കേരളം വരും ദിവസങ്ങളിൽ പൊള്ളും ..മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ..

സ്വന്തംലേഖകൻ കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ ചൂട് ശരാശരിയില്‍ നിന്നും കൂടുവാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. കേരളത്തില്‍ പൊതുവില്‍ 2 മുതല്‍ 4 ഡിഗ്രീ വരെ ചൂട് കൂടാനുള്ള സാധ്യത കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നുണ്ട്. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് മേഖലയില്‍ മാർച്ച് 5 ന് ശരാശരിയില്‍നിന്നും 8 ഡിഗ്രീയില്‍ അധികം ചൂട് വര്‍ദ്ധിക്കുവാന്‍ സാധ്യതയുണ്ടെന്നാണ് അനുമാനം. ഈ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിക്കുന്നു. പൊതുജനങ്ങള്‍ രാവിലെ 11 മണി മുതല്‍ 3 മണി വരെ […]

പുതിയതായി നിര്‍മ്മിക്കുന്ന ജില്ലാ ആശുപത്രിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു…

സ്വന്തംലേഖകൻ ഇടുക്കി നെടുങ്കണ്ടത് പുതിയതായി നിർമിക്കുന്ന ജില്ലാ ആശുപത്രിയുടെ ശിലാസ്ഥാപനം നിർവഹിച്ചു .ഹൈറേഞ്ച് നിവാസികളുടെ മെച്ചപ്പെട്ട ചികിത്സാ സൗകര്യത്തിനു ഇതോടെ വഴി ഒരുങ്ങും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിനായി നിരവധി പദ്ധതികളാണ് ആവിഷ്‌ക്കരിച്ചത്. ജില്ലാ ആശുപത്രി ആയി ഉയര്‍ത്തുന്നതിനായി 149 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി നവീകരണത്തിനായി 3,69,000 രൂപയും ദന്തല്‍ ബ്ലോക്ക് നവീകരണത്തിനായി 79854 രൂപയും അനുവദിച്ചു. ആശുപത്രിയിലേക്കുള്ള റോഡ് ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ടാര്‍ ചെയ്തു. ഇന്‍സിനറേറ്റര്‍, ഒഫ്താല്‍മിക് […]

ജീവന്‍ രക്ഷിച്ച മനുഷ്യനെ കാണാന്‍ എല്ലാ വര്‍ഷവും 8000 കിലോമീറ്റര്‍ നീന്തിയെത്തുന്ന പെന്‍ഗ്വിന്‍

സ്വന്തംലേഖകൻ 71 കാരനായ മത്സ്യത്തൊഴിലാളി ജാവോ പെരെര ഡിസൂസ 2011ലാണ് ജിഞ്ജീ എന്ന പെന്‍ഗ്വിനെ ആദ്യമായി കാണുന്നത്. അന്ന് ജിഞ്ജീ മണ്ണില്‍ പുതഞ്ഞ് മരണത്തോട് മല്ലിട്ട് കിടക്കുകയായിരുന്നു. 11 മാസം നീണ്ട ഡിസൂസയുടെ പരിചരണത്തിലൂടെ ജിഞ്ജീ ജീവിതത്തിലേക്ക് തിരിച്ചുവന്നു. പിന്നീടൊരു ദിവസം അവനെ കാണാതായി. ഇനി ആ പെന്‍ഗ്വിന്‍ തിരിച്ചുവരില്ലെന്ന് ഡിസൂസയോട് എല്ലാവരും പറഞ്ഞു. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം ജിഞ്ജീ തിരിച്ചുവന്നു, ഡിസൂസയെ കാണാന്‍. തന്റെ സ്‌നേഹവും നന്ദിയും പങ്കുവെച്ചു. പിന്നീടങ്ങോട്ട് എല്ലാ വര്‍ഷവും ജിഞ്ജീ ഡിസൂസയെ കാണാന്‍ വരുന്നത് പതിവായി. 8000 […]

