രാത്രി 10 മുതല്‍ രാവിലെ അഞ്ച് വരെ ഉറങ്ങണം സാര്‍…! അയല്‍വാസിയുടെ വളര്‍ത്തുനായ രാത്രി കുരയ്ക്കുന്നത് കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്ന് പരാതി; ഇടപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: വളർത്തുനായയുടെ കുര കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്ന പരാതിയില്‍ ഇരുകക്ഷികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. തൃശൂർ കോർപ്പറേഷൻ സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നല്‍കിയത്. തൃശൂർ പെരിങ്ങാവ് സ്വദേശിനി സിന്ധു ബല്‍റാം സമർപ്പിച്ച പരാതിയിലാണ് നടപടി. അയല്‍വാസിയുടെ നായ തുടർച്ചയായി കുരയ്ക്കുന്നതുകാരണം കുടുംബാംഗങ്ങള്‍ക്ക് സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നില്ലെന്നണ് പരാതി. രാത്രി 10 മുതല്‍ രാവിലെ അഞ്ചു വരെ ഉറങ്ങാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. തൃശൂർ കോർപ്പറേഷൻ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടില്‍ പരാതിക്കാരിയുടെയും അയല്‍വാസിയുടെയും വീടുകളില്‍ […]

പത്തനംതിട്ട റാന്നിയിൽ ബൈക്കില്‍ യാത്ര ചെയ്യവേ ജെസിബിയുടെ ബക്കറ്റ് തട്ടി പരിക്ക്; യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട: ജെസിബിയുടെ ബക്കറ്റ് തട്ടി പരിക്കേറ്റ യുവാവ് മരിച്ചു. ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യവേ ജെസിബിയുടെ ബക്കറ്റ് തട്ടി പരിക്കേറ്റ യുവാവാണ് മരിച്ചത്. റാന്നിയിലാണ് സംഭവം. റാന്നി വലിയക്കാവ് സ്വദേശി പ്രഷ്‌ലി ഷിബു ആണ് മരിച്ചത്. 21 വയസായിരുന്നു. റാന്നി വലിയക്കാവില്‍ റോഡ് പണി നടക്കുന്നതിനിടെ ഇതുവഴി ബൈക്കില്‍ വരികയായിരുന്നു പ്രഷ്‌ലി. ഇതിനിടെയായിരുന്നു റോഡുപണിക്കായി എത്തിച്ച ജെസിബിയുടെ ബക്കറ്റ് തട്ടിയത്. കഴുത്തിനും നെഞ്ചിനും പരിക്കേറ്റ പ്രഷ്‌ലിയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

പത്മജാ ഫാക്ടര്‍ കേരള രാഷ്ട്രീയം തിരുത്തുന്നു; വടകരയിലും തൃശൂരിലും ഇടത്-വലത് ധാരണയോ…? സുരേഷ് ഗോപിയെ തളയ്ക്കാൻ സിപിഎം വോട്ടുകള്‍ മുരളിക്കുപോകും; ശൈലജ ടീച്ചറെ ജയിപ്പിക്കാൻ കോണ്‍ഗ്രസ് വോട്ടുകള്‍ തിരിച്ചും; പഴയ കോലീബിക്കു പകരം വടകരയില്‍ ഇത്തവണ കോലീമാ സഖ്യമോ? കേരളത്തിന്റെ രാഷ്ട്രീയ ചിത്രത്തിൽ ഇനി പൂഴികടകൻ….

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചൂട് ഉയർന്നതോടെ, അവസാന നിമിഷം പത്മജയെ മുൻനിർത്തി ബിജെപി നടത്തിയ, അങ്കച്ചുവടാണ് കേരളത്തിന്റെ രാഷ്ട്രീയ ചിത്രം തന്നെ മാറ്റിയത്. എ കെ ആന്റണിയുടെ മകൻ അനില്‍ ആന്റണിക്ക് പിന്നാലെ, കെ കരുണാകരന്റെ മകള്‍ പത്മജാ വേണുഗോപാലും, ബിജെപിയില്‍ എത്തിയത് രണ്ടു മണ്ഡലങ്ങളുടെ രാഷ്ട്രീയ ജാതകവും മാറ്റി. ഇതോടെ ആദ്യം വടകരയില്‍ മത്സരിക്കുന്നമെന്ന് പ്രഖ്യാപിച്ചിരുന്ന സിറ്റിങ് എം പിയും പത്മജയുടെ സഹോദരനുമായ മുരളീധരൻ തൃശൂരിലേക്ക് മാറി. തൃശൂരിലെ സിറ്റിങ്ങ് എം പി, ടി എൻ പ്രതാപനാവട്ടെ മുരളിയെ സ്വാഗതം ചെയ്യുകയാണ് ചെയ്തത്. […]

