ഭക്ഷണം പാഴ്സൽ വാങ്ങിയതിനുശേഷം ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ചു; തടയാൻ ശ്രമിച്ച ഹോട്ടലുടമയായ യുവതിയെ കൈയ്യേറ്റം ചെയ്യുകയും ഹോട്ടല്‍ അടിച്ചു തകർക്കുകയും ചെയ്തു; കറുകച്ചാൽ സ്വദേശി അറസ്റ്റിൽ

കറുകച്ചാൽ: ഹോട്ടൽ നടത്തിപ്പുകാരിയായ യുവതിയെ ആക്രമിക്കുകയും ഹോട്ടൽ അടിച്ചു തകർത്ത് നാശനഷ്ടം വരുത്തുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ ബംഗ്ലാംകുന്ന്‌ ഭാഗത്ത് ബംഗ്ലാംകുന്നിൽ വീട്ടിൽ അരുൺ ഷാജി (29) നെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം രാത്രി 9.30 മണിയോടുകൂടി കറുകച്ചാൽ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ഹോട്ടൽ ആൻഡ് ഫാസ്റ്റ് ഫുഡ്‌ സ്ഥാപനത്തിലെത്തി പാഴ്സൽ വാങ്ങിയതിനു ശേഷം ഹോട്ടൽ ജീവനക്കാരനായ യുവാവിനെ ചീത്ത വിളിക്കുകയും, ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇത് കണ്ട് തടയാൻ ശ്രമിച്ച ഹോട്ടലുടമയായ യുവതിയെ കയ്യേറ്റം […]

കടല്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് കന്യാകുമാരിയിൽ നിരോധനം ഏർപ്പെടുത്തി ; വകവെയ്ക്കാതെ കടലിൽ ഇറങ്ങിയ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മുങ്ങി മരിച്ചു

തിരുവനന്തപുരം : കന്യാകുമാരിയിൽ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. തഞ്ചാവൂര്‍ സ്വദേശി ചാരുകവി, നെയ്‌വേലിസ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സര്‍വദര്‍ശിത്, ദിന്‍ഡിഗള്‍ സ്വദേശി പ്രവീണ്‍ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ് മരിച്ചത്. തിരിച്ചിറപ്പള്ളി എസ്ആര്‍എം കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ് മുങ്ങിമരിച്ചത്. മൂന്ന് വിദ്യാര്‍ത്ഥികൾ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. കരൂര്‍ സ്വദേശി നേഷി, തേനി സ്വദേശി പ്രീതി പ്രിയങ്ക, മധുര സ്വദേശി ശരണ്യ എന്നിവരാണ് രക്ഷപ്പെട്ടത്. ഇവർ ആശാരിപള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കടല്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് നിരോധനം […]

ആവേശം അടങ്ങി; കെ.എസ്.ആര്‍.ടി.സി. ഡ്രൈവിങ് സ്‌കൂളുകളുടെ എണ്ണം പതിനൊന്നായി വെട്ടിച്ചുരുക്കി; തീരുമാനത്തിന് പിന്നില്‍ സ്ഥലപരിമിതിയും സാമ്പത്തിക പ്രതിസന്ധിയും

