽ എത്താത്ത പ്രധാനമന്ത്രിയ്‌ക്കെതിരെ വിമർശനം; കേന്ദ്ര സർക്കാരിന്റെ പദ്ധതി ഉദ്ഘാടനത്തിനായി മോദി കന്യാകുമാരിയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യം അഭിനന്ദിനായി കാത്തിരിക്കുമ്പോൾ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടന മാമാങ്കത്തിനായി ഉലകം ചുറ്റുന്നു. സർജിക്കൽ സ്‌ട്രൈക്കിനിടെ പാക്കിസ്ഥാൻ സൈനികർ തടങ്കലിലാക്കിയ വ്യോമസേനാ ഉദ്യോഗസ്ഥൻ അഭിനന്ദൻ വർധനമാനിനെ സ്വീകരിക്കാൻ രാജ്യം ഒട്ടാകെ നോക്കിയിരിക്കുമ്പോഴാണ്, തമിഴ്‌നാട്ടിൽ മോദി ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രീയ പ്രസംഗം നടത്താൻ തയ്യാറെടുക്കുന്നത്. വീരസൈനികനെ പ്രധാനമന്ത്രി നേരിട്ട് എത്തി സ്വീകരിക്കാതെയാണ് ഇതു പോലും തന്റെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നരേന്ദ്രമോദി മാറ്റി വച്ചിരിക്കുന്നത്. അതിർത്തിയിലെ സ്ഥിതി ഗതികൾ അതീവഗുരുതരമായി തുടരുന്നതിനിടെ മോദി രാഷ്ട്രീയവും പറഞ്ഞ് നാട് ചുറ്റുന്നതിനെതിരൈ കടുത്ത വിമർശനമാണ് […]

കൊടുംങ്കാറ്റിലും പ്രളയത്തിലും രക്ഷകനായ വസിഷ്ഠ് ഓര്‍മയായി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം:കൊടുങ്കാറ്റിലും പ്രളയത്തിലും കേരളത്തിന്റെ രക്ഷയ്ക്ക് പറന്നെത്തിയ സ്‌ക്വാഡ്രണ്‍ ലീഡര്‍ സിദ്ധാര്‍ത്ഥ് വസിഷ്ഠ് (31) ഇനി ഓര്‍മ്മയിലെ കണ്ണീര്‍ത്തുള്ളി. ഇന്ത്യ- പാക് സംഘര്‍ഷത്തിനിടെ കാശ്മീരിലെ ബദ്ഗാമില്‍ തകര്‍ന്നുവീണ എം.ഐ-17 വി-5 ഹെലികോപ്ടറിന്റെ പ്രധാന പൈലറ്റായിരുന്നു വസിഷ്ഠ്. കഴിഞ്ഞ ആഗസ്റ്റിലെ മഹാപ്രളയത്തിലകപ്പെട്ട അകപ്പെട്ട നിരവധി പേരെ സുരക്ഷിതമായി എയര്‍ലിഫ്റ്റ് ചെയ്തതിന് സംസ്ഥാന സര്‍ക്കാരിന്റെയും വ്യോമസേനയുടെയും ആദരവ് ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് കേരളത്തെ നോവിച്ച് വസിഷ്ഠ് യാത്രയായത്. വസിഷ്ഠിന്റെ മികവ് കേരളം ആദ്യമറിഞ്ഞത് 2017ഡിസംബറില്‍ ഓഖി ചുഴലി വീശിയടിച്ചപ്പോഴായിരുന്നു. കടലില്‍, തകര്‍ന്ന ബോട്ടുകളുടെ അവശിഷ്ടങ്ങളിലും കന്നാസുകളിലും പിടിച്ചുകിടന്ന […]

പെരിയ ഇരട്ടക്കൊല: പ്രതികളെ കുടുക്കി സി പി എംനെ പ്രതിരോധത്തിലാക്കിയ ഡി.വൈ.എസ് പിയെ തെറിപ്പിച്ചു

സ്വന്തം ലേഖകൻ കാസർകോട്: പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളെ കുടുക്കിയ ഡിവൈ.എസ്.പിയെ മാറ്റി. പ്രത്യേക അന്വേഷണ സംഘത്തെ സഹായിക്കുകയും പ്രതികളിലേക്ക് അന്വേഷണം എത്തിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുകയും ചെയ്ത കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.പി. രഞ്ജിത്തിനെയാണ് കോഴിക്കോട് ഡി.സി.ആർ.ബിയിലേക്ക് മാറ്റി ഇന്നലെ രാത്രി ഉത്തരവിറക്കിയത്. സംഭവം നടന്നയുടൻ ഡിവൈ.എസ്.പി ടി.പി. രഞ്ജിത്തും ക്രൈംബ്രാഞ്ച് സി.ഐ അബ്ദുൽ റഹീമും ചേർന്ന് രഹസ്യമായി അന്വേഷണം ആരംഭിച്ചിരുന്നു. കൂടാതെ കൊലയ്ക്കു പിന്നിലെ കാരണങ്ങൾ കണ്ടെത്തി പ്രതികളിലേക്ക് അന്വേഷണം എത്തിക്കുന്നതിനും സഹായിച്ചു. അതിനുശേഷമാണ് പ്രത്യേക അന്വേഷണ സംഘം സി പി എം […]

