വഴിയോരക്കച്ചവടക്കാരിയിൽ നിന്ന് ഒരു കോടിരൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്തു ; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വഴിയോരക്കച്ചവടക്കാരിയിൽ നിന്ന് ഒരു കോടിരൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ. പേരൂർക്കട സ്വദേശി കണ്ണനെ(45)യാണ് മ്യൂസിയം പൊലീസ് അറസ്റ്റുചെയ്‌തത്. മ്യൂസിയത്തിന് സമീപം തൊപ്പിക്കച്ചവടം ചെയ്യുന്ന 60കാരിയായ സുകുമാരിയമ്മ എടുത്ത സംസ്ഥാന സർക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റിന് കഴിഞ്ഞ ദിവസം ഒന്നാം സമ്മാനം അടിച്ചിരുന്നു. കണ്ണൻ തന്നെയാണ് ഈ ടിക്കറ്റ് സുകുമാരിയമ്മയ്ക്ക് വിറ്റത്. ഈ ടിക്കറ്റ് ആണ് ഇയാൾ തട്ടിയെടുത്ത്. 15-നായിരുന്നു നറുക്കെടുപ്പ്. ഫിഫ്റ്റി ഫിഫ്റ്റിയുടെ ഒരേ നമ്പർ സീരീസിലുള്ള 12 ടിക്കറ്റാണ് സുകുമാരിയമ്മ എടുത്തത്. ഇതിൽ എഫ്ജി 348822 […]

നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്ന ഭര്‍ത്താവ് പിടിയില്‍

സ്വന്തം ലേഖകൻ ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്ന ഭര്‍ത്താവ് പിടിയില്‍. കഞ്ഞിക്കുഴിയിലെ ബാറില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പള്ളിപ്പുറം പതിനാറാം വാര്‍ഡില്‍ വല്യവെളിയില്‍ അമ്പിളിയെയാണ് ഭര്‍ത്താവായ രാജേഷ് ഇന്നലെ കൊലപ്പെടുത്തിയത്. പള്ളിച്ചന്തയില്‍ വെച്ചാണ് ഭര്‍ത്താവ് രാജേഷ് അമ്പിളിയെ കുത്തിയത്. അമ്പിളി സ്‌കൂട്ടറില്‍ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. കുത്തിയശേഷം ഭര്‍ത്താവ് രാജേഷ് സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.

ഡ്യൂട്ടി സമയം കഴിഞ്ഞു; റെയില്‍വേ സ്റ്റേഷനില്‍ തെറ്റായ ട്രാക്കില്‍ ട്രെയിൻ നിര്‍ത്തി ലോക്കോ പൈലറ്റ് സ്ഥലം വിട്ടു; വലഞ്ഞ് യാത്രക്കാർ

കാസര്‍കോട്: ഡ്യൂട്ടി സമയം കഴിഞ്ഞെന്നു പറഞ്ഞ് തെറ്റായ ട്രാക്കില്‍ ഗുഡ്സ് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് ട്രെയിനില്‍ നിന്ന് പുറത്തിറങ്ങിപ്പോയി. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനില്‍ പാസഞ്ചർ ട്രെയിനുകള്‍ വരുന്ന ഒന്നാം പ്ളാറ്റ്‌ഫോമിലാണ് ഗുഡ്സ് ട്രെയിൻ നിർത്തിയിട്ടത്. ഇതോടെ കാഞ്ഞങ്ങാട് സ്റ്റോപ്പുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ഒന്നാം പ്ളാറ്റ്‌ഫോമില്‍ നിര്‍ത്താൻ കഴിയാതെ വന്നു. ട്രെയിൻ കയറാനെത്തിയ യാത്രക്കാരും വലഞ്ഞു. ഷൊർണൂർ ഭാഗത്തേക്ക് പോകേണ്ട ട്രെയിനുകള്‍ നിർത്തുന്ന സ്ഥലമാണ് പ്ളാറ്റ്‌ഫോം ഒന്ന്. ഇവിടെ കയറാൻ കഴിയാത്തതുമൂലം ഷൊർണൂർ ഭാഗത്തേക്കുള്ള പാസഞ്ചർ ട്രെയിനുകള്‍ മൂന്നാം പ്ലാറ്റ് ഫോമിലാണ് […]

