ടി പി കേസ് വിധികൃത്യമെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ:

  സ്വന്തം ലേഖകൻ കോട്ടയം:ടി പി ചന്ദ്രശേഖർ വധക്കേസിൽ ഹൈക്കോടതി വിധി കൃത്യമെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഒരു ദൃക്സാക്ഷി പോലും ഇല്ലാതിരുന്ന കേസിൽ പൊലീസ് നടത്തിയ അന്വേഷണം അഭിമാനകരമാണ് ഈ കേസിൽ നിന്ന് കേരളം പഠിക്കേണ്ട ചില കാര്യങ്ങളുണ്ട് പി മോഹനനെ വെറുതെ വിട്ട വിഷയത്തിൽ ഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ലയെന്നും തിരുവഞ്ചൂർ അതൃപ്തിയുള്ളവർക്ക് അപ്പീൽ പോകുന്നതിനുള്ള അവസരമുണ്ട് കീഴ്കോടതി തന്നെ പി മോഹനനെ നേരത്തെ വെറുതെ വിട്ടിരുന്നുവെന്നും തിരുവഞ്ചൂർ കോട്ടയത്ത്‌ പ്രതികരിച്ചു.

പിതാവിന്റെ ചികിത്സയ്ക്ക് പണം നല്‍കാമെന്ന് വാഗ്ദാനം; വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാൾ പിടിയില്‍

സ്വന്തം ലേഖകൻ പിതാവിന്റെ ചികിത്സയ്ക്ക് പണം നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീട്ടില്‍ കൊണ്ടുവന്ന് ലൈംഗീക ചൂഷണം നടത്തുവാന്‍ ശ്രമിച്ചശ്രമിച്ചയാൾ പൊലീസ് പിടിയില്‍. തുറവൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ വളമംഗലം കാടാതുരുത്ത് സ്വദേശിയായ കളത്തില്‍തറ വീട്ടില്‍ ഓമനക്കുട്ടനാണ് കുത്തിയതോട് പൊലീസിന്റെ പിടിയിലായത്. അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നിര്‍ദ്ധന കുടുംബത്തിലെ വ്യക്തിയുടെ മകനെയാണ് പിതാവിന്റെ ചികിത്സയ്ക്ക് പണം നല്‍കാം എന്ന് വാഗ്ദാനം നടത്തി ശനിയാഴ്ച്ച വൈകിട്ട് വീട്ടിലേക്ക് ക്ഷണിച്ചത്. എന്നാല്‍ വീട്ടിലെത്തിയ ഉടന്‍ മുറിയില്‍ കൊണ്ടുപോവുകയും ലൈംഗീകമായി ഉപദ്രവിക്കുകയും ചെയ്തപ്പോള്‍ […]

ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) കുമരകം നോർത്ത് മേഖല കൺവൻഷൻ നടന്നു:

  സ്വന്തം ലേഖകൻ കുമരകം : ജനറൽ വർക്കേഴ്സ് യൂണിയൻ ( സി.ഐ.ടി.യു) കുമരകം നോർത്ത് മേഖല കൺവെൻഷൻ ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വി.പി കുഞ്ഞുകുഞ്ഞ് സ്മാരക ഹാളിൽ നടന്ന മേഖലാ കൺവെൻഷൻ ജില്ലാ പ്രസിഡൻ്റ് കെ.ജെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി.ബി.അശോകൻ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.കെ ജോഷി, സി.പി.എം ഏരിയ കമ്മിറ്റിയംഗം കെ.കേശവൻ,നോർത്ത് ലോക്കൽ സെക്രട്ടറി ടി.വി സുധീർ, യൂണിയൻ ഭാരവാഹികളായ എസ്.ഡി പ്രേംജി ,ജോഷില മനോജ് എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി ജോഷില മനോജ് […]

കണിച്ചുകുളങ്ങര ഉത്സവത്തിനു കൊടിയേറി: 21 നാൾ ഇനി ഉത്സവ ലഹരിയിൽ:

