മുൻകൂർ ജാമ്യത്തിലും രക്ഷയില്ല: ബിനോയ് കൊടിയേരിയ്‌ക്കെതിരായ കുരുക്ക് മുറുകുന്നു; നിർണ്ണായകമായ കൂടുതൽ തെളിവുകളുമായി യുവതി കോടതിയിലേയ്ക്ക്

സ്വന്തം ലേഖകൻ മുംബൈ: ഡാൻസ് ബാറിലെ നർത്തകിയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ ബിനോയ് കൊടിയേരിയ്‌ക്കെതിരായ കുരുക്ക് മുറുകുന്നു. കേസിൽ നിർണ്ണായകമായ നിരവധി തെളിവുകൾ കോടതിയിൽ യുവതി സമർപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച ബിനോയ് കൊടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിച്ചാലും ഇതിൽ അനുകൂലമായ വിധിയുണ്ടാകില്ലെന്ന സൂചന പുറത്തു വരുന്നത്. ബിനോയ് സ്വന്തം മെയിൽ ഐഡിയിൽ നിന്നും യുവതിക്കും കുഞ്ഞിനുമയച്ച ദുബായിലേക്കുള്ള വിസയും വിമാന ടിക്കറ്റുകളും യുവതി ഹാജരാക്കിയിട്ടുണ്ട്. ഇത് ഏറെ നിർണ്ണായകമായ തെളിവായി കോടതി പരിഗണിച്ചേയ്ക്കും. 2015 ഏപ്രിൽ 21നാണ് യുവതിക്കും കുഞ്ഞിനും ദുബായ് സന്ദർശിക്കാൻ […]

ഹൈക്കോടതിയല്ല, സുപ്രീം കോടതി പറഞ്ഞാലും നമ്മുടെ കെ.എസ്.ഇ.ബി കേൾക്കില്ല: നടപ്പുവഴിയിൽ പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ തട്ടി കർഷകന് ദാരുണാന്ത്യം; മരിച്ചത് മണിയാപറമ്പ് വല്യാട് സ്വദേശി

സ്വന്തം ലേഖകൻ കോട്ടയം: ഹൈക്കോടതിയല്ല സുപ്രീം കോടതി പറഞ്ഞാലും നമ്മുടെ കെ.എസ്.ഇ.ബി നന്നാകില്ല. പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ തട്ടി വീണ്ടും ഒരു ജീവൻ കൂടി നഷ്ടമായി. പാടശേഖരത്തിലെ മോട്ടോർ തറയ്ക്ക് കാവൽ കിടക്കുന്ന മണിയാപറമ്പ് വല്യാട് പാറേക്കണ്ടത്തിൽ പി.പി രാജുവാ(57)താഴ്ന്ന് കിടന്ന വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ദാരുണമായി മരിച്ചത്. വ്യാഴാഴ്ച രാത്രി ആറരയോടെയായിരുന്നു അപകടം. മണിയാപറമ്പ് കേളങ്കേരി പാടശേഖരത്തിൽ പാടത്ത് വിതയ്ക്കുന്ന ജോലികൾ നടക്കുകയാണ്. ഈ പാടശേഖരത്തിന് കാവൽകിടക്കുന്നത് രാജുവാണ്. ഇവിടെ എല്ലാ ദിവസവും രാത്രിയിൽ മോട്ടോർ തറയിൽ രാജി കിടക്കുകയാണ് ചെയ്യുന്നത്. […]

മദ്യലഹരിയിൽ യുവാവ് അമിത വേഗത്തിൽ ഓടിച്ച കാർ സ്‌കൂൾ വിദ്യാർത്ഥികളുമായി എത്തിയ ഓട്ടോറിക്ഷകളിൽ ഇടിച്ചു: സംഭവം വട്ടമൂട് പാലത്തിന് സമീപം അയ്മനത്തു പുഴ കടവിൽ; അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയും ഓട്ടോഡ്രൈവറും മെഡിക്കൽ കോളേജ് ആശുപത്രിയിൽ; മദ്യലഹരിയിൽ പാഞ്ഞത് കളത്തിപ്പടി സ്വദേശി

