ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) കുമരകം നോർത്ത് മേഖല കൺവൻഷൻ നടന്നു:

ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) കുമരകം നോർത്ത് മേഖല കൺവൻഷൻ നടന്നു:

 

സ്വന്തം ലേഖകൻ
കുമരകം : ജനറൽ വർക്കേഴ്സ് യൂണിയൻ ( സി.ഐ.ടി.യു) കുമരകം നോർത്ത് മേഖല കൺവെൻഷൻ ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വി.പി കുഞ്ഞുകുഞ്ഞ് സ്മാരക ഹാളിൽ നടന്ന മേഖലാ കൺവെൻഷൻ ജില്ലാ പ്രസിഡൻ്റ് കെ.ജെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി.ബി.അശോകൻ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.കെ ജോഷി, സി.പി.എം ഏരിയ കമ്മിറ്റിയംഗം

കെ.കേശവൻ,നോർത്ത് ലോക്കൽ സെക്രട്ടറി ടി.വി സുധീർ, യൂണിയൻ ഭാരവാഹികളായ എസ്.ഡി പ്രേംജി ,ജോഷില മനോജ് എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി ജോഷില മനോജ് (പ്രസിഡൻ്റ്), പി.എം ഷിബു (വൈസ് പ്രസിഡൻ്റ്), എസ്.ഡി പ്രേംജി (സെക്രട്ടറി ), ഉഷ പ്രഭ (ജോയിന്റ് സെക്രട്ടറി), ലതാ ജോഷി ( ട്രഷറർ ), കമ്മറ്റി

അംഗങ്ങളായി ബിനോയി എ.പി, സന്തോഷ് എൻ കെ , പ്രശോഭ് സി.ആർ,സാബു വാളച്ചേരി , സെബാസ്റ്റ്യൻ ജയിംസ് , ബിജുക്കുട്ടൻ , ശ്രീരാജ് കെ. പൊന്നപ്പൻ ,ബോസ് കെ.ജി , നിബിൻ രാജ്, അനീഷ് എം.വി , ഷൈൻ കുമാർ , കുഞ്ഞുമോൻ എസ് വി ,
ദീപാസാലിഎന്നിവരെയും തിരഞ്ഞെടുത്തു.