മാങ്ങാനം കവിത അപ്പാർട്ടുമെന്റിലെ മാലിന്യം പട്ടാപ്പകൽ കത്തിക്കുന്നു; പുകയിൽ മുങ്ങി മാങ്ങാനം

മാങ്ങാനം കവിത അപ്പാർട്ടുമെന്റിലെ മാലിന്യം പട്ടാപ്പകൽ കത്തിക്കുന്നു; പുകയിൽ മുങ്ങി മാങ്ങാനം

 

കോട്ടയം : കഞ്ഞിക്കുഴിയിൽ നിന്ന് പുതുപ്പള്ളിയിലേക്ക് പോകുന്ന യാത്രക്കാർക്ക് മാങ്ങാനത്തെത്തുമ്പോൾ അസ്വസ്ഥത.
ചിലർക്ക് ശ്വാസംമുട്ടൽ.

കവിത അപ്പാർട്ട്മെൻ്റി ലെ മാലിന്യം കത്തിക്കുന്നത് മൂലമുണ്ടാകുന്ന പുക ശ്വസിക്കുന്നതാണ് യാത്രക്കാരെ അസ്വസ്ഥരാക്കുന്നത്.
കഞ്ഞിക്കുഴി- പുതുപ്പള്ളി റോഡിൽ മാങ്ങാനം കുരിശിന് സമീപം
കവിത അപ്പാർട്ട്മെന്റ് കോമ്പൗണ്ടിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഇൻസിനേറേറ്ററിൽ നിന്നുള്ള പുകയാണ് യാത്രക്കാരേയും പ്രദേശവാസികളേയും വലയ്ക്കുന്നത് .

ഇടതടവില്ലാതെ ഇൻസിനറേറ്ററിൽ നിന്ന് പുക പുറത്തേക്ക് വരുന്നത് വാഹന യാത്രക്കാർക്കും നാട്ടുകാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്പാർട്ട്മെന്റിന്റെ കോമ്പൗണ്ടിനുള്ളിൽ മതിലിനോട് ചേർന്നാണ് ഇൻസിനറേറ്റർ സ്ഥാപിച്ചിരിക്കുന്നത്.ഇവിടെ മാലിന്യം കത്തിക്കുമ്പോൾ പുക പുറത്തേക്ക് തള്ളുന്നതാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് . പലതരത്തിലുള്ള മാലിന്യങ്ങൾ ആണ് ഇവിടെ കത്തിക്കുന്നത്. പാസ്റ്റിക് മാലിന്യവും, സ്നഗ്ഗി അടക്കമുള്ളവയും കത്തിക്കുന്നുണ്ടെന്നാണ്ട് നാട്ടുകാർ പറയുന്നത്.

കോട്ടയം നഗരസഭയുടെ കീഴിലുള്ള പ്രദേശമാണിത് യാത്രക്കാരും മറ്റു വാഹനങ്ങളിൽ വരുന്നവരും പുക ശല്യത്തെക്കുറിച്ച് നഗരസഭ അധികാരികളോട് പരാതി പറഞ്ഞിട്ടുളളതാണ്. എന്നാൽ യാതൊരു നടപടിയും സ്വീകരിക്കാൻ നഗരസഭാ അധികാരികൾ തയ്യാറായിട്ടില്ല.