പമ്പയില്‍ പിരിവ് നല്‍കാത്തതിന് ഭക്തരെ ഇളക്കിവിട്ടു: ക്ലോക്ക് റൂം നടത്തിപ്പുകാരനെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസ്‌

പത്തനംതിട്ട: വൻതുക പിരിവുചോദിച്ച്‌ പമ്പയിലെ ക്ലോക്ക് റൂം നടത്തിപ്പുകാരനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാരാറുകാരന്റെ പരാതിയെത്തുടർന്നാണ് നടപടി. പിരിവ് ചോദിച്ചെന്നും അത് നല്‍കാത്തതിന് ഭക്തരെ ഇളക്കിവിട്ട് പ്രതിഷേധമുണ്ടാക്കിയെന്നുമാണ് കരാറുകാരന്‍റെ പരാതി. ബിജെപി റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാർ, ജനറല്‍ സെക്രട്ടറി അരുണ്‍ അനിരുദ്ധൻ എന്നിവർക്കെതിരെയാണ് ക്ലോക്ക് റൂം കരാറുകാരൻ പമ്പ പൊലീസില്‍ പരാതി നല്‍കിയത്. പിരിവ് കൊടുക്കാത്തതിന് ഭക്തരെ ഇളക്കിവിട്ട് നേതാക്കള്‍ പ്രശ്നമുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നുണ്ട്. ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിച്ച്‌ കഴിഞ്ഞ ദിവസമാണ് ഭക്തരില്‍ […]

ടീക്കൊപ്പം ലക്കി ഡ്രോ…! ബോബി ചെമ്മണ്ണൂര്‍ വലിയ കുരുക്കിലേക്ക്; പൊലീസ് കേസെടുത്തതിന് പിന്നാലെ ഇഡിയുടെ അന്വേഷണവും

കൊച്ചി: ബോചെ എന്ന പേരില്‍ അറിയപ്പെടുന്ന ബോബി ചെമ്മണ്ണൂരിന് സംസ്ഥാന പൊലീസിന്റെ ചക്രപൂട്ട്. ടീക്കൊപ്പം ലക്കി ഡ്രോ നടത്തിയതിന് ബോബി ചെമ്മണ്ണൂരിനെതിരെ വയനാട് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഇതോടെ ബോബിയുടെ ഇടപാടുകള്‍ സംബന്ധിച്ച്‌ വിശദമായ അന്വേഷണത്തിനുള്ള വഴിയാണിപ്പോള്‍ തുറന്നിരിക്കുന്നത്. സംസ്ഥാന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ഇനി കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ഇതു സംബന്ധമായി അന്വേഷണം നടത്താന്‍ സാധിക്കും. വയനാട് ജില്ലാ അസിസ്റ്റന്റ് ലോട്ടറി ഓഫീസറുടെ പരാതിയില്‍ മേപ്പാടി പൊലീസാണ് ഇപ്പോള്‍ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തിരിക്കുന്നത്. ബോബിയുടെ ഉടമസ്ഥതയിലുള്ള ബോചെ ഭൂമിപത്ര എന്ന കമ്പനിയുടെ […]

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതിയെ രാജ്യം വിടാൻ സഹായിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരേ നടപടി. പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവില്‍ പോലീസ് ഓഫീസർ ശരത് ലാലിനെ സസ്പെൻഡ് ചെയ്തു. പ്രതി രാഹുലിനെ രാജ്യം വിടാൻ സഹായിച്ചതിനാലാണ് ഇയാള്‍ക്കെതിരേ നടപടിയെടുത്തത്. കേസില്‍ വധശ്രമകുറ്റം അടക്കം ചുമത്താനുള്ള നീക്കം ഇയാള്‍ പ്രതിക്ക് ചോർത്തി നല്‍കി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ രാജേഷിന്‍റെ അടുത്ത സുഹൃത്താണ് ശരത്. പിടിക്കപ്പെടാതെ ചെക്‌പോസ്റ്റ് കടന്ന് ബംഗളൂരുവില്‍ എത്താനുള്ള മാര്‍ഗങ്ങള്‍ രാഹുലിന് പറഞ്ഞുകൊടുത്തത് പന്തീരാങ്കാവ് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട അന്വേഷണ ഉദ്യോഗസ്ഥര്‍ […]

