മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി പ്രതിക്ഷേധം

സ്വന്തം ലേഖകൻ കാസർകോട്: ഔദ്യോഗിക പരിപാടികൾക്കായി കാസർകോടെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി. കാസർകോട് പൊയ്‌നാച്ചിയിലാണ് സംഭവം. പൊയ്‌നാച്ചിയിൽ പരിപാടിക്കെത്തിയ പിണറായിക്കെതിരെ കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചായിരുന്നു നടപടി. മരിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് സന്ദർശിക്കുകയെന്ന മുഖ്യമന്ത്രിയുടെ പരിപാടി പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.

ചന്ദ കൊച്ചാറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

സ്വന്തംലേഖകൻ കോട്ടയം : ഐ.സി.ഐ.സി.ഐ ബാങ്കിന്റെ മുൻ മേധാവിയായ ചന്ദ കൊച്ചാറിനെതിരെ സി.ബി.ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു . ചന്ദ കൊച്ചാറിന്റെ ഭർത്താവായ ദീപക് കൊച്ചാർ ,വീഡിയോ കോൺ മാനേജിങ് ഡയറക്ടർ വേണുഗോപാൽ ദൂത് എന്നിവർക്കെതിരെയും ലുക്ക്ഔട്ട് നോട്ടീസ് ഉണ്ട്. 2009 – 11 കാലയളവിൽ ആറ് വായ്പകളിലായി വീഡിയോ കോണിന് 1875 കോടി നൽകിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.

ഹർത്താൽ ആക്രമം; ശബരിമല കർമ്മസമിതി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്‌

സ്വന്തം ലേഖകൻ കൊച്ചി: ഹർത്താൽ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷൻഡീൻ കുര്യാക്കോസ് കുടുങ്ങിയപ്പോൾ ആകെ വെട്ടിലായത് ശബരിമല കർമസമിതിയാണ്. ജനുവരി മൂന്നിലെ ശബരിമല ഹർത്താലുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും കർമസമിതിയുടെ നേതാക്കൾക്കെതിരെ കേസെടുക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. 38 ലക്ഷം രൂപയുടെ പൊതുമുതലും ഒരുകോടിയിലേറെ രൂപയുടെ സ്വകാര്യ സ്വത്തുക്കളുമാണ് ഹർത്താൽ അക്രമങ്ങളിൽ നശിപ്പിക്കപ്പെട്ടതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. മാതാ അമൃതാനന്ദമയിയാണ് ശബരിമല കർമസമിതി രക്ഷാധികാരികളിൽ ഒരാൾ. പന്തളം കൊട്ടാരം പ്രതിനിധി പി. ശശികുമാർ വർമ്മ, കാഞ്ചി ശങ്കരാചാര്യർ വിജയേന്ദ്ര സരസ്വതി , കൊളത്തൂർ […]

തിരുവനന്തപുരം വിമാനത്താവളത്തിൽ റൺവേക്ക് സമീപം പുൽക്കാടിന് തീപിടിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം:വിമാനങ്ങൾ ലാൻഡിങ് നടത്താൻ കഴിയാതെ മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്നു. പൊന്നറ പാലത്തിന് സമീപമുള്ള റൺവേക്ക് സമീപത്തെ പുൽക്കാടിനാണ് തീപിടിച്ചത്. വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പായി റൺവേയിൽനിന്ന് പക്ഷികളെ തുരത്താനായി എർപോർട്ട് അതോറിറ്റി നിയോഗിച്ചിട്ടുള്ള കരാർ ജീവനക്കാർ എറിഞ്ഞ പടക്കത്തിൽ നിന്നാണ് തീ പടർന്നത്.തീപടർന്ന് പിടിക്കുന്ന വിവരം ശ്രദ്ധയിൽപെട്ട ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ.എസ്.എഫ് ജീവനക്കാർ എയർപോർട്ട് കൺട്രോൾ റൂമിലേക്ക് വിവരം അറിയിച്ചു. വിമാനത്താവളത്തിൽ ആദ്യമായാണ് പുൽക്കാടിന് തീ പിടിച്ച് വിമാനത്തിന് ഇറങ്ങാൻ പറ്റാത്ത സാഹചര്യം ഉണ്ടായത്.