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ഡ്രൈവിങ് സ്‌കൂളുകളുടെ എണ്ണം പതിനൊന്നായി വെട്ടിച്ചുരുക്കി. സ്ഥലപരിമിതി കാരണം ആണ് പുതിയ തീരുമാനം. 22 സ്‌കൂളുകള്‍ തുടങ്ങാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കേന്ദ്ര സർക്കാർ മാനദണ്ഡപ്രകാരമുള്ള ട്രാക്ക് ഒരുക്കാനായിട്ട് കുറഞ്ഞത് പതിമൂന്നു സെന്റ് സ്ഥലം വേണം. ഇതിനുള്ള സൗകര്യം ആദ്യപട്ടികയില്‍ ഉള്‍പ്പെട്ടവയില്‍ പകുതിസ്ഥലങ്ങള്‍ക്കും ഇല്ല. കൂടാതെ വലിയ സാമ്പത്തിക പ്രതിസന്ധിയും വെട്ടിച്ചുരുക്കലിന് കാരണമായി. ഹെവിഡ്രൈവിങ് പരിശീലനത്തിന് 11 ബസുകളില്‍ മാറ്റംവരുത്തി ഇരട്ടക്ലച്ചും ബ്രേക്കും സജ്ജീകരിച്ചിട്ടുണ്ട്. പരിശീലനത്തിനുള്ള ഇരുചക്ര, നാലുചക്രവാഹനങ്ങള്‍ വാങ്ങുന്നതില്‍ മെല്ലെപ്പോക്കാണ്. പദ്ധതി പ്രഖ്യാപിച്ച്‌ രണ്ടുമാസം കഴിഞ്ഞിട്ടും ടെന്‍ഡര്‍ വിളിച്ചിട്ടില്ല. ഡ്രൈവിങ് […]

പ്രശസ്ത സംവിധായകൻ ഹരികുമാർ അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. 70 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചരയോടെ തിരുവനന്തപുരത്തു വെച്ചാണ് അന്ത്യം.   1981-ല്‍ പുറത്തിറങ്ങിയ ആമ്പല്‍ പൂവാണ് ആദ്യചിത്രം. 1994-ല്‍ എംടി വാസുദേവന്‍ തിരക്കഥയില്‍ സംവിധാനം ചെയ്ത് സുകൃതമാണ് ശ്രദ്ധേയമായ ചിത്രം. ദേശീയ ചലച്ചിത്രപുരസ്‌ക്കാര ജൂറിയില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുകൃതം, ഉദ്യാനപാലകൻ, സ്വയംവരപ്പന്തൽ, എഴുന്നള്ളത്ത് ഉൾപ്പെടെ 18 സിനിമകൾ സംവിധാനം ചെയ്തു. 2022ൽ റിലീസ് ചെയ്‌ത ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാനമായി സംവിധാനം ചെയ്‌തത്.      

ഗ്ലാസുകളില്‍ കൂളിങ് ഫിലിമുകൾ,നമ്പർ പ്ലേറ്റില്‍ നമ്പറിന് പകരം ബൂമര്‍! രൂപമാറ്റം വരുത്തിയും നമ്പർ പ്ലേറ്റ് ഇല്ലാതെയും നിരത്തിലിറക്കിയ കാർ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തു ; പിന്നാലെ ഭീഷണിയും വാക്കേറ്റവും

കൊല്ലം : പത്തനാപുരത്ത് രൂപമാറ്റം വരുത്തിയും നമ്പർ പ്ലേറ്റ് ഇല്ലാതെയും നിരത്തിലിറക്കിയ കാർ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തു. കാര്‍ കസ്റ്റഡിയില്‍ എടുത്തതിന്‍റെ പേരില്‍ ഒരു സംഘം ആളുകള്‍ എം വി ഡി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. പത്തനാപുരം പൊലീസ് സ്റ്റേഷനില്‍ വച്ചാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയ സംഭവം ഉണ്ടായത്. മലപ്പുറം സ്വദേശിയുടെ പേരിലുള്ളതാണ് കാർ. കൊല്ലം സ്വദേശി കാർ വാങ്ങിയെങ്കിലും പേരുമാറ്റം നടത്തിയിരുന്നില്ല. കാറിന്‍റെ നിറം മാറ്റുകയും ചെയ്തിട്ടുണ്ട്. പൂര്‍ണമായും പിങ്ക് നിറം അടിച്ചും നമ്പർ പ്ലേറ്റിന്‍റെ ഭാഗത്ത് സ്റ്റിക്കറുകള്‍ […]

മാങ്ങാനം കവിത അപ്പാർട്ടുമെന്റിലെ മാലിന്യം കത്തിക്കൽ; തേർഡ് ഐ ന്യൂസ് വാർത്ത ഫലം കണ്ടു; നഗരസഭാ അധ്യക്ഷയുടെ നിർദേശപ്രകാരം ആരോഗ്യ വിഭാഗം ഫ്ലാറ്റിൽ പരിശോധന നടത്തി; അനധികൃതമായി മാലിന്യം കത്തിക്കുന്നതിന് നോട്ടീസ് നൽകി അധികൃതർ