തേർഡ് ഐ ബ്യൂറോ കോട്ടയം: മദ്യലഹരിയിൽ യുവാവ് അമിത വേഗത്തിലോടിച്ച് കാർ സ്‌കൂൾ കുട്ടികളുമായി എത്തിയ ഓട്ടോറിക്ഷയിൽ ഇടിച്ചു. സ്‌കൂൾ വിദ്യാർത്ഥികൾക്കും ഓട്ടോഡ്രൈവർക്കും അപകടത്തിൽ പരിക്കേറ്റു. എസ്എച്ച് മൗണ്ടിലെ ഇന്ദ്രപ്രസ്ഥാ ബാറിൽ നിന്നും മദ്യപിച്ച ശേഷം അമിത വേഗത്തിൽ പാഞ്ഞ കാറാണ് അപകടത്തിനിടയാക്കിയത്. എസ്എച്ച് മൗണ്ട് സെന്റ് മെർസലിനാസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി സെമീറ, ഓട്ടോ ഡ്രൈവർ നട്ടാശേരി വേങ്ങച്ചേരി ബിനു എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗത്തിൽ കാറോടിച്ച് വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനം ഇടിച്ചിട്ട കളത്തിപ്പടി കൊളോനിയ […]

ഡോക്ടറുടെ കുറിപ്പടികണ്ട് അന്തംവിട്ട് ഫാർമസിസ്റ്റുകൾ ; എഴുതിയതെന്താണെന്ന് ഡോക്ടർക്കുപോലുമറിയില്ല

സ്വന്തം ലേഖകൻ കൊല്ലം : ചെറിയ കുട്ടികൾക്ക് ഇതിലും നന്നായി വരയ്ക്കാൻ സാധിക്കുമെന്നാണ് ഡോക്ടറുടെ കുറിപ്പടി കണ്ട ഫാർമസിസ്റ്റുകൾക്ക് പറയാനുള്ളത്. കഴിഞ്ഞ ഞായറാഴ്ച അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ രോഗികൾക്കാണ് ചെറിയ കുട്ടികൾ കുട്ടത്തിവരയ്ക്കുന്നതു പോലെയുള്ള കുറിപ്പടി കിട്ടയത്. ഇത് വായിച്ച് ഏത് മരുന്നാണെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ലെന്നും മരുന്ന് മാറിയാൽ രോഗികളുടെ മരണം പോലും സംഭവിക്കമെന്നാണ് ഫാർമസിസ്റ്റുകളുടെ അഭിപ്രായം.രോഗികൾക്ക് വായിച്ച് മനസിലാക്കാൻ കഴിയുന്ന തരത്തിൽ രോഗ വിവരങ്ങളും മരുന്നുകളുടെ നിർദേശങ്ങളും എഴുതണമെന്നാണ് ചട്ടം. അത് ലംഘിച്ച് അലക്ഷ്യമായി മരുന്ന് കുറിപ്പടി നൽകുന്നതിനെതിരെ കർശനമായ നടപടി […]

നീലിമംഗലത്ത് കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവാവ് മരിച്ച സംഭവം: ബസ് ബൈക്കിൽ തട്ടിയതായി പരിശോധനാ ഫലത്തിലെ പ്രാഥമിക നിഗമനം; അപകടം ഉറപ്പിക്കാൻ ബസിലെ ക്യാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം: നീലിമംഗലത്ത് ബൈക്ക് യാത്രക്കാരനായ യുവാവിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ ഉൾപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കി. വാഹനം ബൈക്കിൽ ഇടിച്ചിട്ടില്ലെന്ന കെ.എസ്ആർ.ടി.സി ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും വാദത്തിന്റെ അടിസ്ഥാനത്തിലാണ് ബസ് ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കിയത്. പൊലീസിന്റെ സെന്റിഫിക്് സംഘവും, മോട്ടോർ വാഹന വകുപ്പ് സംഘവും നടത്തിയ പരിശോധനയിൽ ബസിൽ നേരിയ പോറലുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, അപകടത്തിൽ ബസ് ഉൾപ്പെട്ടു എന്ന് ഉറപ്പിക്കുന്നതിനായി ബസിന്റെ ഡോറുകളിലുള്ള ക്യാമറാ ദൃശ്യങ്ങൾ പൊലീസ് ഇനി പരിശോധിക്കും. ഈ ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാവും അപകടം […]