ആരാച്ചാരാകാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത് 12 പേര്‍; ശമ്പളം 2 ലക്ഷം രൂപ

സ്വന്തംലേഖകൻ കോട്ടയം : ആരാച്ചാരാകാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത് 12 പേര്‍. സംസ്ഥാനത്തെ ജയിലുകളില്‍ ആരാച്ചാരുടെ പ്രതിഫലം 500 രൂപയില്‍ നിന്ന് രണ്ടുലക്ഷമാക്കിയതോടെയാണ് അപേക്ഷകരുടെ എണ്ണം കൂടിയത്. എന്നാല്‍, വധശിക്ഷ അടുത്തെങ്ങും നടപ്പാക്കാത്തതിനാല്‍ അപേക്ഷ പരിഗണിക്കാനായിട്ടില്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ അപ്പീല്‍ നല്‍കിയിരിക്കുകയുമാണ്.സംസ്ഥാനത്ത് പൂജപ്പുര, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ മാത്രമാണ് വധശിക്ഷ നടപ്പാക്കാനുള്ള തൂക്കുമുറിയുള്ളത്. കണ്ണൂരില്‍ ഒരേസമയം രണ്ടുപേരെ തൂക്കിലേറ്റാനുള്ള സൗകര്യമുണ്ട്. വധശിക്ഷാ മുറിയിലെ തൂക്കുമരത്തിന്റെ ലിവര്‍ വലിക്കല്‍ മാത്രമാണ് ആരാച്ചാരുടെ ജോലി. ആരാച്ചാരുടെ വിവരം ജയില്‍ വകുപ്പ് രഹസ്യമായി സൂക്ഷിക്കുമെങ്കിലും പ്രതിഫലം 500 രൂപയായിരുന്നപ്പോള്‍ […]

‘കെഎസ്ആർടിസിയെ കുട്ടിച്ചോറാക്കാൻ’ വിയർപ്പിന്റെ അസുഖമുള്ള യൂണിയൻ നേതാക്കൾ ഡിപ്പോകളുടെ നിയന്ത്രണം ഏറ്റെടുത്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി. തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ രായ്ക്കുരാമാനം കണ്ടക്ടർ സ്റ്റേഷൻ മാസ്റ്ററായി! മുഖ്യമന്ത്രിയുടെ ഓഫീസ് ശിപാർശ ചെയ്തിട്ടെന്നു വ്യാജപ്രചാരണം. മേലുദ്യോഗസ്ഥർക്കു വട്ടിപ്പലിശയ്ക്കും അല്ലാതെയും പണം കടം കൊടുക്കുന്ന കണ്ടക്ടറാണു കഴിഞ്ഞദിവസം പൊടുന്നനേ അദർ ഡ്യൂട്ടിയുടെ മറവിൽ സ്റ്റേഷൻ മാസ്റ്ററായത്. ടോമിൻ ജെ. തച്ചങ്കരി സി.എം.ഡി. സ്ഥാനത്തുനിന്നു പടിയിറങ്ങിയതിനു പിന്നാലെ, തട്ടിക്കൂട്ടിയ മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ പിൻബലത്തിൽ, കോർപറേഷനിൽ അദർഡ്യൂട്ടി സംവിധാനവും മടങ്ങിയെത്തി. തച്ചങ്കരി സി.എം.ഡിയായിരിക്കേ സ്ഥലംമാറ്റങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും ഇടപെടുന്നതിൽനിന്നു യൂണിയനുകളെ കർശനമായി വിലക്കിയിരുന്നു. അദ്ദേഹത്തെ തെറിപ്പിച്ചതോടെ ഭരണകാര്യങ്ങൾ വീണ്ടും സി.ഐ.ടി.യു. യൂണിയന്റെ […]

മുഖ്യമന്ത്രി പിന്മാറി: കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കില്ല

സ്വന്തംലേഖകൻ കോട്ടയം : കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കില്ല. എതിര്‍പ്പുകള്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് വീട് സന്ദര്‍ശന ശ്രമം ഉപേക്ഷിച്ചത്. പ്രവര്‍ത്തകര്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്ന് ഡിസിസി പ്രതികരിച്ച സാഹചര്യത്തിലാണ് സന്ദര്‍ശനത്തില്‍ നിന്ന് മുഖ്യമന്ത്രി പിന്മാറിയത്. കാസര്‍ഗോട്ടെ പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി കാഞ്ഞങ്ങാടേയ്ക്ക് പോകും. ഇന്ന് കാസര്‍ഗോഡ് ജില്ലയില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കാനെത്തുന്ന മുഖ്യമന്ത്രി കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു. മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണനും പ്രതികരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സിപിഐഎം നേതൃത്വം കോണ്‍ഗ്രസ് […]

നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട; ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

സ്വന്തം ലേഖകൻ കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഒരു കോടിയോളം രൂപയുടെ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജൻസ് ഇന്ന് പുലർച്ചേ മൂന്ന് കേസുകളിലായാണ് ഒരു കോടിയോളം വില വരുന്ന സ്വർണം പിടികൂടിയത്. രണ്ടരക്കിലോ സ്വർണ്ണം ഇൻറർനാഷണൽ അറൈവൽ ലേഡീസ് ടോയ്ലറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ഇത്തിഹാദ് വിമാനത്തിൽ അബുദാബിയിൽ നിന്ന് വന്ന പാലക്കാട് സ്വദേശിയിൽ നിന്ന് ഒരു കിലോ സ്വർണ്ണം പാസ്ത മേക്കറിൽ ഒളിപ്പിച്ച നിലയിലും കണ്ടെടുത്തു. കാൽ കിലോ സ്വർണ്ണം തൊടുപുഴ സ്വദേശിയിൽനിന്നും പിടിച്ചു. ഇതോടെ ഇന്ന് ഇതുവരെ മൂന്നേമുക്കാൽ കിലോ […]

ഹര്‍ത്താല്‍ ദിനത്തിലെ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണം; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

സ്വന്തംലേഖകൻ കോട്ടയം : ഹര്‍ത്താല്‍ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഡീന്‍ കുര്യാക്കോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഹര്‍ത്താലിന്റെ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഡീന്‍ അടക്കം 3 പേര്‍ക്ക് എതിരെ പ്രേരണ കുറ്റം ചുമത്തി കേസ് എടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസ് അടുത്ത മാസം ആറിലേക്ക് മാറ്റി. കാസര്‍ഗോഡ് ജില്ലയിലെ നഷ്ടം യുഡിഎഫ് ഭാരവാഹികളായ കമറുദ്ദിന്‍, ഗോവിന്ദന്‍ നായര്‍ എന്നിവരില്‍ വഹിക്കണമെന്നും കോടതി പറഞ്ഞു. വാദത്തിനിടെ ഡീന്‍ കുര്യാക്കോസ് നിയമം പഠിച്ചതല്ലേയെന്ന് കോടതി ചോദിച്ചു. […]

പെരിയ ഇരട്ടക്കൊലപാതകം; നിർണ്ണായക വെളിപ്പെടുത്തലുമായി കൃപേഷിന്റെ അച്ഛൻ

സ്വന്തം ലേഖകൻ കാസർകോട്: പെരിയ ഇരട്ടക്കൊലപാതകത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആവർത്തിച്ച് പറഞ്ഞ് മരിച്ച കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ. കൊലപാതകത്തിൽ അറസ്റ്റിലായ ഏഴ് പേർക്ക് മാത്രമാണ് പങ്കെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും 0-12 പേരെങ്കിലും ഈ കൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും കൃഷ്ണൻ പറഞ്ഞു. ഇതൊന്നും മുഖ്യപ്രതി പീതാംബരന് ഒറ്റയ്ക്ക് ചെയ്യാവുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ വീടിന് അടുത്തുള്ള ഒരു ക്വാറി മുതലാളിയാണ് ശാസ്താ ഗംഗാധരൻ. ഇയാളുടെ വീട്ടിലും ക്വാറിയിലുമൊക്കെയായി ഇരുപത്തിയഞ്ചോളം വണ്ടികളുണ്ട്. എന്നാൽ കൊലപാതകം നടക്കുന്ന ദിവസം അവിടെ ഒറ്റ വണ്ടിയില്ലായിരുന്നു. ജീവനക്കാർക്കെല്ലാം അന്ന് അവധി […]