മാങ്ങാനം കവിത അപ്പാർട്ടുമെന്റിലെ മാലിന്യം കത്തിക്കൽ; തേർഡ് ഐ ന്യൂസ്  വാർത്തയിൻമേൽ അര മണിക്കൂറിനകം നടപടി സ്വീകരിച്ച് കോട്ടയം നഗരസഭ ; നഗരസഭാ അധ്യക്ഷയുടെ നിർദ്ദേശപ്രകാരം ആരോഗ്യ വിഭാഗം ഫ്ലാറ്റിൽ പരിശോധന നടത്തി; അനധികൃതമായി മാലിന്യം കത്തിക്കുന്നതിന് നോട്ടീസ് നൽകി അധികൃതർ

കോട്ടയം : കഞ്ഞിക്കുഴിയിൽ നിന്ന് പുതുപ്പള്ളിയിലേക്ക് പോകുന്ന വഴിയിൽ മാങ്ങാനത്തുള്ള
കവിത അപ്പാർട്ട്മെൻ്റിലെ അനധികൃത മാലിന്യം കത്തിക്കലിന് തടയിട്ട് നഗരസഭാ അധ്യക്ഷ

കവിത അപ്പാർട്ട്മെന്റ് കോമ്പൗണ്ടിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഇൻസിനേറേറ്ററിൽ അനധികൃതമായി പ്ലാസ്റ്റിക്ക് മാലിന്യമടക്കമുള്ളവ കത്തിക്കുന്നതായും ഇവിടെ നിന്നുയരുന്ന പുക പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും തേർഡ് ഐ ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ട നഗരസഭാ അധ്യക്ഷ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ സ്ഥലം അടിയന്തിരമായി പരിശോധിക്കാൻ നഗരസഭാ ആരോഗ്യ വിഭാഗത്തിന് നിർദ്ദേശം നൽകി.

സ്ഥലത്ത് പരിശോധന നടത്തിയ ആരോഗ്യ വിഭാഗം ഇടതടവില്ലാതെ ഇൻസിനറേറ്ററിൽ നിന്ന് പുക പുറത്തേക്ക് തള്ളുന്നത് കണ്ടെത്തി. അനധികൃതമായി മാലിന്യം കത്തിക്കുന്നത് കണ്ടെത്തിയതിനേ തുടർന്നാണ് നോട്ടീസ് നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്പാർട്ട്മെന്റിന്റെ കോമ്പൗണ്ടിനുള്ളിൽ മതിലിനോട് ചേർന്നാണ് ഇൻസിനറേറ്റർ സ്ഥാപിച്ചിരിക്കുന്നത്.ഇവിടെ മാലിന്യം കത്തിക്കുമ്പോൾ പുക പുറത്തേക്ക് തള്ളുന്നതാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് . പലതരത്തിലുള്ള മാലിന്യങ്ങൾ ആണ് ഇവിടെ കത്തിച്ചു കൊണ്ടിരുന്നത്. പാസ്റ്റിക് മാലിന്യവും, സ്നഗ്ഗി അടക്കമുള്ളവയും കത്തിക്കുന്നുണ്ടെന്നാണ്ട് നാട്ടുകാർ പറയുന്നത്.