നിവേദ്യ സമയത്ത് ദേവസ്വം ചെയർമാനോട് മാറി നിൽക്കാൻ ആവശ്യപ്പെട്ട സംഭവം : വിവരക്കേടെന്ന് ചെയർമാൻ ;ചെയർമാൻ വഴിയിൽ നിൽക്കുന്നത് അശുദ്ധിയെന്നു തന്ത്രി , വിവാദം പെരുവഴിയിലേക്ക്

സ്വന്തം ലേഖകൻ ഗുരുവായൂർ: ക്ഷേത്രത്തിൽ ഇടത്തരികത്തുകാവിൽ ഭഗവതിയുടെ കലശച്ചടങ്ങിന്റെ ആചാര്യവരണ ചടങ്ങിനെത്തിയ ദേവസ്വം ചെയർമാനോടു തന്ത്രി മാറി നിൽക്കാൻ പറഞ്ഞ സംഭവം അടുത്ത ഭരണസമിതി ക്ഷേത്രം തന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്യുമെന്ന് ചെയർമാൻ കെ.ബി. മോഹൻദാസ് പറഞ്ഞു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവിൽ ഭഗവതിയുടെ കലശച്ചടങ്ങിന്റെ ആചാര്യവരണ ചടങ്ങിനെത്തിയപ്പോഴാണ് ചെയർമാനോട് തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് മാറി നിൽക്കാൻ പറഞ്ഞത്.ദീപാരാധന കഴിഞ്ഞ് ആചാര്യവരണത്തിനുശേഷം ചടങ്ങുകൾ തുടങ്ങിയതോടെയായിരുന്നു മാറിനിൽക്കാൻ പറഞ്ഞത്. ഭഗവതി ക്ഷേത്രത്തിന്റെ വാതിൽമാടത്തിലാണ് ചടങ്ങുകൾ നടന്നിരുന്നത്. വാതിൽമാടത്തിന്റെ ഇടവഴിയുടെ അറ്റത്താണു ചെയർമാൻ കെ.ബി. […]

വിമത വൈദികർക്ക് തിരിച്ചടി ; ആലഞ്ചേരിയെ വീണ്ടും അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തയായി വത്തിക്കാൻ നിയമിച്ചു

സ്വന്തം ലേഖിക എറണാകുളം: കർദിനാൾ ജോർജ് ആലഞ്ചേരി വീണ്ടും അങ്കമാലി അതിരൂപത മെത്രൊപ്പൊലീത്ത. വത്തിക്കാനാണ് പുതിയ ഉത്തരവ് ഇറക്കിയത്. ഭൂമി ഇടപാടിലെ വിവാദത്തെ തുടർന്ന് സ്ഥാനത്ത് നിന്ന് ജോർജ് ആലഞ്ചേരിയെ മാറ്റിയിരുന്നു. ബിഷപ്പ് ജേക്കബ് മനത്തോടത്തോട് സ്ഥാനം ഒഴിയാൻ നിർദ്ദേശിക്കുകയായിരുന്നു. ജേക്കബ് മനത്തോടത്ത് അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റർ പദവി ഒഴിയണമെന്നാണ് നിർദ്ദേശം. പാലക്കാടെ ചുമതലയിലേക്ക് മടങ്ങിപ്പോകാനാണ് ജേക്കബ് മനത്തോടത്തിനോട് നിർദ്ദേശിച്ചിരിക്കുന്നത്.ഭൂമിവിവാദം ഉയർന്ന സമയത്ത് ആർച്ച് ബിഷപ്പിന് അനുകൂലമായി നിന്നിരുന്ന സഭാ വിശ്വാസികൾ പോലും അദ്ദേഹത്തിനെതിരായി ശബ്ദം ഉയത്തിയിരുന്നു. തൽസ്ഥാനത്ത് ഇനിയും ജോർജ് ആലഞ്ചേരി തുടരുന്നത് സഭയേയും […]