ഈ രാത്രിയോട് ഇഷ്ടം, എനിക്കും ചെയ്യണം ഇങ്ങനൊരു സിനിമ..കുമ്പളങ്ങിയെ വാഴ്ത്തി കാർത്തി

സ്വന്തംലേഖകൻ ഈ വർഷത്തെ സൂപ്പർഹിറ്റ് സിനികളുടെ നിരയിലേക്കാണ് റിലീസ് ചെയ്ത് ദിവസങ്ങൾക്കകം കുമ്പളങ്ങി നൈറ്റ്സ് സ്ഥാനം പിടിച്ചത്. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ ഏറ്റുവാങ്ങിയ ചിത്രത്തെ പുകഴ്ത്തി ഏറ്റവുമൊടുവിൽ രംഗത്തു വന്നിരിക്കുന്നത് തമിഴ്താരം കാർത്തിയാണ്. ”മനോഹരമായ സിനിമ. തടസങ്ങളില്ലാതെ ഒഴുക്കോടെ നീങ്ങുന്ന, ഒരേസമയം തമാശയും ഭാനവാത്മകതയും നിറഞ്ഞ ചിത്രം. എനിക്കും ഒരു ദിവസം ഇത്തരമൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു”, കാർത്തിയുടെ കുറിപ്പിങ്ങനെ. കാർത്തിയുടെ ട്വീറ്റ് സിനിമാപ്രേമികളും കുമ്പളങ്ങി ആരാധരും ഏറ്റെടുത്തു കഴിഞ്ഞു. വിജയകരമായി പ്രദർശനം തുടരുന്നതിനിടെ കുമ്പളങ്ങി നൈറ്റ്സിൻറെ രണ്ടാമത്തെ ട്രെയിലറും കഴിഞ്ഞ […]

ഭാരത് വിശ്വനാഥന്റെ പാപ്പാന്റെ ദാരുണാന്ത്യം: വിനയായത് ആനയെ അനുസരിപ്പിക്കാനുള്ള അടി; ആനയെ അടിയ്ക്കാൻ ശ്രമിച്ച അരുണിന് അടി തെറ്റി

തേർഡ് ഐ ബ്യൂറോ കോട്ടയം: ഭാരത് വിശ്വനാഥന്റെ പാപ്പാൻ അരുണിന്റെ ദാരുണാന്ത്യത്തിന് ഇടയാക്കിയത് ആനയെ അടിയ്ക്കുന്നതിനിടെ പാപ്പാന്റെ അടിതെറ്റിയത്. ആനയെ പാപ്പാൻ അടിയ്ക്കാൻ ശ്രമിക്കുന്നതും, കാൽ വഴുതി ആനയുടെ അടിയിലേയ്ക്ക് വീഴുന്നതും അടക്കമുള്ള ദൃശ്യങ്ങൾ ആനയുടെ കെട്ടുംതറയിലെ സി.സിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ തേർഡ്് ഐ ന്യൂസ് ലൈവ് പുറത്ത് വിട്ടിരുന്നു. ഭാരത് വിശ്വനാഥന്റെ ഒന്നാം പാപ്പാൻ ആലപ്പുഴ ചെന്നിത്തല തൃപ്പെരുത്തുറ പത്തേടത്ത് വീട്ടിൽ ആരുൺ പണിക്കറുടെ (40) മൃതദേഹം ഭാരത് ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ 9.50 ഓടെ കാരാപ്പുഴയിലെ ആനയുടെ കെട്ടുതറയിലായിരുന്നു […]

കേരള പൊലീസ് സൈബർഡോമുമായി ഇനി ദുബായ് പൊലീസ് കൈകോർക്കും..

