പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എല്ലാ ജില്ലകളിലും പ്രത്യേക സമിതികള്‍ ; വേനല്‍ മഴ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; മഴക്കാല പൂര്‍വ ശുചീകരണം കൃത്യമായി നടത്തണം: മന്ത്രി വീണാ ജോര്‍ജ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്റ്റേറ്റ് മെഡിക്കല്‍ ഓഫീസര്‍മാരുടെ കോണ്‍ഫറന്‍സില്‍ ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തണം. ഇവയുടെ പുരോഗതി വിലയിരുത്താന്‍ എല്ലാ ജില്ലകളിലും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സമിതികള്‍ രൂപീകരിക്കും. ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാന്‍ ആരോഗ്യ വകുപ്പ് നേരത്തെ തന്നെ ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. കൊതുകിന്റെ ഉറവിട നശീകരണത്തന് […]

കെ കെ ശൈലജക്കെതിരെ അശ്ലീല പരാമർശം; യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകൻ അറസ്‌റ്റിൽ

കോഴിക്കോട്: വടകര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാനാർഥി കെ.കെ.ശൈലജയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അശ്ലീല കമ്മന്റ്റ്‌ ഇട്ട തൊട്ടിൽ പാലം സ്വദേശി മെബിൻ തോമസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ നൽകിയ പരാതയിലാണ് നടപടി. ശൈലജയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് മുൻപ് മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്തതിനു ശേഷം ജാമ്യത്തിൽ വിട്ടയച്ചു.   കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയായ പ്രവാസി മലയാളി കെ.എം.മിൻഹാജിനെതിരെ രണ്ടിടത്ത് കേസെടുത്തു. വടകരയിലും മട്ടന്നൂരുമാണ് കേസെടുത്തത്. സൽമാൻ വാളൂർ എന്നയാൾക്കെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു. ന്യൂ മാഹി സ്വദേശിയായ അസ്‌ലമിനെതിരെയും കേസെടുത്തു.   […]

സ്‌കൂട്ടർ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് 52-കാരൻ മരിച്ചു

ആലപ്പുഴ: എടത്വയില്‍ സ്‌കൂട്ടർ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് 52-കാരൻ മരിച്ചു. എടത്വ മരിയാപുരം വാളംപറമ്പില്‍ സുനില്‍ സേവ്യറാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30ഓടെയായിരുന്നു അപകടം. ബണ്ട് റോഡിലൂടെ സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരുന്നതിനിടയില്‍ വശത്തെ പാടശേഖരത്തിലെ വെള്ളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. സുനിലിന്റെ മുകളിലേക്ക് സ്‌കൂട്ടറും വീണതിനാല്‍ വെള്ളത്തില്‍ നിന്നും പുറത്തേക്കെത്താൻ കഴിയാതെ വരികയായിരുന്നു. ഭാര്യ. ജാസ്മിൻ സുനില്‍. മക്കള്‍. അലോഷ്യസ് സുനില്‍, എയ്ഞ്ചല്‍ മേരി സുനില്‍, പരേതനായ ആന്റോ സുനില്‍. സംസ്‌കാരം പിന്നീട്.  

റോഡ് ഷോയും റാലിയുമായി നാളെ പ്രിയങ്ക കേരളത്തില്‍;മൂന്ന് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം നടത്തും ; ആവേശത്തില്‍ പ്രവര്‍ത്തകര്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ലോക്‌സഭാ പ്രചാരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ സംസ്ഥാനത്ത് എത്തും. കേരളത്തിലെത്തുന്ന പ്രിയങ്ക മൂന്ന് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം നടത്തും. ചാലക്കുടി, പത്തനംതിട്ട, തിരുവന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ പ്രചരണത്തിനാണ് അവര്‍ എത്തുക. തിരുവനന്തപുരം നഗരത്തില്‍ ശശി തരൂരിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയിലും പ്രിയങ്ക പങ്കെടുക്കും.രാവിലെ പ്രത്യേക വിമാനത്തിലെത്തുന്ന പ്രിയങ്ക ആദ്യം ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബഹന്നാന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കും. അവിടെ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം പത്തനംതിട്ടയില്‍ എത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി […]

കടലിൽ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാർത്ഥിയെ കാണാതായി ; തിരച്ചില്‍ ഊര്‍ജിതമാക്കി വിഴിഞ്ഞം കോസ്റ്റല്‍ പൊലീസ്

