ഹര്‍ത്താല്‍ ദിനത്തിലെ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണം; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ഹര്‍ത്താല്‍ ദിനത്തിലെ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണം; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

സ്വന്തംലേഖകൻ

കോട്ടയം : ഹര്‍ത്താല്‍ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഡീന്‍ കുര്യാക്കോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഹര്‍ത്താലിന്റെ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഡീന്‍ അടക്കം 3 പേര്‍ക്ക് എതിരെ പ്രേരണ കുറ്റം ചുമത്തി കേസ് എടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസ് അടുത്ത മാസം ആറിലേക്ക് മാറ്റി. കാസര്‍ഗോഡ് ജില്ലയിലെ നഷ്ടം യുഡിഎഫ് ഭാരവാഹികളായ കമറുദ്ദിന്‍, ഗോവിന്ദന്‍ നായര്‍ എന്നിവരില്‍ വഹിക്കണമെന്നും കോടതി പറഞ്ഞു. വാദത്തിനിടെ ഡീന്‍ കുര്യാക്കോസ് നിയമം പഠിച്ചതല്ലേയെന്ന് കോടതി ചോദിച്ചു. ഉത്തരവിനെക്കുറിച്ച് അറിയില്ലെന്ന് ഡീനിന്റെ അഭിഭാഷകന്‍ പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ മറുചോദ്യം. നിയമം പഠിച്ചിട്ടുണ്ടെങ്കിലും പ്രാക്ടീസ് ചെയ്യുന്നില്ലെന്ന് മറുപടിയായി അഭിഭാഷകന്‍ പറഞ്ഞു.ആദ്യ കേസായാണ് കോടതി ഡീന്‍ കുര്യാക്കോസിനും കാസര്‍ഗോഡ് ഡിസിസി നേതാക്കള്‍ക്കെതിരേയും പരിഗണിച്ചത്. ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ നഷ്ടം കണക്കാക്കാന്‍ കമ്മീഷണനെ നിയമിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കോടതി പറഞ്ഞു.