എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ കീറിയെന്ന ആരോപണത്തെ തുടര്‍ന്ന് പോളിങ് സ്‌റ്റേഷന് മുന്നില്‍ സംഘര്‍ഷം: സംഭവം കോട്ടയ്ക്കൽ

  കോട്ടക്കൽ :എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ കീറിയെന്ന ആരോപണത്തെ തുടര്‍ന്ന് പോളിങ് സ്‌റ്റേഷന് മുന്നില്‍ സംഘര്‍ഷം. കോട്ടക്കല്‍ ഗവ. രാജാസ് എച്ച്എസ്എസിന് സമീപമാണ് എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. വാഗ്വാദവും സംഘര്‍ഷവും രൂക്ഷമായതിനെ തുടര്‍ന്ന് മലപ്പുറം ഡിവൈഎസ്പി പി ഷംസിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കി. ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകളിലൊന്നാണ് ഇത്. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ പ്രശ്‌ന ബാധിത ബൂത്തുകളില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വെബ് കാസ്റ്റിങ്ങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ സേനയേയും […]

കടുത്ത ചൂടിലും ആവേശം ചോരാതെ വോട്ടെടുപ്പ് ; മിക്ക ബൂത്തുകളിലും വലിയ ക്യൂ ; പോളിങ് 38.01 ശതമാനം കടന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിലെ 20 മണ്ഡലങ്ങിലേക്ക് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആദ്യ അഞ്ചുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ 31.06 ശതമാനം പോളിങ്. ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചയ്ക്ക് 12 മണിയായപ്പോഴാണ് 38.01 ശതമാനം കടന്നത്. പൊന്നാനി, വടകര, മലപ്പുറം എന്നി മണ്ഡലങ്ങളില്‍ ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും പോളിങ് 30 ശതമാനം കടന്നു. മിക്ക ബൂത്തുകളിലും വലിയ ക്യൂ പ്രകടമാണ്. സംസ്ഥാനത്ത് പോളിംഗ് ഇതുവരെ സമാധാനപരമാണ്. എന്നാല്‍ കടുത്ത ചൂട് വോട്ടര്‍മാരെ ബാധിക്കുന്നുണ്ട്. തിരുവനന്തപുരം 37.20 ശതമാനം, ആറ്റിങ്ങല്‍ 40.16, കൊല്ലം 30.86, പത്തനംതിട്ട 37.38, മാവേലിക്കര […]

ഏത് പ്രസ്ഥാനത്തിലാണോ വിശ്വസിക്കുന്നത് അവര്‍ക്ക് വോട്ട് ചെയ്തു ; ‘ചേട്ടനും അച്ഛനും അമ്മയുമൊക്കെ വീട്ടില്‍, ആര് ജയിക്കുമെന്ന് പറയാന്‍ ജോത്സ്യം പഠിച്ചിട്ടില്ല’; പത്മജ വേണുഗോപാല്‍

സ്വന്തം ലേഖകൻ തൃശൂര്‍: ഏത് പ്രസ്ഥാനത്തിലാണോ വിശ്വസിക്കുന്നത് അവര്‍ക്ക് താന്‍ വോട്ട് ചെയ്യുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. ചേട്ടനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ കെ മുരളീധരന്‍ മത്സരിക്കുന്ന മണ്ഡലമായ തൃശൂരില്‍ വോട്ട് ചെയ്യാന്‍ എത്തിയതാണ് പത്മജ വേണുഗോപാല്‍. വോട്ട് ബിജെപിക്ക് എന്ന്് വ്യക്തമാക്കിയ പത്മജ പ്രതീക്ഷിക്കാത്ത മേഖലകളില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് വോട്ടുകള്‍ ലഭിക്കുന്നതായും പറഞ്ഞു. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പത്മജ. ‘ഞാന്‍ ഏത് പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നുവോ അവര്‍ക്ക് ഞാന്‍ വോട്ട് ചെയ്യും. ഒരു ഉദാഹരണം പറയാം. എന്റെ […]

കോട്ടയം ലോക്‌സഭ മണ്ഡലം 33.17% പോളിങ്: ഉച്ചയ്ക്ക് 12 – ന് നിയമസഭ മണ്ഡലങ്ങൾ തിരിച്ച് ശതമാന കണക്ക്.

  – പിറവം-32.03 – പാലാ- 31.47 – കടുത്തുരുത്തി- 31.44 – വൈക്കം-34.51 – ഏറ്റുമാനൂർ-34.05 – കോട്ടയം- 34.44 – പുതുപ്പള്ളി-34.81 മൊത്തം വോട്ടർമാർ: 12,54,823 പോൾ ചെയ്ത വോട്ട്: 416248 പുരുഷന്മാർ: 215891-35.53% സ്ത്രീകൾ: 200355-30.95% ട്രാൻസ്‌ജെൻഡർ: 2 -13.33%

അടൂരിൽ വോട്ട് ചെയ്യാനെത്തിയ സ്ത്രീയെ തെരുവ് നായ കടിച്ചു: ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  അടൂർ :വോട്ട് ചെയ്യാനെത്തിയ സ്ത്രീയെ തെരുവ് നായ കടിച്ചു. അടൂർ മണക്കാല പോളിടെക്നിക് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ സ്ത്രീയുടെ നേരെയാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. സ്ത്രീയെ അടൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ വോട്ടുചെയ്യാനെത്തിയപ്പോഴാണ് തെരുവ് നായ കടിച സംഭവമുണ്ടായത്.

