കടല്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് കന്യാകുമാരിയിൽ നിരോധനം ഏർപ്പെടുത്തി ; വകവെയ്ക്കാതെ കടലിൽ ഇറങ്ങിയ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മുങ്ങി മരിച്ചു
തിരുവനന്തപുരം : കന്യാകുമാരിയിൽ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. തഞ്ചാവൂര്‍ സ്വദേശി ചാരുകവി, നെയ്‌വേലിസ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സര്‍വദര്‍ശിത്, ദിന്‍ഡിഗള്‍ സ്വദേശി പ്രവീണ്‍ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ് മരിച്ചത്.
തിരിച്ചിറപ്പള്ളി എസ്ആര്‍എം കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ് മുങ്ങിമരിച്ചത്. മൂന്ന് വിദ്യാര്‍ത്ഥികൾ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. കരൂര്‍ സ്വദേശി നേഷി, തേനി സ്വദേശി പ്രീതി പ്രിയങ്ക, മധുര സ്വദേശി ശരണ്യ എന്നിവരാണ് രക്ഷപ്പെട്ടത്.
ഇവർ ആശാരിപള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കടല്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് നിരോധനം ഏർപ്പെടുത്തിയ ബീച്ചില്‍ അനധികൃതമായി കയറി നീന്തുകയായിരുന്നു സംഘമെന്ന് പൊലീസ് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0