കണിച്ചുകുളങ്ങര ഉത്സവത്തിനു കൊടിയേറി: 21 നാൾ ഇനി ഉത്സവ ലഹരിയിൽ:

കണിച്ചുകുളങ്ങര ഉത്സവത്തിനു കൊടിയേറി: 21 നാൾ ഇനി ഉത്സവ ലഹരിയിൽ:

Spread the love

 

സ്വന്തം ലേഖകൻ
കണിച്ചുകുളങ്ങര: ഇരുപത്തിഒന്ന് നാളുകൾ നീണ്ടു നിൽക്കുന്ന കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറി. പതിനായിരങ്ങൾ തിങ്ങിനിറഞ്ഞ ക്ഷേത്രമുറ്റത്ത് തന്ത്രി ഡോ. ഷിബു ഗുരുപഥത്തിന്റെ കാർമികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. ദേവസ്വം പ്രസിഡന്റ്‌ വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ്‌ തുഷാർ വെള്ളാപ്പള്ളി, ശാന്തി, വി.കെ. സുരേഷ്, സെക്രട്ടറി പി.കെ. ധനേശൻ, ഖജാൻജി കെ.വി. കമലാസനൻ, ജോയിന്റ്‌ സെക്രട്ടറി വി.കെ. മോഹനദാസ്, പ്രീതി നടേശൻ, സ്വാമിനാഥൻ ചള്ളിയിൽ, കെ.എൽ. അശോകൻ, എസ്. രാധാകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

19-നു വൈകീട്ട് 7.30-ന് കുറത്തിയാട്ടം, ഓട്ടൻതുള്ളൽ, രാത്രി ഒൻപതിന് കഥാപ്രസംഗം. 20-നു രാത്രി ഏഴിന് നൃത്തം, 8.30-ന് നാടകം. 21-ന് ഏഴിന് നൃത്തസംഗീതാരാധന, 8.30- ന് വേണുനാദം. 22-ന് ഏഴിന് ക്ലാസിക്കൽ ഗാനസന്ധ്യ, 8.30-ന് നൃത്തസന്ധ്യ.

23-നു ചിക്കരകൊട്ടിക്കൽ കൂട്ടക്കള ഉത്സവം, വൈകീട്ട് അഞ്ചിന് പ്രഭാഷണം, രാത്രി എട്ടിന് സംഗീതസദസ്സ്, ഒൻപതിന് ഏകപാത്രനാടകം. 24-ന് ഏഴിന് പുല്ലാങ്കുഴൽ ഫ്യൂഷൻ, 8.30ന് നാടകം.25-ന് രാത്രി എട്ടിന് ഗാനമേള.26-ന് ഏഴിന് ഫ്യൂഷൻ, ഒൻപതിന് നൃത്തവസന്തം. 27-ന് ഏഴിന് തോറ്റംപാട്ട്, എട്ടിന് ടാലന്റ് ഷോ. 28-ന് രാത്രി എട്ടിന് ഗാനമേള.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

29-ന് ഏഴിന് നൃത്തസന്ധ്യ, 8.30-ന് നാടകം. മാർച്ച് ഒന്നിന് വൈകീട്ട് അഞ്ചിനു പ്രഭാഷണം, 7.30-ന് ഭക്തിഗാനാമൃതം, രാത്രി ഒൻപതിന് ക്ലാസിക്കൽ ഡാൻസ്. രണ്ടിനു താലിചാർത്ത് ഉത്സവം, ഉച്ചയ്ക്ക് 12-ന് പട്ടുംതാലിയും ചാർത്ത്, ഏഴിനു ഭക്തിഗാനസന്ധ്യ, രാത്രി ഒൻപതിന് മെഗാ ഗാനമേള. മ മാർച്ച് 3 – ന് ഏഴിനു വീണക്കച്ചേരി. നാലിന് വൈകീട്ട് 6.30-ന് നാടകം, 7.30ന് ലൈവ് മെഗാഷോ. അഞ്ചിനു വൈകീട്ട് തെക്കേച്ചേരുവാര താലപ്പൊലി, ഏഴിന് കരിങ്കാളിയാട്ടം. 19-ാം ഉത്സവം, 6-നു വൈകീട്ട് ആറിനു വടക്കേചേരുവാര താലപ്പൊലി,ഏഴിന് സംഗീതസദസ്സ്, 8.30-ന് ഡാൻസ്. ആറിന് തെക്കേച്ചേരുവാര ഉത്സവം, രാവിലെ 11-ന് ഓട്ടൻതുള്ളൽ, രാത്രി 8.30-ന് വയലിൻ കച്ചേരി, 11-ന് പള്ളിവേട്ട.

എട്ടിന് വടക്കേ ചേരുവാര കൂട്ടക്കള ഉത്സവം, രാവിലെ 11-ന് ഓട്ടൻതുള്ളൽ, 12.30 നു കൊടിമരച്ചുവട്ടിൽ കുരുതി. രാത്രി 10-ന് ഗാനമേള, 12-ന് ഗരുഡൻതൂക്കം വഴിപാട്, പുലർച്ചെ ആറാട്ട്.