മൂന്നാറിൽ സിനിമാ ഷൂട്ടിങ്ങിനായി വന്നവര്‍ക്ക് ശമ്പളവും ഭക്ഷണവും നല്‍കാതെ നിര്‍മ്മാതാവ് മുങ്ങി; രണ്ട് ദിവസമായി ഭക്ഷണം കഴിക്കാതെ അവശനിലയിലായവർ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ; ഭക്ഷണം വാങ്ങി നല്‍കി ഡിവൈഎസ്‌പി

മൂന്നാർ: സിനിമാ ഷൂട്ടിങ്ങിനായി ദൂരെ സ്ഥലങ്ങളില്‍ നിന്നും വന്നവർക്ക് ശമ്പളവും ഭക്ഷണവും നല്‍കാതെ നിർമ്മാതാവ് മുങ്ങിയതായി പരാതി. സഹികെട്ട് പൊലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയവർ രണ്ടു ദിവസമായി ഭക്ഷണം കഴിക്കാതെ അവശനിലയില്‍ ആണെന്ന് മനസ്സിലാക്കിയ ഡിവൈഎസ്‌പി ഇവർക്ക് സ്വന്തം ചെലവില്‍ ഭക്ഷണം വാങ്ങി നല്‍കി. വർക്കല, കൊല്ലം, കൊട്ടാരക്കര, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടക്കം 27 പേരാണ് മൂന്നാർ ഡിവൈഎസ്‌പി അലക്‌സ് ബേബിക്ക് ഇന്നലെ പരാതി നല്‍കാനെത്തിയത്. ഭക്ഷണം കഴിക്കാതെ ഇവർ ആകെ അവശ നിലയിലായിരുന്നു. കൊച്ചി സ്വദേശിയായ സംവിധായകൻ സംവിധാനം […]

കൊച്ചിയിലെത്തിയത് മോഡലിങ്ങിന്; മോഡലിങ്ങിന്റെ മറവില്‍ ലോഡ്ജുകളില്‍ താമസിച്ച്‌ രാസലഹരി കച്ചവടം; ഒടുവില്‍ എളമരക്കര ലോഡ്ജില്‍ പൊലീസ് എത്തിയപ്പോൾ എല്ലാവരും അബോധാവസ്ഥയില്‍; ഇവരിൽ നിന്നും ലഹരി വസ്തുക്കളും വരവ് ചെലവ് ബുക്കും പിടിച്ചെടുത്തു; മോഡൽ ആല്‍ക്കാ ബോണിയും കൂട്ടുകാരും പിടിയില്‍

കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ ലോഡ്ജുകളില്‍ താമസിച്ച്‌ രാസലഹരി കച്ചവടം നടത്തി വരികയായിരുന്ന യുവതിയും യുവാക്കളും കൊച്ചിയില്‍ പിടിയില്‍. വരാപ്പുഴ വേവുക്കാട്ടില്‍ വീട്ടില്‍ ആല്‍ക്കാ ബോണി(22), തൃശൂർ സ്വദേശി അബില്‍ ലൈജു(18), പാലക്കാട് സ്വദേശികളായ ആഷിഖ് അൻസാരി(22), എം.സി. സൂരജ്(26), രഞ്ജിത്(24), മുഹമ്മദ് അസർ(18) എന്നിവരാണു പിടിയിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന അജിത്ത്, മിഥുൻ മാഥവ് എന്നിവർ പൊലീസ് എത്തുന്നതിന് തൊട്ടു മുൻപ് കടന്നു കളഞ്ഞു. രാസലഹരിയും കൊക്കെയ്നും കഞ്ചാവുമുള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഇവരില്‍നിന്നു പിടിച്ചെടുത്തു. എളമക്കരയിലെ വൈറ്റ് ഹൗസ് ലോഡ്ജിലെ 401-ാം നമ്പർ മുറിയില്‍ താമസിച്ചായിരുന്നു ഇവരുടെ […]