  കോട്ടയം : കഞ്ഞിക്കുഴിയിൽ നിന്ന് പുതുപ്പള്ളിയിലേക്ക് പോകുന്ന വഴിയിൽ മാങ്ങാനത്തുള്ള കവിത അപ്പാർട്ട്മെൻ്റി ലെ അനധികൃത മാലിന്യം കത്തിക്കലിന് തടയിട്ട് നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ.   കവിത അപ്പാർട്ട്മെന്റ് കോമ്പൗണ്ടിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഇൻസിനേറേറ്ററിൽ അനധികൃതമായി പ്ലാസ്റ്റിക്ക് മാലിന്യമടക്കമുള്ളവ കത്തിക്കുന്നതായും ഇവിടെ നിന്നുയരുന്ന പുക പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും തേർഡ് ഐ ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽ പെട്ട നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ സ്ഥലം പരിശോധിക്കാൻ നഗരസഭാ ആരോഗ്യ വിഭാഗത്തിന് നിർദ്ദേശം നൽകി.   സ്ഥലത്ത് പരിശോധന നടത്തിയ ആരോഗ്യ വിഭാഗം […]

മൂവാറ്റുപുഴയിൽ കവർച്ചയ്ക്കിടെ കൊലപാതകം ; വയോധികയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം സ്വർണ്ണമാല കവർന്നു, മൂവാറ്റുപുഴ ഡിവൈഎസ്പി എ .ജെ തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു

മൂവാറ്റുപുഴ : വയോധികയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം സ്വർണ്ണമാല കവർന്നു. മൂവാറ്റുപുഴ കഴുമ്പിത്താഴം കരയിൽ കൗസല്യ (65 ) ആണ് കൊല്ലപ്പെട്ടത്. ഞാറാഴ്ച രാത്രിയാണ് സംഭവം നടന്നത്. കവർച്ചയ്ക്കിടെ വയോധികയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സ്വർണ്ണമാല കവരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ കൊലപാതകം നടന്നിട്ടും അടുത്ത ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ പോലീസിനെ അറിയിക്കാതെ സ്വഭാവിക മരണമായി ചിത്രീകരിച്ച് സംസ്കാര ചടങ്ങുകൾക്ക് ഒരുങ്ങിയത് ദുരൂഹത ഉണർത്തിയിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് വയോധികയെ കഴുത്ത് ഞെരിച്ചു […]

മാങ്ങാനം കവിത അപ്പാർട്ടുമെന്റിലെ മാലിന്യം കത്തിക്കൽ; തേർഡ് ഐ ന്യൂസ് വാർത്തയിൻമേൽ അര മണിക്കൂറിനകം നടപടി സ്വീകരിച്ച് കോട്ടയം നഗരസഭ ; നഗരസഭാ അധ്യക്ഷയുടെ നിർദ്ദേശപ്രകാരം ആരോഗ്യ വിഭാഗം ഫ്ലാറ്റിൽ പരിശോധന നടത്തി; അനധികൃതമായി മാലിന്യം കത്തിക്കുന്നതിന് നോട്ടീസ് നൽകി അധികൃതർ