പൊക്കിള്‍ക്കൊടി മുറിച്ചു മാറ്റാതെ പ്ലാസ്റ്റിക്ക് കവറിനുള്ളില്‍ നവജാതശിശുവിനെ ഉപേക്ഷിച്ചു; ‘ബേബി ഇന്ത്യ’ എന്നു പേരിട്ട് അമ്മയെ കണ്ടെത്താന്‍ പൊലീസ്

സ്വന്തംലേഖകൻ കോട്ടയം : അമേരിക്കയിലെ ജോര്‍ജിയയില്‍ വഴിയരികില്‍ പ്ലാസ്റ്റിക്ക് കൂടിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തി. ജൂണ്‍ ആറിനാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന് ‘ബേബി ഇന്ത്യ’യെന്നു പേരിട്ട് അമ്മയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കുട്ടിയെ വീണ്ടെടുക്കുന്ന വീഡിയോയും പൊലീസ് പുറത്തു വിട്ടിട്ടുണ്ട്.വഴിയരികിലെ കുറ്റിക്കാട്ടില്‍ നിന്നു കുഞ്ഞിന്റെ കരച്ചില്‍ ഒരാള്‍ കേട്ടിരുന്നു. ഇയാള്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് സംഘം നടത്തിയ തിരച്ചിലിലാണ് പ്ലാസ്റ്റിക് ബാഗിനുള്ളില്‍ കുരുന്നിനെ കണ്ടെത്തിയത്. കുഞ്ഞിന് ഇന്ത്യയെന്നു പേരിട്ടെന്നും അമ്മയെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് ട്വിറ്ററില്‍ കുറിച്ചു. […]

എസ്.എഫ്.എസ് സ്‌കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: എസ്.എഫ്.എസ് പബ്ലിക്ക് സ്‌കൂൾ ആൻഡ് ജൂനിയർ കോളേജിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. സമ്മേളനത്തിൽ ട്രാഡ പ്രോജക്ട് ഡയറക്ടർ കെ.വി അജയകുമാർ ലഹരിവിരുദ്ധ ക്ലാസ് എടുത്തു. ലഹരിയുടെ ഉപയോഗം തലച്ചോറിനെ ഏത് രീതിയിൽ ബാധിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരുന്നു ക്ലാസ്. തുടർന്ന് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. തുടർന്നു സ്‌കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച റായിൽ പ്ലക്കാർഡുകളും ബാനറുകളുമായി നൂറുകണക്കന് കുട്ടികൾ അണിനിരന്നു. ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ലഹരി വിരുദ്ധ ലഘുലേഖകളും […]

ഇല്ലിക്കലിൽ തിട്ടയിടിഞ്ഞ് മീനച്ചിലാറ്റിൽ കാണാതായ ലോറി പുറത്തെടുക്കാൻ ആരംഭിച്ചു: ലോറി കയറ്റുന്നത് വലിയ ക്രെയിൻ ഉപയോഗിച്ച്; നടപടികൾ കാണാൻ ആളുകൾ തടിച്ചു കൂടി

സ്വന്തം ലേഖകൻ കോട്ടയം: ഇല്ലിക്കലിൽ തിട്ടയിടിഞ്ഞ് മീനച്ചിലാറ്റിൽ കാണാതായ ലോറി പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് ലോറി ഉയർത്തുന്നതനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. പത്തു മണിയോടെ ലോറിയുടെ ഏതാണ്ട് പാതി ഭാഗം പുറത്ത് എത്തിക്കാൻ സാധിച്ചിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളിൽ ലോറി പുറത്തെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച വൈകിട്ട് 2.45 ന് ഇല്ലിക്കൽ കുമ്മനം റോഡിലായിരുന്നു അപകടം. മെറ്റലുമായ ഇഷ്ടിക കളത്തിലേയ്ക്കു പോകുകയായിരുന്നു ഭാരത് അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് ഇല്ലിക്കലിലെ മുസ്ലീം പള്ളിയ്ക്കു സമീപത്തു വച്ച് മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞ് […]