പെരിയ ഇരട്ടക്കൊലപാതകം; നിർണ്ണായക വെളിപ്പെടുത്തലുമായി കൃപേഷിന്റെ അച്ഛൻ

പെരിയ ഇരട്ടക്കൊലപാതകം; നിർണ്ണായക വെളിപ്പെടുത്തലുമായി കൃപേഷിന്റെ അച്ഛൻ

Spread the love

സ്വന്തം ലേഖകൻ

കാസർകോട്: പെരിയ ഇരട്ടക്കൊലപാതകത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആവർത്തിച്ച് പറഞ്ഞ് മരിച്ച കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ. കൊലപാതകത്തിൽ അറസ്റ്റിലായ ഏഴ് പേർക്ക് മാത്രമാണ് പങ്കെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും 0-12 പേരെങ്കിലും ഈ കൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും കൃഷ്ണൻ പറഞ്ഞു. ഇതൊന്നും മുഖ്യപ്രതി പീതാംബരന് ഒറ്റയ്ക്ക് ചെയ്യാവുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ വീടിന് അടുത്തുള്ള ഒരു ക്വാറി മുതലാളിയാണ് ശാസ്താ ഗംഗാധരൻ. ഇയാളുടെ വീട്ടിലും ക്വാറിയിലുമൊക്കെയായി ഇരുപത്തിയഞ്ചോളം വണ്ടികളുണ്ട്. എന്നാൽ കൊലപാതകം നടക്കുന്ന ദിവസം അവിടെ ഒറ്റ വണ്ടിയില്ലായിരുന്നു. ജീവനക്കാർക്കെല്ലാം അന്ന് അവധി നൽകി. ഈ ക്വാറി മുതലാളിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ കിണറ്റിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ വലിയ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് കൃഷ്ണന്റെ ആരോപണം. മകന്‌ നീതി കിട്ടാനായി ഏതറ്റം വരേയും പോകുമെന്നും അദ്ദേഹം തേർഡ് ഐ ന്യൂസിനോട്‌ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞാൻ ഒരു സിപിഎം അനുഭാവിയാണ് എന്നിട്ടും എന്റെ മകനെ ഇല്ലാതാക്കി. പത്ത്-പന്ത്രണ്ട് പേരെങ്കിലും ചേർന്നാണ് ഈ കൃത്യം നടത്തിയതെന്ന് ഉറപ്പുണ്ട്. പീതാംബരനെ എനിക്ക് നേരത്തെ അറിയാം അയാൾ ഏച്ചിനടക്ക ബ്രാഞ്ചിലെ പ്രവർത്തകനാണ്. എന്നാൽ ഞങ്ങളൊക്കെ കല്ലോട്ട് ബ്രാഞ്ചിലെ താമസക്കാരാണ് അതിനാൽ തന്നെ ഈ പ്രദേശത്തുള്ള കൂടുതൽ പേർക്ക് കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് ഞാൻ കരുതുന്നത് -കൃഷ്ണൻ പറഞ്ഞു.