പള്ളത്ത് അമിതവേഗത്തിലെത്തി നിയന്ത്രണം വിട്ട ആഡംബര ബൈക്ക് ഇടിച്ച് തകർത്തത് നാല് കാറുകൾ: ചങ്ങനാശേരി സ്വദേശിയായ യുവാവിന് പരിക്ക്

തേർഡ് ഐ ബ്യൂറോ കോട്ടയം: എം.സി റോഡിൽ പള്ളം ഭാഗത്ത് അമിതവേഗത്തിൽ പാഞ്ഞ ആഡംബര ബൈക്ക് നിയന്ത്രണം വിട്ട് നാലു കാറുകൾ ഇടിച്ചു തകർത്തു. ഒരു ഇന്നോവയും, റിറ്റ്‌സും മറ്റൊരു കാറുമാണ് ഇടിച്ചു തകർത്തത്. അപകടത്തിൽ പരിക്കേറ്റ ചങ്ങനാശേരി സ്വദേശിയായ രാജ് കിഷോറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.45 ന് പള്ളം കെ.എസ്.ഇ.ബി ഓഫിസിനു മുന്നിലായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നും അമിത വേഗത്തിൽ എത്തിയ ആഡംബര ബൈക്ക് അതിവേഗം കുതിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഇന്നോവയുടെ മുന്നിൽ ഇടിക്കുകയായിരുന്നു. ഇവിടെ നിന്ന് തെന്നി […]

സൈന്യത്തിനെതിരെ എഫ്ബി പോസ്റ്റിട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകന്‍ തൃശൂര്‍ : ഇന്ത്യന്‍ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് തൃശൂര്‍ സ്വദേശി അറസ്റ്റില്‍. കയ്പമംഗലം വെമ്പല്ലൂര്‍ സ്വദേശി സുധിയാണ് അറസ്റ്റിലായത്. കാശ്മീരില്‍ സേവനം അനുഷ്ഠിക്കുന്ന സൈനികരെ കുറിച്ചാണ് ഇയാള്‍ മോശം ഭാഷയില്‍ പോസ്റ്റിട്ടത്. ഫെബ്രുവരി പതിനേഴിനാണ് പോസ്റ്റിട്ടത്. ഇതുസംബന്ധിച്ച് പൊലീസിന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഒരു കാശ്മീരി കവിയുടെ വരികള്‍ മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്യുക മാത്രമാണ് താന്‍ […]

തമ്മിൽ തല്ലിൽ നേട്ടം കൊയ്ത് കേരള ഘടകം; ബി ജെ പിയുടെ മൂന്നാം ഗ്രൂപ്പും പിറവിയെടുത്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗ്രൂപ്പ് വഴക്കുകൊണ്ട് പൊറുതിമുട്ടിയ ബി.ജെ.പി കേരള ഘടകത്തിൽ സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിൽ മൂന്നാം ഗ്രൂപ്പ് പിറവിയെടുത്തു! ദേശീയ സമിതി അംഗവും തെലുങ്കാനയുടെ ചുമതലക്കാരനുമായ പി.കെ.കൃഷ്ണദാസിന്റെയും ആന്ധ്രയുടെ ചുമതലക്കാരനും രാജ്യസഭാംഗവുമായ വി.മുരളീധരന്റെയും നേതൃത്വത്തിലാണ് നിലവിലെ രണ്ട് വിഭാഗങ്ങൾ. പല തവണ പാർട്ടി ദേശീയ നേതൃത്വം താക്കീത് നൽകിയിട്ടും കേരള ഘടകത്തിൽ ഗ്രൂപ്പ് പോരിന് ശമനമായിട്ടില്ല. അതിനിടെയാണ് പുതിയ ഗ്രൂപ്പ് ഉദയം ചെയ്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെ നേരിടുമ്‌ബോൾ ഈ ചേരിതിരിവുകൾ പാർട്ടിയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് നേതാക്കൾ. […]

പെരിയ ഇരട്ടക്കൊലപാതകം : കൃപേഷിന്റെ വീട് നിർമാണം നാളെ ആരംഭിക്കും

സ്വന്തം ലേഖകൻ കാസർകോട്: പെരിയയിൽ കൊല ചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ കുടുംബത്തിനു വീട് നിർമിക്കാൻ പ്രാഥമിക നടപടികൾ പൂർത്തിയായി. നാളെ വീടിന്റെ നിർമാണം തുടങ്ങും. 40 ദിവസം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. ഹൈബി ഈഡൻ എം.എൽ.എയുടെ ഓഫീസ് ജീവനക്കാരുടെ നേതൃത്വത്തിൽ ആർകിടെക്ട് കല്ല്യോട്ടെത്തി പ്ലാൻ തയാറാക്കി. ഓലക്കുടിലിലായിരുന്നു കൃപേഷിന്റെയും മാതാപിതാക്കളുടെയും സഹോദരിയുടെയും ജീവിതം. എസ്.എഫ്.ഐ. ഭീഷണിയെത്തുടർന്ന് പാതിവഴിയിൽ പഠനം നിർത്തിയ കൃപേഷ് ജോലിതേടി ഗൾഫിലേക്കു പോകാനുള്ള ഒരുക്കത്തിനിടെയാണ് വധിക്കപ്പെടുന്നത്. അതേസമയം, കൃപേഷ് കുടുംബസഹായ ഫണ്ട് സമാഹരിക്കാൻ ദേശീയ, സംസ്ഥാന നേതാക്കൾ […]