തിരുവനന്തപുരം : പള്ളിത്തുറ ബീച്ചില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാർത്ഥിയെ കാണാതായി. ആറ്റിപ്ര  പുതുവല്‍ പുരയിടം പള്ളിത്തുറ വീട്ടിലെ മെല്‍വിനെ (17 )നെയാണ് കാണാതായത്. കടലിൽ കുളിക്കാനിറങ്ങിയപ്പോൾ വിദ്യാർത്ഥി അടിയൊഴുക്കിൽപ്പെടുകയായിരുന്നു. കണ്ടെത്തുന്നതിനായുള്ള നടപടികള്‍ ഊർജിതമാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു. വിഴിഞ്ഞം കോസ്റ്റല്‍ പൊലീസിന്റെ ഒരു ബോട്ടും മറൈൻ എൻഫോഴ്‌സ്മെന്റിന്റെ ഫയർ ആംബുലൻസ് ഉള്‍പ്പെടെ രണ്ട് ബോട്ടുകളും കോസ്റ്റ്ഗാർഡ് ഹെലികോപ്റ്ററും തിരച്ചില്‍ നടത്തുന്നതിനായുണ്ട്. ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനില്‍ സംഭവസ്ഥലം സന്ദർശിച്ചു. ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ, തഹസില്‍ദാർ […]

കോട്ടയം കെഎസ്ആർടിസി ടേക്ക് ഓവർ സർവീസ് മുടങ്ങി

ചങ്ങനാശേരി: കെഎസ്ആർടിസി ഡിപ്പോയിൽനിന്നുള്ള ടേക്ക് ഓവർ സർവീസ് മുടങ്ങുന്നതായി പരാതി. ചങ്ങനാശേരിയിൽ നിന്നു വൈകിട്ട് പുറപ്പെടുന്ന –കട്ടപ്പന, നെടുങ്കണ്ടം–പൊന്നാമല ടേക്ക് ഓവർ സർവീസ് കഴി‍ഞ്ഞ ദിവസം നടത്തിയില്ല. അടുത്തയിടെ 14,500 രൂപയോളം ദിവസവരുമാനം ഈ സർവീസിൽനിന്നു ലഭിച്ചിരുന്നു. നൂറുകണക്കിന് യാത്രക്കാരാണ് സർവീസിനെ ആശ്രയിച്ചിരുന്നത്. കെഎസ്ആർടിസി സർവീസ് മുടങ്ങിയതോടെ ഈ റൂട്ടിലോടിയ സ്വകാര്യ ബസിനു വൻതിരക്കായിരുന്നു.   ചങ്ങനാശേരി ഡിപ്പോയിൽനിന്നു വൈകിട്ട് 3.10നു പുറപ്പെടുന്ന മുരിക്കാശേരി സർവീസ്, 4.10നുള്ള മാവടി സർവീസും പലപ്പോഴും മുടങ്ങുന്നതായും സമയം തെറ്റി ഓടുന്നതായും പരാതിയുണ്ട്. ഇതുമൂലം ഈ റൂട്ടിൽ അതേ […]

മോഷണക്കുറ്റം ആരോപിച്ച്‌ പോലീസ് പിടികൂടി, ജയിലിൽ ക്രൂര മർദനം : അവസാനം കോടതി മോചിപ്പിച്ച യുവാവ് ആത്‍മഹത്യ ചെയ്തു

കൊല്ലം: മോഷണക്കേസില്‍ കള്ളനെന്നു മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടയ്‌ക്കുകയും വർഷങ്ങള്‍ക്കു ശേഷം യഥാർഥ പ്രതി പിടിയിലായപ്പോള്‍ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത അഞ്ചല്‍ അഗസ്ത്യക്കോട് സ്വദേശി രതീഷ് ആത്മഹത്യ ചെയ്തു. പോലീസിന്റെ മർദിച്ചതിന്റെ ശാരീരിക ബുദ്ധിമുട്ടുകൾ രതീഷിന് ഉണ്ടായിരുന്നു. മാത്രമല്ല കേസ് നടത്തി സാമ്പത്തിക നഷ്ടവും ഏറെയായിരുന്നു. ഈ മനോവിഷമം രതീഷിനു താങ്ങാനായില്ലെന്നു കുടുംബാംഗങ്ങള്‍ പറയുന്നു. അഞ്ചല്‍ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന രതീഷിനെ 2014 സെപ്റ്റംബറിലാണ്, ടൗണിലെ മെഡിക്കല്‍ സ്റ്റോറില്‍ കവർച്ച നടത്തിയെന്നാരോപിച്ച്‌, പൊലീസ് അറസ്റ്റ് ചെയ്തത് . കൊടിയ മർദനം സഹിക്കാതെ രതീഷ് […]

സ്കോട്ലൻ്റിൽ വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യൻ വിദ്യാർത്ഥികള്‍ക്ക്‌ ദാരുണാന്ത്യം.

