ഇന്ത്യയിൽ സ്മാർട്ട് ഫോണുകളുടെ വിലവർധന ഉടൻ പ്രതീക്ഷിക്കാം ; കാരണം വിശദീകരിച്ച് കമ്പനികൾ

  ഇന്ത്യയിലും മറ്റ് ആഗോള വിപണിയിലും സ്മാർട്ഫോണ്‍ വില്‍പനയില്‍ വലിയ മുന്നേറ്റമാണ് അടുത്തകാലത്തുണ്ടായത്. എന്നാല്‍ അസംസ്കൃത വസ്തുക്കളുടെ വില വർധനവ് താമസിയാതെ ഇന്ത്യയിലെ സ്മാർട്ഫോണ്‍ വിലയേയും ബാധിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകള്‍. ഇന്ത്യയില്‍ വില്‍ക്കുന്ന സ്മാർട്ഫോണുകളില്‍ ഉപയോഗിക്കുന്ന മെമ്മറി ചിപ്പുകളുടെ വില വർധിക്കാനിടയുണ്ട്. ഈ വില വർധന പ്രധാനമായും 10000 രൂപയില്‍ താഴെ വിലയുള്ള ബജറ്റ് 5ജി സ്മാർട്ഫോണുകളെയാണ് ബാധിക്കുക എന്നാണ് വിവരം. രാജ്യത്ത് വില്‍ക്കുന്ന സ്മാർട്ഫോണുകളിലേക്കുള്ള മെമ്മറി ചിപ്പുകളുടെ രണ്ട് പ്രധാന വിതരണക്കാരായ മൈക്രോണ്‍, സാംസങ് തുടങ്ങിയ കമ്ബനികള്‍ അവരുടെ ഡിറാം (Dynamic Random […]

റബർ കൃഷിക്കാരെ അപമാനിച്ച പൊള്ളയായ ബഡ്ജറ്റ്: സജി മഞ്ഞക്കടമ്പിൽ.

  സ്വന്തം ലേഖകൻ കോട്ടയം: എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ റബറിന് 250 രൂപ തറവില പ്രഖ്യാപിക്കുമെന്ന വാഗ്ദാനം കാറ്റിൽ പറത്തി റബറിന് 10രൂപ മാത്രം താങ്ങുവില വർദ്ധിപ്പിച്ച് റബർ കൃഷിക്കാരെ അപമാനിച്ച് കോട്ടയത്തിന് ഒന്നും നൽകാത്ത പൊള്ളയായ ബഡ്ജറ്റ് ആണ് ധനമന്ത്രി കേരള നിയമസഭയിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു . വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി നിൽക്കുന്ന കേരളത്തിൽ നികുതി ബജറ്റിലെ നികുതി വർദ്ധനവ് വീണ്ടും വിലക്കയറ്റത്തിന് കാരണമാകുമെന്നും സജി പറഞ്ഞു.

ബജറ്റിലെ വിദേശ സർവകലാശാല പ്രഖ്യാപനത്തിൽ ആശങ്ക അറിയിച്ച് എസ് എഫ് ഐ:

  സ്വന്തം ലേഖകൻ കോഴിക്കോട്: ബജറ്റിലെ വിദേശ സർവകലാശാല പ്രഖ്യാപനത്തിൽ ആശങ്കയെന്ന് എസ് എഫ് ഐ. വിദേശ സർവകലാശാല വേണ്ടെന്നാണ് എസ് എഫ് ഐ നിലപാടെന്ന് സംസ്ഥാന പ്രസിഡന്റ് അനുശ്രീ. ആശങ്ക സർക്കാറിനെ അറിയിക്കുമെന്നും അനുശ്രീ വ്യക്തമാക്കി. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. വിദേശ സര്‍വകലാശാലകളുടെ കാംപസ് സംസ്ഥാനത്ത് പരിഗണിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എസ് എഫ് ഐ നയം വ്യക്തമാക്കിയത്. ‘സ്വകാര്യ സർവകലാശാലകൾ സർക്കാർ നിയന്ത്രത്തിലായിരിക്കണം പ്രവർത്തിക്കേണ്ടത്. വിദ്യാർത്ഥികൾ യാതൊരു വിധത്തിലുള്ള വിവേചനവും നേരിടാൻ പാടില്ല. […]

“കാശ് തന്നാല്‍ എ ബജറ്റ്,കാശ് തന്നില്ലെങ്കില്‍ ബി ബജറ്റ് “എന്തൊരു നാണംകെട്ടവനാണ് മന്ത്രി: റബ്ബറിനു കൂട്ടിയ 10 രൂപ അവന്‍റെ അപ്പന് കൊണ്ട് കൊടുക്കട്ടെ’: ധനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പി. സി ജോർജ്