ആര്‍ച്ച്‌ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസിനെ സസ്പെൻഡ് ചെയ്ത നടപടിക്ക് സ്റ്റേ; അന്ത്യോഖ്യ ബന്ധം ഉപേക്ഷിക്കാൻ സേവേറിയോസ് വിഭാഗം; ക്‌നാനായ സഭയില്‍ ഭിന്നത രൂക്ഷം…..!

കോട്ടയം: ക്‌നാനായ യാക്കോബായ സഭ ആര്‍ച്ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്തക്കെതിരായ സസ്പെൻഷൻ നടപടിക്ക് പിന്നാലെ സഭയില്‍ ഭിന്നത രൂക്ഷം. അന്ത്യോഖ്യ ബന്ധം ഉപേക്ഷിച്ച്‌ സ്വതന്ത്ര സഭയായി നില്‍ക്കാൻ സേവേറിയോസിനെ അനുകൂലിക്കുന്ന വിഭാഗം തീരുമാനിച്ചു. പാത്രിയാര്‍ക്കീസ് ബാവയുടെ അധികാരം വെട്ടിക്കുറക്കുന്നതുള്‍പ്പെടെ ഭരണഘടന ഭേദഗതിയുമായി മുന്നോട്ടുപോകാനും ശനിയാഴ്ച ചിങ്ങവനം മാര്‍ അപ്രേം സെമിനാരിയില്‍ ചേര്‍ന്ന ക്‌നാനായ സഭ മാനേജിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. സേവേറിയോസിനെ അനുകൂലിക്കുന്നവരാണ് മാനേജിങ് കമ്മിറ്റിയംഗങ്ങള്‍. ഇതിനിടെ, സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സേവേറിയോസ് മെത്രാപ്പോലീത്തക്ക് പകരം സഹായമെത്രാന് സഭയുടെ ചുമതല നല്‍കി ഇഗ്നാത്തിയോസ് […]

ഉത്സവപറമ്പുകളിലെ നിറ സാന്നിദ്ധ്യമായിരുന്ന ഗജരാജൻ പട്ടാമ്പി കര്‍ണൻ ചരിഞ്ഞു

വൈക്കം: ആനപ്രേമികളുടെ ഹൃദയത്തിലിടം നേടിയ ഗജരാജൻ പട്ടാമ്പി കർണൻ ചരിഞ്ഞു. ഉത്സവപറമ്പുകളിലെ നിറ സാന്നിദ്ധ്യമായിരുന്ന ആനയെ കാലിന് നീരുവന്നതിനെ തുടർന്നാണ് ഒരു മാസം മുൻപ് വെച്ചൂർ ഗോവിന്ദപുരം ക്ഷേത്രത്തിനു സമീപം പട്ടത്താനത്ത് ചികിത്സയ്ക്കായി കൊണ്ടുവന്നത്. മാർച്ചില്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നള്ളത്തിനായി പട്ടാമ്പി കർണനെത്തിയിരുന്നു. അസുഖബാധിതനായതോടെ ചികിത്സയ്ക്കായി വെച്ചൂരിലേയ്ക്ക് വീണ്ടുമെത്തിക്കുകയായിരുന്നു. നീരുവന്ന കാലുകളിലെ പരിക്ക് പിന്നീട് ആഴത്തിലുള്ള വലിയ വൃണമായി. വനം വകുപ്പിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ മേല്‍നോട്ടത്തിലായിരുന്നു ചികിത്സ. ഇന്നലെ പുലർച്ചെ ചരിഞ്ഞു. പട്ടാമ്പി സ്വദേശി പ്രമോദിന്റെ ഉടമസ്ഥതയിലുള്ളതാണ് ആന. 45 വയസായിരുന്നു. ഫോറസ്റ്റ് അധികൃതരെത്തി […]