രഹസ്യ വിവരത്തെ തുടർന്ന് ആലുവയിൽ റെയ്ഡ്: തോക്കുകളും വെടിയുണ്ടകളും 9 ലക്ഷം രൂപയും പിടികൂടി

രഹസ്യ വിവരത്തെ തുടർന്ന് ആലുവയിൽ റെയ്ഡ്: തോക്കുകളും വെടിയുണ്ടകളും 9 ലക്ഷം രൂപയും പിടികൂടി

 

കൊച്ചി: ആലുവ മാഞ്ഞാലിയില്‍ കേരള പൊലീസിന്റെ ഭീകര വിരുദ്ധ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. കുപ്രസിദ്ധ ഗുണ്ട റിയാസിന്റെ വീട്ടില്‍ നിന്നാണ് 4 തോക്കുകള്‍ പിടിച്ചെടുത്തത്. ഇരുപതോളം വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ 9 ലക്ഷം രൂപയും പിടികൂടി. റിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

ഭീകരവിരുദ്ധ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലുവ വെസ്റ്റ് പൊലീസ്, എസ്.പിയുടെ സ്പെഷ്യല്‍ സ്ക്വാഡ് എന്നിവരുടെ സഹായത്തോടെയായിരുന്നു റെയ്ഡ്. ഈ മേഖലയിലുള്ള 4 വീടുകളിലാണ് പരിശോധന നടത്തിയത്. റിയാസിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇയാൾക്കെതിരെ കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളുണ്ടെന്നും വിവരമുണ്ട്.

 

റൂറൽ എസ്പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് തോക്കുകൾ പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group