സ്വന്തംലേഖകൻ സൈബര്‍ സുരക്ഷാ രംഗത്ത് ലോകത്തിന് തന്നെ മാതൃകയായ കേരള പൊലീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ ഡോമുമായി സഹകരിക്കാന്‍ ദുബായ് പൊലീസ്. ലോക രാജ്യങ്ങള്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന സൈബര്‍ സെക്യൂരിറ്റി, സൈബര്‍ ക്രൈം കുറ്റാന്വേഷണം തുടങ്ങിയവയില്‍ സൈബര്‍ ഡോമുമായി സഹകരിക്കാനുള്ള സന്നദ്ധത ദുബായ് പൊലീസ് അറിയിച്ചു. കേരളത്തിലെ സൈബര്‍ ഡോമിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കാന്‍ സൈബര്‍ ഡോം ആസ്ഥാനത്ത് എത്തിയ ദുബായ് പൊലീസ് ബ്രിഗേഡിയര്‍ ഖാലിദ് അല്‍ റസൂഖിയാണ് സൈബര്‍ ഡോമിന്റെ സഹകരണം കേരള പൊലീസിനോട് ആവശ്യപ്പെട്ടത്. കേരള സര്‍ക്കാര്‍ […]

അടിതെറ്റിയ ആന പാപ്പാന്റെ പുറത്തേയ്ക്ക് വീണു: പാപ്പാന് ദാരുണാന്ത്യം; പാപ്പാന്റെ പുറത്തേയ്ക്ക് വീണത് ഭാരത് ആശുപത്രി ഗ്രൂപ്പിന്റെ കൊമ്പൻ ഭാരത് വിശ്വനാഥൻ

തേർഡ് ഐ ബ്യൂറോ കോട്ടയം: അടിതെറ്റി വീണ ആനയ്ക്കടിയിൽപ്പെട്ട് പാപ്പാന് ദാരുണാന്ത്യം. ഭാരത് ആശുപത്രി ഗ്രൂപ്പിന്റെ കൊമ്പൻ ഭാരത് വിശ്വനാഥന്റെ അടിയിൽപ്പെട്ടാണ് പാപ്പാൻ മരിച്ചത്. ആനയുടെ ഒന്നാം പാപ്പാൻ ആലപ്പുഴ ചെന്നിത്തല തൃപ്പെരുത്തുറ പത്തേടത്ത് വീട്ടിൽ ആരുൺ പണിക്കറാണ് (40) ദാരുണമായി കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ ഒൻപതരയോടെ ആനയെ കെട്ടുന്ന കാരാപ്പുഴയിലെ പുരയിടത്തിലായിരുന്നു സംഭവം. ആനയെ കുളിപ്പിക്കുന്നതിനായി ചങ്ങല അഴിച്ച് നിർത്തിയിരിക്കുകയായിരുന്നു. ഇതിനിടെ പാപ്പാൻ ആനയോട് കിടക്കാൻ ആവശ്യപ്പെട്ടു. പാപ്പാൻ നിർദേശിച്ച സ്ഥലത്തിന്റെ എതിർദിശയിലേയ്ക്കാണ് ആന ഉടൻ കിടന്നത്. ഈ സമയം പാപ്പാൻ ആനയെ […]

എം.ജി സർവകലാശാല കലോത്സവം എറണാകുളം കോളജുകൾ മുന്നിൽ: കോട്ടയം സി.എം.എസ് കോളേജിന് എട്ടാം സ്ഥാനം

സ്വന്തം ലേഖകൻ കോട്ടയം: എം.ജി സർവകലാശാല കലോത്സവത്തിൽ എറണാകുളം കോളേജുകൾ ബഹുദൂരം മുന്നിൽ. 49 പോയിന്റുമായി എറണാകുളം തേവര എസ്.എച്ച് കോളേജ് ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, 42 പോയിന്റുമായി എറണാകുളം മഹാരാജാസാണ് രണ്ടാം സ്ഥാനത്ത്. 32 പോയിന്റ് നേടിയ സെന്റ് തെരേസാസ് എറണാകുളം മൂന്നാം സ്ഥാനത്തും, തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് 27 പോയിന്റുമായി നാലാം സ്ഥാനത്തും നിൽക്കുകയാണ്. 17 പോയിന്റ് നേടിയ തൊടുപുഴ ന്യൂമാൻ കോളേജ് അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്. ആതിഥേയരായ കോട്ടയം ജില്ലയിൽ നിന്നും രണ്ടു കോളേജ് മാത്രമാണ് ആദ്യ പത്തിലുള്ളത്. 14 […]