  കോട്ടയം : കഞ്ഞിക്കുഴിയിൽ നിന്ന് പുതുപ്പള്ളിയിലേക്ക് പോകുന്ന വഴിയിൽ മാങ്ങാനത്തുള്ള കവിത അപ്പാർട്ട്മെൻ്റിലെ അനധികൃത മാലിന്യം കത്തിക്കലിന് തടയിട്ട് നഗരസഭാ അധ്യക്ഷ കവിത അപ്പാർട്ട്മെന്റ് കോമ്പൗണ്ടിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഇൻസിനേറേറ്ററിൽ അനധികൃതമായി പ്ലാസ്റ്റിക്ക് മാലിന്യമടക്കമുള്ളവ കത്തിക്കുന്നതായും ഇവിടെ നിന്നുയരുന്ന പുക പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും തേർഡ് ഐ ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ട നഗരസഭാ അധ്യക്ഷ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ സ്ഥലം അടിയന്തിരമായി പരിശോധിക്കാൻ നഗരസഭാ ആരോഗ്യ വിഭാഗത്തിന് നിർദ്ദേശം നൽകി. സ്ഥലത്ത് പരിശോധന നടത്തിയ ആരോഗ്യ വിഭാഗം ഇടതടവില്ലാതെ ഇൻസിനറേറ്ററിൽ നിന്ന് പുക […]

രഹസ്യ വിവരത്തെ തുടർന്ന് ആലുവയിൽ റെയ്ഡ്: തോക്കുകളും വെടിയുണ്ടകളും 9 ലക്ഷം രൂപയും പിടികൂടി

  കൊച്ചി: ആലുവ മാഞ്ഞാലിയില്‍ കേരള പൊലീസിന്റെ ഭീകര വിരുദ്ധ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. കുപ്രസിദ്ധ ഗുണ്ട റിയാസിന്റെ വീട്ടില്‍ നിന്നാണ് 4 തോക്കുകള്‍ പിടിച്ചെടുത്തത്. ഇരുപതോളം വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ 9 ലക്ഷം രൂപയും പിടികൂടി. റിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.   ഭീകരവിരുദ്ധ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലുവ വെസ്റ്റ് പൊലീസ്, എസ്.പിയുടെ സ്പെഷ്യല്‍ സ്ക്വാഡ് എന്നിവരുടെ സഹായത്തോടെയായിരുന്നു റെയ്ഡ്. ഈ മേഖലയിലുള്ള 4 വീടുകളിലാണ് പരിശോധന നടത്തിയത്. റിയാസിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് […]

മാങ്ങാനം കവിത അപ്പാർട്ടുമെന്റിലെ മാലിന്യം പട്ടാപ്പകൽ കത്തിക്കുന്നു; പുകയിൽ മുങ്ങി മാങ്ങാനം

  കോട്ടയം : കഞ്ഞിക്കുഴിയിൽ നിന്ന് പുതുപ്പള്ളിയിലേക്ക് പോകുന്ന യാത്രക്കാർക്ക് മാങ്ങാനത്തെത്തുമ്പോൾ അസ്വസ്ഥത. ചിലർക്ക് ശ്വാസംമുട്ടൽ. കവിത അപ്പാർട്ട്മെൻ്റി ലെ മാലിന്യം കത്തിക്കുന്നത് മൂലമുണ്ടാകുന്ന പുക ശ്വസിക്കുന്നതാണ് യാത്രക്കാരെ അസ്വസ്ഥരാക്കുന്നത്. കഞ്ഞിക്കുഴി- പുതുപ്പള്ളി റോഡിൽ മാങ്ങാനം കുരിശിന് സമീപം കവിത അപ്പാർട്ട്മെന്റ് കോമ്പൗണ്ടിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഇൻസിനേറേറ്ററിൽ നിന്നുള്ള പുകയാണ് യാത്രക്കാരേയും പ്രദേശവാസികളേയും വലയ്ക്കുന്നത് . ഇടതടവില്ലാതെ ഇൻസിനറേറ്ററിൽ നിന്ന് പുക പുറത്തേക്ക് വരുന്നത് വാഹന യാത്രക്കാർക്കും നാട്ടുകാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. അപ്പാർട്ട്മെന്റിന്റെ കോമ്പൗണ്ടിനുള്ളിൽ മതിലിനോട് ചേർന്നാണ് ഇൻസിനറേറ്റർ സ്ഥാപിച്ചിരിക്കുന്നത്.ഇവിടെ മാലിന്യം കത്തിക്കുമ്പോൾ പുക പുറത്തേക്ക് തള്ളുന്നതാണ് […]