play-sharp-fill
ഗ്ലാസുകളില്‍ കൂളിങ് ഫിലിമുകൾ,നമ്പർ പ്ലേറ്റില്‍ നമ്പറിന് പകരം ബൂമര്‍! രൂപമാറ്റം വരുത്തിയും നമ്പർ പ്ലേറ്റ് ഇല്ലാതെയും നിരത്തിലിറക്കിയ കാർ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തു ; പിന്നാലെ ഭീഷണിയും വാക്കേറ്റവും

ഗ്ലാസുകളില്‍ കൂളിങ് ഫിലിമുകൾ,നമ്പർ പ്ലേറ്റില്‍ നമ്പറിന് പകരം ബൂമര്‍! രൂപമാറ്റം വരുത്തിയും നമ്പർ പ്ലേറ്റ് ഇല്ലാതെയും നിരത്തിലിറക്കിയ കാർ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തു ; പിന്നാലെ ഭീഷണിയും വാക്കേറ്റവും

കൊല്ലം : പത്തനാപുരത്ത് രൂപമാറ്റം വരുത്തിയും നമ്പർ പ്ലേറ്റ് ഇല്ലാതെയും നിരത്തിലിറക്കിയ കാർ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തു.

കാര്‍ കസ്റ്റഡിയില്‍ എടുത്തതിന്‍റെ പേരില്‍ ഒരു സംഘം ആളുകള്‍ എം വി ഡി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. പത്തനാപുരം പൊലീസ് സ്റ്റേഷനില്‍ വച്ചാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയ സംഭവം ഉണ്ടായത്.

മലപ്പുറം സ്വദേശിയുടെ പേരിലുള്ളതാണ് കാർ. കൊല്ലം സ്വദേശി കാർ വാങ്ങിയെങ്കിലും പേരുമാറ്റം നടത്തിയിരുന്നില്ല. കാറിന്‍റെ നിറം മാറ്റുകയും ചെയ്തിട്ടുണ്ട്. പൂര്‍ണമായും പിങ്ക് നിറം അടിച്ചും നമ്പർ പ്ലേറ്റിന്‍റെ ഭാഗത്ത് സ്റ്റിക്കറുകള്‍ പതിച്ചുമാണ് കാര്‍ ഉപയോഗിച്ചിരുന്നത്. കാറിന്‍റെ എക്സോസ്റ്റും മാറ്റിയിട്ടുണ്ട്. കാറിന്‍റെ പിന്നിലെ നമ്പർ പ്ലേറ്റില്‍ നമ്പറിന് പകരം ബൂമര്‍ എന്നാണ് എഴുതിയിരിക്കുന്നത്. കാറിന്‍റെ ഗ്ലാസുകളില്‍ ഉള്‍ഭാഗം കാണാനാവാത്ത വിധം കൂളിങ് ഫിലിമുകളും പതിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കസ്റ്റഡിയിലെടുത്ത കാറിന്‍റെ ഉടമയും  ഉദ്യോഗസ്ഥരുമായുള്ള വാക്കേറ്റത്തിന്‍റെയും വീഡിയോയും പുറത്തുവന്നിട്ടുണ്ട്.