  സ്വന്തം ലേഖകൻ കണിച്ചുകുളങ്ങര: ഇരുപത്തിഒന്ന് നാളുകൾ നീണ്ടു നിൽക്കുന്ന കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറി. പതിനായിരങ്ങൾ തിങ്ങിനിറഞ്ഞ ക്ഷേത്രമുറ്റത്ത് തന്ത്രി ഡോ. ഷിബു ഗുരുപഥത്തിന്റെ കാർമികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. ദേവസ്വം പ്രസിഡന്റ്‌ വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ്‌ തുഷാർ വെള്ളാപ്പള്ളി, ശാന്തി, വി.കെ. സുരേഷ്, സെക്രട്ടറി പി.കെ. ധനേശൻ, ഖജാൻജി കെ.വി. കമലാസനൻ, ജോയിന്റ്‌ സെക്രട്ടറി വി.കെ. മോഹനദാസ്, പ്രീതി നടേശൻ, സ്വാമിനാഥൻ ചള്ളിയിൽ, കെ.എൽ. അശോകൻ, എസ്. രാധാകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 19-നു വൈകീട്ട് 7.30-ന് കുറത്തിയാട്ടം, ഓട്ടൻതുള്ളൽ, രാത്രി […]

കുമരകം കുമ്മായ വ്യവസായ സഹകരണ സംഘം വാർഷിക പൊതുയോഗവും, വാട്ടർ സ്‌ക്രബ്ബിംഗ് യൂണിറ്റ് ഉദ്ഘാടനവും നടന്നു:

  സ്വന്തം ലേഖകൻ കുമരകം: കുമരകം കുമ്മായ വ്യവസായ സഹകരണ സംഘത്തിൻ്റെ വാർഷിക പൊതുയോഗവും, വാട്ടർ സ്‌ക്രബ്ബിംഗ് യൂണിറ്റ് ഉദ്ഘാടനവും നടന്നു. സംഘം പ്രസിഡൻ്റ് പി.എസ് ജിജി അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫോട്ടോ ജേർണലിസത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അഭിശങ്കർ റ്റി.എ താമരശ്ശേരിയെ ആദരിച്ചു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ധന്യാ സാബു, ബ്ലോക്ക് പഞ്ചായത്തംഗം കവിതാ ലാലു, പഞ്ചായത്ത് അംഗം ആർഷാ ബൈജു, ഖാദി പ്രോജക്ട് ഓഫീസർ ധന്യാ ദാമോദരൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. […]

സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കത്തിച്ചു ; ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ; കുടുംബപ്രശ്‌നമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ്

സ്വന്തം ലേഖകൻ ആലപ്പുഴ: ചേര്‍ത്തലയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. കടക്കരപ്പിള്ളി സ്വദേശി ആരതിയെയാണ് ഭര്‍ത്താവ് ശ്യാംജിത്ത് ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയാണ് സംഭവം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ തടഞ്ഞുനിര്‍ത്തിയ ശേഷം ഭര്‍ത്താവ് തലയില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കുടുംബപ്രശ്‌നമാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും പരസ്പരം പിരിഞ്ഞാണ് കഴിയുന്നത്. ചേര്‍ത്തലയിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ കസ്റ്റര്‍ […]

സി.പി.എം തന്നെയാണ് ഇതിനകത്ത് പ്രതിയെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു ; ഇപ്പോൾ ലഭിച്ചിരിക്കുന്നത് നീതിയാണ് ; ഇനി ഇതുപോലത്തെ കൊലപാതകം നമ്മുടെ നാട്ടില്‍ നടക്കരുത്; അഭിപ്രായം പറഞ്ഞതിന് മനുഷ്യനെ വെട്ടിക്കൊല്ലുന്നത് അവസാനിപ്പിക്കണം, ഇത്തരത്തില്‍ നാട്ടില്‍ നീതി നടപ്പാക്കപ്പെടണം ; വിധികേട്ട് പൊട്ടിക്കരഞ്ഞ് കെ.കെ. രമ

