കുമരകം കുമ്മായ വ്യവസായ സഹകരണ സംഘം വാർഷിക പൊതുയോഗവും, വാട്ടർ സ്‌ക്രബ്ബിംഗ് യൂണിറ്റ് ഉദ്ഘാടനവും നടന്നു:

കുമരകം കുമ്മായ വ്യവസായ സഹകരണ സംഘം വാർഷിക പൊതുയോഗവും, വാട്ടർ സ്‌ക്രബ്ബിംഗ് യൂണിറ്റ് ഉദ്ഘാടനവും നടന്നു:

Spread the love

 

സ്വന്തം ലേഖകൻ
കുമരകം: കുമരകം കുമ്മായ വ്യവസായ സഹകരണ സംഘത്തിൻ്റെ വാർഷിക പൊതുയോഗവും, വാട്ടർ സ്‌ക്രബ്ബിംഗ് യൂണിറ്റ് ഉദ്ഘാടനവും നടന്നു. സംഘം പ്രസിഡൻ്റ് പി.എസ് ജിജി അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫോട്ടോ ജേർണലിസത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അഭിശങ്കർ റ്റി.എ താമരശ്ശേരിയെ ആദരിച്ചു.

കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ധന്യാ സാബു, ബ്ലോക്ക് പഞ്ചായത്തംഗം കവിതാ ലാലു, പഞ്ചായത്ത് അംഗം ആർഷാ ബൈജു, ഖാദി പ്രോജക്ട് ഓഫീസർ ധന്യാ ദാമോദരൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സംഘം സെക്രട്ടറി സുധീർ പി.കെ ചടങ്ങിന് സ്വാഗതം ആശംസിച്ചു.

വൈസ് പ്രസിഡൻ്റ് പി.കെ വിജയൻ, കമ്മറ്റി അംഗങ്ങളായ സുഭാഷ് സി.വി, അരുൺ പി.ജി, ഗിരീഷ് ഗോപി, സജീവ് പി.വി, ശ്യാം കുമാർ,സംഘം സ്റ്റാഫ് അരുൺ വി.എസ് എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. പി.സി അനിൽകുമാർ നന്ദി രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group