  ധനമന്ത്രി കെ.എൻ. ബാലഗോപാലിനെതിരെ അധിക്ഷേപ പരാമർശവുമായി ബി.ജെ.പി നേതാവ് പി.സി. ജോർജ്. മന്ത്രി ബാലഗോപാല്‍ നാണംകെട്ടവനെന്നും റബർ താങ്ങുവിലയില്‍ വർധിപ്പിച്ച 10 രൂപ മന്ത്രിയുടെ അപ്പന് കൊടുക്കട്ടെ എന്നും പി.സി.ജോർജ് ആക്ഷേപിച്ചു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രക്ക് അടൂരില്‍ നല്‍കിയ സ്വീകരണത്തിലാണ് പി.സി. ജോർജിന്‍റെ അധിക്ഷേപ പരാമർശം. കാശ് തന്നാല്‍ എ ബജറ്റ്. കാശ് തന്നില്ലെങ്കില്‍ ബി ബജറ്റ് എന്നാണ് ധനമന്ത്രി പറഞ്ഞിരിക്കുന്നത്. എന്തൊരു നാണംകെട്ടവനാണ് മന്ത്രി. കെ.എം. മാണിയുടെ കാലത്ത് 170 രൂപ ഒരു കിലോ […]

മധ്യപ്രദേശിൽ പടക്കനിർമ്മാണ ശാലയിൽ സ്ഫോടനം- 6 പേർ മരിച്ചു. 59 പേർക്ക് പരിക്കേറ്റു.

സ്വന്തം ലേഖകൻ ഡൽഹി:മധ്യപ്രദേശിലെ ഹാർദ ജില്ലയിലെ പടക്ക നിർമ്മാണ ശാലയിലാണ് വൻ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ നിരവധി വീടുകൾ കത്തി നശിച്ചു. അധികൃതർ സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും കുടുംബങ്ങളെ ഒഴിപ്പിക്കുകയാണ്. ഉ​​ഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയുടെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അതേസമയം, സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ വിവരങ്ങൾ തേടി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് രം​ഗത്തെത്തിയിട്ടുണ്ട്.

കേരള ജനപക്ഷം പാർട്ടി – ബിജെപി ഔദ്യോഗിക ലയനം 13 ന് തിരുവനന്തപുരത്ത് – പി.സി ജോർജ്

സ്വന്തം ലേഖകൻ കോട്ടയം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഫെബ്രുവരി 13 ന് തിരുവനന്തപുരത്ത് നടക്കുന്ന ലയന സമ്മേളനത്തിൽ അംഗത്വം നൽകുമെന്നും, കേരള ജനപക്ഷം പാർട്ടിയുടെ 112 സംസ്ഥാന കമ്മിറ്റി അംഗങ്ങളും, ലയന സമ്മേളനത്തിൽ ബിജെപി അംഗത്വം സ്വീകരിക്കുമെന്നും കോട്ടയത്ത് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പി.സി ജോർജ് അറിയിച്ചു. കേരള ജനപക്ഷം പാർട്ടി പിരിച്ചുവിട്ടു, ബിജെപിയിൽ ലയിക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെയും അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. 13-ാം തീയതി മുതൽ നൂറു ശതമാനം ആത്മാർത്ഥതയുള്ള ബിജെപി പാർട്ടി പ്രവർത്തകനായി താൻ മാറുമെന്നും […]

എം.സി റോഡിലൂടെ അമിത വേഗതയിലെത്തിയ കാറിൽ കഞ്ചാവ്; നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്നത് യുവാവും യുവതിയും; ഇരുവരും പിടിയിൽ

  കോട്ടയം: . എം സി റോഡിലൂടെ അമിത വേഗതയിലെത്തിയ കാറിൽ കഞ്ചാവ് .നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്ന യുവാവിനേയും യുവതിയേയും ചിങ്ങവനം പൊലീസ് പിടികൂടി. ചിങ്ങവനത്ത് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. കായംകുളം വൃന്ദാവനം വീട്ടിൽ അരുൺകുമാറും കൂടെ ഉണ്ടായിരുന്ന യുവതിയേയുമാണ് പോലീസ് പിടികൂടിയത്. യുവാവ് ലഹരി ഉപയോഗിച്ചിരുന്നതായി ചിങ്ങവനം പോലീസ് അറിയിച്ചു. കോട്ടയം മറിയപ്പള്ളി ഭാഗത്ത് നിന്നും അമിതവേഗത്തിൽ എത്തിയ കാർ, നിരവധി വാഹനങ്ങളിൽ ഇടുക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ വാഹനം തടയാൻ ശ്രമിച്ചെങ്കിലും വീണ്ടും നിർത്താതെ പോയി. പിന്നീട് ചിങ്ങവനത്ത് […]