തിരികെ കിട്ടിയത് വാച്ചും മോതിരവും കണ്ണടയും.. അഭിനന്ദന്റെ തോക്ക് പാക്കിസ്ഥാന്റെ കൈയില്‍…

സ്വന്തംലേഖകൻ പാക്കിസ്ഥാന്റെ പിടിയിലായിരുന്ന വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ഥമാന്‍ വെളളിയാഴ്ച്ച രാത്രിയാണ് ഇന്ത്യയിലെത്തിയത്. അഭിനന്ദിന്റെ കൈയിലുണ്ടായിരുന്ന സാധനങ്ങളോടെയാണ് അദ്ദേഹത്തെ ഇന്ത്യയ്ക്ക് കൈമാറിയതെന്ന് പാക്കിസ്ഥാന്‍ പറഞ്ഞിരുന്നു. എന്നാല്‍ എല്ലാ സാധനങ്ങളും പാക്കിസ്ഥാന്‍ തിരികെ നല്‍കിയിരുന്നില്ല. മോതിരം, വാച്ച്, കണ്ണട എന്നിവ മാത്രമാണ് പാക്കിസ്ഥാന്‍ അഭിമാനെ വിട്ടയക്കുമ്പോള്‍ കൈമാറിയത്. മിഗ് 21 ബൈസണ്‍ പോര്‍വിമാനത്തില്‍ നിന്നും രക്ഷപ്പെട്ട് പാരച്ച്യൂട്ടില്‍ താഴെ ഇറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ തോക്ക് കൂടി ഉണ്ടായിരുന്നു. തന്നെ പിടികൂടാനായി പിന്തുടര്‍ന്ന പാക്കിസ്ഥാനിലെ പ്രദേശവാസികള്‍ക്കെതിരെ അദ്ദേഹം ഈ തോക്ക് ഉപയോഗിച്ച് നിറയൊഴിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ […]

അഭിനന്ദിന്റെ കൈമാറ്റം പാക് പ്രധാനമന്ത്രി ലാഹോറിലെത്തി

സ്വന്തം ലേഖകന്‍ ലാഹോര്‍: ഇന്ത്യയുടെ വീര പുത്രന്‍ വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യക്ക് കൈമാറുന്നത് നിരീക്ഷിക്കാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ലാഹോറിലെത്തിയിരുന്നെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമാബാദില്‍ നിന്നും അഭിനന്ദനെ വാഗാ ബോര്‍ഡറില്‍ എത്തിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് ലാഹോറിലെത്തിയ ഇമ്രാന്‍ ഖാന്‍ അഭിനന്ദനെ കൈമാറിയതിന് ശേഷമാണ് ഇസ്ലാമാബാദിലേക്ക് തിരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ പഞ്ചാബ് മുഖ്യമന്ത്രി ഉസ്മന്‍ ബുസ്ദര്‍, ഗവര്‍ണര്‍ ചൗധരി സര്‍വാര്‍ എന്നിവരുമായി ഇമ്രാന്‍ ഖാന്‍ കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യക്കും പാക്കിസ്ഥാനും ഇടയില്‍ വര്‍ധിച്ചുവരുന്ന പിരിമുറുക്കം കുറയ്ക്കാന്‍ അഭിനന്ദന്‍ വര്‍ധമാനെ തിരച്ചയച്ചതോടെ കഴിഞ്ഞെന്ന […]