പിതാവിന്റെ ചികിത്സയ്ക്ക് പണം നല്‍കാമെന്ന് വാഗ്ദാനം; വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാൾ പിടിയില്‍

പിതാവിന്റെ ചികിത്സയ്ക്ക് പണം നല്‍കാമെന്ന് വാഗ്ദാനം; വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാൾ പിടിയില്‍

സ്വന്തം ലേഖകൻ

പിതാവിന്റെ ചികിത്സയ്ക്ക് പണം നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീട്ടില്‍ കൊണ്ടുവന്ന് ലൈംഗീക ചൂഷണം നടത്തുവാന്‍ ശ്രമിച്ചശ്രമിച്ചയാൾ പൊലീസ് പിടിയില്‍.

തുറവൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ വളമംഗലം കാടാതുരുത്ത് സ്വദേശിയായ കളത്തില്‍തറ വീട്ടില്‍ ഓമനക്കുട്ടനാണ് കുത്തിയതോട് പൊലീസിന്റെ പിടിയിലായത്. അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നിര്‍ദ്ധന കുടുംബത്തിലെ വ്യക്തിയുടെ മകനെയാണ് പിതാവിന്റെ ചികിത്സയ്ക്ക് പണം നല്‍കാം എന്ന് വാഗ്ദാനം നടത്തി ശനിയാഴ്ച്ച വൈകിട്ട് വീട്ടിലേക്ക് ക്ഷണിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ വീട്ടിലെത്തിയ ഉടന്‍ മുറിയില്‍ കൊണ്ടുപോവുകയും ലൈംഗീകമായി ഉപദ്രവിക്കുകയും ചെയ്തപ്പോള്‍ കുട്ടി രക്ഷപെട്ട് ഓടുകയായിരുന്നു. അഭയം തേടിയെത്തിയ സമീപത്തെ വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരാണ് കുട്ടിയെ വീട്ടില്‍ തിരികെ എത്തിച്ചത്. തുടര്‍ന്ന് കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയും രാത്രിയില്‍ തന്നെ കുത്തിയതോട് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയുമായിരുന്നു.