സ്വന്തം ലേഖകൻ കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ അപ്പീലുകളിലെ ഹൈക്കോടതി വിധിയിൽ സന്തോഷമെന്ന് ടി.പിയുടെ ഭാര്യയും വടകര എം.എൽ.എയുമായി കെ.കെ രമ. തങ്ങൾ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് ഹൈക്കോടതി ശരിവച്ചിരിക്കുന്നുവെന്ന് രമ പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് കെ.കെ. രമ വിധി പ്രസ്താവം കേട്ടത്. ‘ഏറ്റവും നല്ല വിധിയാണ് വന്നിരിക്കുന്നത്. ഞങ്ങള്‍ വളരെ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് ഹൈക്കോടതിയും ശരിവച്ചിരിക്കുന്നു. വിചാരണ കോടതി വിധി ഹൈക്കോടതി ശരിവെച്ചു. അതോടൊപ്പം മുന്‍ ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം കെ.കെ കൃഷ്ണന്‍, കൂത്തുപറമ്പിലെ ജ്യോതിബാബു എന്നിവർ കൂടി […]

ഗുഡ്സ് ട്രെയിൻ പാളം തെറ്റി: പുതുപ്പരിയാരം ഗോഡൗണിലേക്ക് ഭക്ഷ്യധാന്യങ്ങൾ കൊണ്ടുവന്ന ട്രെയിനിൻ്റെ മൂന്ന് ബോഗികളാണ് പാളം തെറ്റിയത്:

സ്വന്തം ലേഖകൻ പാലക്കാട് : ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി പുതുപ്പരിയാരം ഗോഡൗണിലേക്ക് ഭക്ഷ്യധാന്യങ്ങൾ കൊണ്ടുവന്ന ട്രെയിനിൻ്റെ മൂന്ന് ബോഗികളാണ് എൻജിനിൽ നിന്നും വേർപ്പെട്ടത് . ട്രാക്കിലേക്ക് തെന്നിമാറിയ ബോഗികൾ വീണ്ടും യോജിപ്പിച്ചിട്ടുണ്ട് . പ്രധാന പാതയിൽ അല്ലാത്തതിനാൽ മറ്റ് ട്രെയിനുകളുടെ യാത്രയ്ക്ക് തടസമില്ല.

സംസ്ഥാനത്ത് ഇന്ന് (19/02/2024) സ്വർണവിലയിൽ വർദ്ധനവ് ; സ്വർണ്ണം ഗ്രാമിന് 25 രൂപ കൂടി ; കോട്ടയത്തെ സ്വർണ്ണ വില അറിയാം

സ്വന്തം ലേഖകൻ സംസ്ഥാനത്ത് ഇന്ന് (19/02/2024) സ്വർണവിലയിൽ വർദ്ധനവ്. ഒരു ഗ്രാം സ്വർണ്ണത്തിന് 25 രൂപ കൂടി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45960 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5745 രൂപയാണ്. അരുൺസ് മരിയഗോൾഡ് സ്വർണ്ണ വില അറിയാം ഗ്രാമിന് 5,745 രൂപ പവന് 45,960 രൂപ

ടിപി കേസിലെ 10 പ്രതികളും കുറ്റക്കാര്‍ തന്നെ; വിചാരണ കോടതിയുടെ വിധി റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം തള്ളി; വെറുതെ വിട്ട രണ്ടു പേരുടെ ശിക്ഷയും ശരിവച്ചു; രണ്ടുപേരെ വെറുതെവിട്ടത് റദ്ദാക്കി

സ്വന്തം ലേഖകൻ കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടു ശിക്ഷിക്കപ്പെട്ട പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. പ്രതികളായിരുന്ന കെകെ കൃഷ്ണനെയും ജ്യോതി ബാബുവിനെയും വെറുതെവിട്ടത് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ബെഞ്ച് റദ്ദാക്കി. ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികളും, കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരും നൽകിയ ഹർജികളാണ് കോടതി പരിഗണിച്ചത്. സിപിഎം നേതാവ് പി മോഹനന്‍ ഉള്‍പ്പെടെയുള്ളവരെ വിട്ടയച്ചതിനെതിരെ ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ നൽകിയ അപ്പീലും കോടതി പരിഗണിച്ചു. എഫ്‌ഐആറിൽ […]