ബിന്ദു ബി നായർക്ക് കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പിഎച്ച്‌ഡി ബിരുദം ലഭിച്ചു

എറണാകുളം : ബിന്ദു ബി നായർക്ക് കൊച്ചിൻ യൂണിവേഴ്‌സിറ്റിയുടെ നിന്ന് പിഎച്ച്‌ഡി ബിരുദം ലഭിച്ചു. മൂവാറ്റുപുഴയിലേയും പെരിയാറിലേയും കെ.ഡബ്ല്യു.എ.യുടെ സ്രോതസ്സുകളിലെ ജലവിശകലനത്തേക്കുറിച്ച് ഗവേഷണം നടത്തിയതിനാണ് ബിന്ദുവിന് പിഎച്ച്ഡി ലഭിച്ചത്. മങ്കൊമ്പ് ആലുംങ്കൽ കുടുംബാംഗമാണ്. നെട്ടൂരിലുള്ള കെഡബ്ല്യുഎ സ്റ്റേറ്റ് റഫറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സീനിയർ കെമിസ്റ്റായി ജോലി ചെയ്യുകയാണ് ബിന്ദു. അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ വി ജി രവീന്ദ്രനാഥിൻ്റെ ഭാര്യയാണ്

എസ്എന്‍സി ലാവലിൻ കേസ് വീണ്ടും മാറ്റി ; കേസ് മാറ്റിയത് മെയ് ഒന്നിലേക്ക് ; സുപ്രീംകോടതി കേസ് മാറ്റിവയ്ക്കുന്നത് മുപ്പത്തിയെട്ടാം തവണ ;കോടതി ഏത് സമയം പറഞ്ഞാലും വാദിക്കാൻ തയ്യാറെന്ന് സി ബി ഐ

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു. കക്ഷികളില്‍ ഒരാളുടെ അഭിഭാഷകന്‍ അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് കേസ് മാറ്റിയത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഇതു 38-ാം തവണയാണ് സുപ്രീം കോടതി ലാവലിന്‍ കേസ് മാറ്റിവയ്ക്കുന്നത്. കേസില്‍ മെയ് ഒന്നിന് അന്തിമ വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കോടതി നിശ്ചയിക്കുന്ന ഏതു ദിവസവും വാദത്തിനു തയാറെന്ന് സിബിഐ അറിയിച്ചു. ഒക്ടോബര്‍ 31 നാണ് കേസ് അവസാനമായി സുപ്രീംകോടതി പരിഗണിച്ചത്. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നുപേരെ […]

പ്രാകൃതവും കിരാതവുമായ പ്രവൃത്തി ; തണ്ണീർക്കൊമ്പന്റെ ജ‍ഡത്തിനുമുന്നിൽ ഫോട്ടോഷൂട്ടെന്ന് ആരോപണം; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ; ജഡത്തിനൊപ്പം ഫോട്ടോയെടുത്ത 14 ജീവനക്കാരെ വന്യജീവി സംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണമെന്ന് ആവശ്യം 

സ്വന്തം ലേഖകൻ  കൊച്ചി: തണ്ണീര്‍ക്കൊമ്പന്റെ ജഡത്തിന് മുന്നിൽ നിന്ന് ഫോട്ടോഷൂട്ട് നടത്തിയെന്ന് ആരോപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി. മാനന്തവാടിയില്‍ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടിവെച്ച് ബന്ദിപ്പുരിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ ചെരിഞ്ഞിരുന്നു. ഈ ജഡത്തിനൊപ്പം ഫോട്ടോഷൂട്ട് നടത്തിയെന്നാണ് ആനിമല്‍ ലീഗല്‍ ഫോഴ്‌സ് പരാതി നൽകിയിരിക്കുന്നത്. ജഡത്തിനൊപ്പം ഫോട്ടോയെടുത്ത 14 ജീവനക്കാരെ വന്യജീവി സംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണമെന്നാണ് ആവശ്യം. വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയ്ക്കാണ് പരാതി നല്‍കിയത്. ആനിമല്‍ ലീഗല്‍ ഫോഴ്‌സ് ജനറല്‍ സെക്രട്ടറി എയ്ഞ്ചല്‍സ് നായരാണ് പരാതിക്കാരന്‍. രണ്ടുവട്ടം മയക്കുവെടി ഏറ്റതും […]