തലയാഴം അമ്പാനപ്പള്ളിയിൽ വീതികുറഞ്ഞ തോട്ടില്‍ ഹിറ്റാച്ചി ഉപയോഗിച്ച്‌ ആഴം കൂട്ടി: വീടും പരിസരവും തകര്‍ച്ചാഭീഷണിയിലെന്ന് നിര്‍ധന കുടുംബങ്ങള്‍; തിരിഞ്ഞ് നോക്കാതെ പഞ്ചായത്ത് അധികൃതർ

തലയാഴം: വീതികുറഞ്ഞ നാട്ടുതോട്ടില്‍ വലിയ ഹിറ്റാച്ചി ഇറക്കി ആഴത്തില്‍ മണ്ണ് കോരിയതിനെത്തുടർന്ന് മണ്ണിടിഞ്ഞ് തോടിനോടു ചേർന്നു താമസിക്കുന്ന 10 നിർധന കുടുംബങ്ങളുടെ വീടുകള്‍ തകർച്ചാഭീഷണിയില്‍. തലയാഴം പഞ്ചായത്ത് 15-ാം വാർഡായ അമ്പാനപ്പള്ളിയിലെ അമ്പാനപ്പള്ളി തോടിന്‍റെ ഇരുകരകളിലും അഞ്ചു സെന്‍റിലും ആറു സെന്‍റിലുമൊക്കെ താമസിക്കുന്ന നിർധനരുടെ വീടും പരിസരവുമാണ് ഏതു നിമിഷവും തോട്ടിലേക്ക് ഇടിയുമെന്ന നിലയിലായത്. തലയാഴം പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കരിയാറില്‍നിന്ന് തുടങ്ങി ഉള്‍പ്രദേശത്തു കൂടി കടന്നുപോകുന്ന തോട് ഹിറ്റാച്ചി ഉപയോഗിച്ച്‌ ആഴം കൂട്ടിയത്. പൊടിമണലും ചെളിയും ഇടകലർന്ന പ്രദേശത്തെ മണ്ണിന് […]

അഭിമന്യു കേസ്: വിചാരണ കോടതിയില്‍ നിന്നും നഷ്ടമായ രേഖകള്‍ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു; കൈവശമുള്ള പകര്‍പ്പുകള്‍ കോടതിക്ക് കൈമാറും

കൊച്ചി: അഭിമന്യു വധക്കേസിലെ സുപ്രധാന രേഖകള്‍ വിചാരണ കോടതിയില്‍ നിന്നും കാണാതായ സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ (ഡിജിപി) അന്വേഷണവും ആഭ്യന്തര അന്വേഷണവും തുടങ്ങി. രേഖകള്‍ നഷ്ടമായതില്‍ വന്ന വീഴ്ച ആര്‍ക്കാണെന്ന തരത്തിലുള്ള അന്വേഷണമാകും നടക്കുക. അതിനിടെ കാണാതായ രേഖകള്‍ പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കൈവശമുള്ള പകര്‍പ്പുകള്‍ വിചാരണ കോടതിക്ക് കൈമാറുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്. കേസ് ഈ മാസം 18ന് പരിഗണിക്കുമ്പോള്‍ രേഖകള്‍ കൈമാറും. അതേസമയം, രേഖകള്‍ കാണാതായത് വിചാരണയെ ബാധിക്കില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് കഴിഞ്ഞ ഡിസംബറില്‍ രേഖകള്‍ നഷ്ടമായത്. […]

കേട്ടതൊന്നുമല്ല….! കട്ടപ്പന കേസില്‍ വരാനുള്ളത് ഞെട്ടിക്കുന്ന വിവരങ്ങള്‍; പ്രതികളെ കാഞ്ചിയാറിലെ വീട്ടില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തും; വീടിന്റെ തറയടക്കം പൊളിച്ചു പരിശോധിക്കാൻ തീരുമാനം; ഒരുങ്ങിയിറങ്ങി പൊലീസ്….

ഇടുക്കി: കട്ടപ്പനയില്‍ മോഷണ കേസിലെ പ്രതികള്‍ ഇരട്ടകൊലപാതകം നടത്തിയെന്ന കേസില്‍ പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ കിട്ടുമെന്ന കണക്കുകൂട്ടലില്‍ പൊലീസ്. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നതിനാലാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. റിമാൻഡിലുള്ള പ്രതി നിതീഷിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടിയാല്‍ വിശദമായി ചോദ്യം ചെയ്യും. അതിന് ശേഷം തെളിവെടുപ്പ് നടത്തിയേക്കും. കസ്റ്റഡിയില്‍ കിട്ടിയാല്‍ വൃദ്ധനെ കൊലപ്പെടുത്തി കുഴിച്ചുമുടിയെന്ന് സംശയിക്കുന്ന കാഞ്ചിയാറിലെ വീട്ടില്‍ പ്രതിയെ എത്തിച്ച്‌ തെളിവെടുപ്പ് നടത്തും. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള പ്രതി വിഷ്ണുവിനെയും കസ്റ്റഡിയില്‍ വാങ്ങും. പ്രതികള്‍ താമസിച്ചിരുന്ന വീട്ടില്‍ പൊലീസ് സുരക്ഷ ഏർപ്പെടുത്തി. […]