  സ്കോട്ട്ലൻഡ്: സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടം കണ്ടു നടക്കുന്നതിനിടെയാണ് അപകടം. സ്കോട്ട്ലൻഡിലെ ബ്ലെയർ അത്തോളിലുള്ള ടമ്മല്‍ വെള്ളച്ചാട്ടത്തില്‍ വീണാണ് അപകടം സംഭവിച്ചത്. ഏപ്രില്‍ 17 നായിരുന്നു സംഭവം. അപകടത്തില്‍പ്പെട്ട ഇരുവരും ആന്ധ്രാപ്രദേശ് സ്വദേശികളാണ്. 26 കാരനായ ജിതേന്ദ്രനാഥ് ‘ജിതു’ കാരൂരിയും 22 കാരനായ ചാണക്യ ബൊളിസെറ്റിയുമാണ് കൊല്ലപ്പെട്ടത്. ഇരുവരും സ്കോട്ട്ലൻഡിലെ ഡ്യൂണ്ടീ യൂണിവേഴ്സിറ്റിയിലെ ഡാറ്റ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളാണ്. മറ്റൊരു സുഹൃത്തിനൊപ്പം വെള്ളച്ചാട്ടം കണ്ടു നടക്കവെ ചിത്രങ്ങള്‍ പകർത്താൻ ശ്രമിക്കുമ്ബോഴാണ് അപകടം സംഭവിച്ചതെന്നാണ് നിഗമനം. തുടർന്ന് നടത്തിയ തിരച്ചിലില്‍ രണ്ടുപേരുടെയും മൃതദേഹങ്ങള്‍ […]

ജപ്തി നടപടിക്കിടെ വീട്ടമ്മ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു ; രക്ഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് പൊള്ളലേറ്റു

ഇടുക്കി : നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടച്ച തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജപ്തി നടപടിക്കായി അധികൃതർ വീട്ടിലെത്തിയപ്പോൾ വീട്ടുടമയായ ഷീബ ദിലീപ് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. യുവതിയെ രക്ഷിക്കാനെത്തിയ എസ്‌ഐക്കും വനിതാ പൊലീസിനും പൊള്ളലേറ്റു. ഗ്രേഡ് എസ്‌ഐ ബിനോയ്, വനിത സിവിൽ ഓഫീസർ അമ്പിളി എന്നിവർക്കാണ് പൊള്ളലേറ്റത്. മൂവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അയ്മനം കോട്ടേകണ്ടത്തിൽ എം. ഐ. ലൂക്കോസ് (ബേബി 87) (ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ മുൻ ഉദ്യോഗസ്ഥൻ) നിര്യാതനായി.

  അയ്മനം: കോട്ടേകണ്ടത്തിൽ എം. ഐ. ലൂക്കോസ് (ബേബി 87) (ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ മുൻ ഉദ്യോഗസ്ഥൻ) നിര്യാതനായി. മൃതദേഹം ഇന്ന് വൈകിട്ട് 6ന് മണർകാടുള്ള മകൻ സജിമോൻ്റെ ഭവനത്തിൽ കൊണ്ടുവരും.സംസ്കാര ശുശ്രൂഷ നാളെ (20-04-2024 ശനി) രാവിലെ 8.00ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് 10 മണിക്ക് ഒളശ്ശ സെൻ്റ് മാർക്സ് സി.എസ്.ഐ. ചർച്ച് ഹാളിൽ (പി.കെ. കുര്യൻ ഹാൾ) കൊണ്ടുവരും. 11.00ന് ഒളശ്ശ സെൻ്റ. മാർക്സ് സി.എസ്.ഐ. പള്ളിയിൽ സംസ്കാര ശുശ്രൂഷ നടത്തപ്പെടും. ഭാര്യ : പരേതയായ സാറാമ്മ ലൂക്കോസ്. മക്കൾ: […]