ജാവഡേക്കര്‍ ചായ കുടിക്കാന്‍ പോകാന്‍ ജയരാജന്റെ വീട് ചായപ്പീടികയാണോ?; പൂര്‍വകാല ബന്ധമില്ലാതെ ഒരാള്‍ മറ്റൊരാളിന്റെ വീട്ടില്‍ ചായ കുടിക്കാന്‍ പോകുമോ? ; ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു : കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

സ്വന്തം ലേഖകൻ കണ്ണൂര്‍: ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ഇ പി ജയരാജന്‍ ഗള്‍ഫില്‍ വച്ച് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ‘ഇപിക്കെതിരായ ആരോപണത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍ ചായ കുടിക്കാന്‍ ഇപിയുടെ വീട്ടില്‍ പോകാന്‍ ഇപിയുടെ വീട് ചായപ്പീടികയാണോ? പൂര്‍വകാല ബന്ധമില്ലാതെ ഒരാള്‍ മറ്റൊരാളിന്റെ വീട്ടില്‍ ചായ കുടിക്കാന്‍ പോകുമോ?, ചായപ്പീടികയില്‍ പോയതല്ലല്ലോ, ജയരാജന്‍ ചായപ്പീടിക നടത്തിയിട്ടുണ്ടോ?. അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് പോകുന്നതില്‍ എനിക്ക് എന്താണ് […]

ലോക്‌സഭാ തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് രാവിലെ 11.15 ന് പോളിംഗ് ശതമാനം: മണ്ഡലം തിരിച്ച്

  1. തിരുവനന്തപുരം-25.66 2. ആറ്റിങ്ങല്‍-27.81 3. കൊല്ലം-25.94 4. പത്തനംതിട്ട-26.67 5. മാവേലിക്കര-26.76 6. ആലപ്പുഴ-27.64 7. കോട്ടയം-26.41 8. ഇടുക്കി-26.12 9. എറണാകുളം-25.92 10. ചാലക്കുടി-27.34 11. തൃശൂര്‍-26.41 12. പാലക്കാട്-27.60 13. ആലത്തൂര്‍-26.19 14. പൊന്നാനി-23.22 15. മലപ്പുറം-24.78 16. കോഴിക്കോട്-25.62 17. വയനാട്-26.81 18. വടകര-25.08 19. കണ്ണൂര്‍-27.26 20. കാസര്‍ഗോഡ്-26.33

കലിഫോർണിയയിൽ വാഹനാപകടം ; നാലംഗ മലയാളി കുടുംബം കാറപകടത്തിൽ മരിച്ചു

സ്വന്തം ലേഖകൻ കലിഫോർണിയ : യുഎസിലെ കലിഫോർണിയയിലുള്ള പ്ലസന്റണിൽ മലയാളി കുടുംബം കാറപകടത്തിൽ മരിച്ചു. മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിൽ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. അമിതവേഗമാണ് അപകടത്തിനു കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. അപകടത്തിനു പിന്നാലെ തീപിടിച്ച കാർ പൂർണമായും കത്തിനശിച്ചു. “ഞങ്ങൾ സമഗ്രമായ അന്വേഷണം നടത്തുകയാണ്. ഇപ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഞങ്ങൾ പുറത്തുവിടും.’’– പ്ലസന്റൺ പൊലീസ് അറിയിച്ചു.  

വോട്ടർ കുഴഞ്ഞു വീണു മരിച്ചു ; അന്ത്യം വോട്ട് ചെയ്ത ശേഷം മടങ്ങുമ്പോൾ

സ്വന്തം ലേഖകൻ ഒറ്റപ്പാലം : ചുനങ്ങാട് വാണിവിലാസിനിയിൽ വോട്ട് ചെയ്യാനെത്തിയ വോട്ടർ കുഴഞ്ഞു വീണു മരിച്ചു. വാണിവിലാസിനി മോഡൻകാട്ടിൽ ചന്ദ്രൻ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

20 സീറ്റുകളിൽ രണ്ടെണ്ണം ബിജെപിക്കും ബാക്കി പതിനെട്ടെണ്ണം എൽഡിഎഫിനും എന്നതാണ് സിപിഎം – ബിജെപി അന്തർധാര ; ഇത് പൊളിക്കുമെന്നും, 20 സീറ്റിലും വിജയം നേടുമെന്നും കെ.മുരളീധരൻ

സ്വന്തം ലേഖകൻ തൃശൂർ : ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളിൽ രണ്ടെണ്ണം ബിജെപിക്കും ബാക്കി പതിനെട്ടെണ്ണം എൽഡിഎഫിനും എന്നതാണ് സിപിഎം – ബിജെപി അന്തർധാരയുടെ ഫോർമുലയെന്ന ആരോപണവുമായി കോൺഗ്രസ് നേതാവും തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ കെ.മുരളീധരൻ. തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളാണ് ഡീൽ അനുസരിച്ച് ബിജെപിക്ക് ലഭിക്കുക. ബാക്കി പതിനെട്ട് ഇടത്തും ബിജെപി എൽഡിഎഫിനെ സഹായിക്കും. കോൺഗ്രസ് ഈ അന്തർധാര പൊളിക്കുമെന്നും, 20 സീറ്റിലും വിജയം നേടുമെന്നും മുരളീധരൻ പ്രതികരിച്ചു. ‘‘യുഡിഎഫിന് 100 ശതമാനം വിജയം ഉറപ്പാണ്. തൃശൂരും തിരുവനന്തപുരവും ഉൾപ്പെടെയുള്ള 20 ലോക്സഭാ […]