കോൺഗ്രസ്‌ നേതാക്കളെ വിശ്വസിക്കാനാകില്ല;തരം കിട്ടിയാൽ കൂറ് മാറും:മന്ത്രി വി ശിവൻകുട്ടി

സ്വന്തം ലേഖകൻ കോൺഗ്രസ്‌ നേതാക്കളെ വിശ്വസിക്കാനാകാത്ത അവസ്ഥ ആയെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആറ്റിങ്ങലിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയിയുടെ തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറും. വസ്ത്രം മാറുന്നതുപോലെയാണ് കോൺഗ്രസുകാർ ഇപ്പോൾ പാർട്ടി മാറുന്നത്. വാഗ്ദാനങ്ങൾക്കും ഭീഷണിയ്ക്കും മുമ്പിൽ പിടിച്ചു നിൽക്കാൻ കോൺഗ്രസ് നേതാക്കൾക്ക് ആകുന്നില്ല. ഇവർ ജയിച്ചാലും മതനിരപേക്ഷ സഖ്യത്തിനൊപ്പം നിൽക്കണമെന്നില്ല. സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കളെ അടർത്തിയെടുത്ത് വളരാനുള്ള ശ്രമത്തിലാണ് ബിജെപി. കോൺഗ്രസ് നേതാക്കളെ വിമർശിക്കുമ്പോൾ […]

പത്തനംതിട്ടയിൽ കനത്ത മഴ; പാറക്കല്ല് വീടിനു മുകളിൽ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു

സ്വന്തം ലേഖകൻ പത്തനംതിട്ട: കനത്ത മഴയിൽ വീടിന് മുകളിൽ പാറക്കല്ല് ഇടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട ആങ്ങമൂഴി സ്വദേശിനി പത്മകുമാരി (55) ആണ് മരിച്ചത്. മഴയേ തുടർന്നാണ് 20 മീറ്റർ ഉയരത്ത് നിന്നും പാറക്കല്ല് വീടിന്റെ അടുക്കള ഭാ​ഗത്തേക്ക് പതിക്കുകയായിരുന്നു. ശക്തമായ മഴയാണ് പത്തനംതിട്ടയുടെ പലഭാഗങ്ങളിലും ലഭിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പുണ്ട്.

കോട്ടയം മെഡിക്കൽ കോളജിലെ ഭൂഗർഭ പാത നിർമാണ ഉദ്ഘാടനം നാളെ ; സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: കോട്ടയം മെഡിക്കൽ കോളജിൽ എത്തുന്ന രോഗികൾക്കും സന്ദർശകർക്കും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള ഭൂഗർഭ പാതയുടെ നിർമാണ ഉദ്ഘാടനം സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നാളെ നിർവ്വഹിക്കും. രാവിലെ 9 മണിക്ക് മെഡിക്കൽ കോളജിൽ നടക്കുന്ന ചടങ്ങിൽ ആർപ്പുക്കര പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ് അദ്ധ്യക്ഷതവഹിക്കുന്ന യോഗത്തിൽ തോമസ് ചാഴിക്കാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ: ജയകുമാർ സ്വാഗതം ആശംസിക്കും. 1.29 കോടി രൂപ ചെലവിട്ട് ആധുനികരീതിയിൽ നിർമിക്കുന്ന ഭൂഗർഭപാത മെഡിക്കൽ കോളജ് അത്യാഹിത […]

തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ പേസർ മുഹമ്മദ് ഷമി

സ്വന്തം ലേഖകൻ കൊല്‍ക്കത്ത : ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ പേസർ മുഹമ്മദ് ഷമി പശ്ചിമ ബംഗാളില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിച്ചേക്കും. ബംഗാളില്‍ ഷമി മത്സരിച്ചാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഉത്തർപ്രദേശിലാണ് ഷമി ജനിച്ചതെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിന് വേണ്ടിയാണ് ജഴ്സിയണിഞ്ഞത്. ഇക്കാര്യത്തില്‍ താരം പ്രതികരിച്ചിട്ടില്ല. ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ താരം ഇപ്പോള്‍ ചികിത്സയിലാണ്. ഷമിക്ക് ഐപിഎല്‍ സീസണും നഷ്ടമാകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഷമി കൂടിക്കാഴ്ച നടത്തിയിരുന്നു. ഷമിയുടെ പേരില്‍ ജന്മനാടായ ഉത്തർപ്രദേശില്‍ സ്റ്റേഡിയം നിർമിക്കുമെന്ന് യുപി […]