ആർത്തവത്തിനും ഓസ്‌കർ.. ഇന്ത്യൻ ഗ്രാമങ്ങളിലെ ആർത്തവകാലം പറഞ്ഞ് ‘പിരീഡ് എൻഡ് ഓഫ് സെന്റൻസ്’

സ്വന്തം ലേഖകൻ ആർത്തവകാലത്ത് ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിലെ സ്ത്രീകൾ നടത്തിയ ധീരമായ ആരോഗ്യപരിപാലനത്തെക്കുറിച്ച് ഇറാനിയൻ-അമേരിക്കൻ സംവിധായിക റയ്ക സെഹ്റ്റച്ബച്ചി സംവിധാനം ചെയ്ത ‘പിരീഡ എൻഡ് ഓഫ് സെന്റൻസിന്’ മികച്ച ഡോക്യുമെന്റിക്കുള്ള ഓസ്‌കർ പുരസ്‌കാരം. ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിലെ സ്ത്രീയുടെ അനുഭവങ്ങളാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. അരുണാചലം മുരുഗാനന്ദൻ എന്ന സംരഭകൻ കണ്ടു പിടിച്ച ചെലവു ചുരുങ്ങിയ രീതിയിൽ സാനിറ്ററി നാപ്കിൻ ഉത്പാദിപ്പിക്കാനുള്ള യന്ത്രം ഗ്രാമത്തിൽ സ്ഥാപിക്കുന്നതും അതിനു ശേഷം ഗ്രാമത്തിലെ സ്ത്രീകളുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളുമാണ് ഡോക്യുമെന്ററി ആവിഷ്‌കരിക്കുന്നത്.

‘വ്യോമ സേനയ്ക്ക് സല്യൂട്ട്’, അഭിവാദ്യമർപ്പിച്ച് രാഹുൽ ഗാന്ധി

സ്വന്തം ലേഖകൻ ന്യൂഡൽഹി: പുൽവാമ ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാൻ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിക്ക് വ്യോമസേന പൈലറ്റുമാർക്ക് അഭിവാദ്യമർപ്പിച്ച് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി പൈലറ്റുമാർക്ക് അഭിവാദ്യം അർപ്പിച്ചത്. സല്യൂട്ട് ഐഎഎഫ് പൈലറ്റ്‌സ് എന്നാണ് രാഹുൽ ട്വീറ്റ് ചെയ്തത്. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ കൈക്കൊള്ളുന്ന ഏത് തീരുമാനത്തിനും സൈനിക നടപടിക്കും ഒപ്പം നിൽക്കുമെന്ന് നേരത്തെ തന്നെ രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. രാഹുലിന് പിന്നാലെ മറ്റു കോൺഗ്രസ് നേതാക്കളും പ്രതിപക്ഷ നേതാക്കളും വ്യോമസേനക്ക് അഭിവാദ്യമർപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇന്ന് […]

ഗാന്ധിവധം പുനരാവിഷ്‌കരികരിച്ച നേതാവിനെ ഹിന്ദുമഹാസഭ ആദരിച്ചു

സ്വന്തം ലേഖകൻ അലിഗഡ്: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധിവധം പുനരാവിഷ്‌കരിച്ച നേതാവിനെ ഹിന്ദു മഹാസഭ ആദരിച്ചു . ഹിന്ദു മഹാസഭ ദേശീയ പ്രസിഡൻറ് ചന്ദ്ര പ്രകാശ് കൗശികാണ് ദേശീയ സെക്രട്ടറിയായ പൂജാ പാണ്ഡേയ്ക്ക് വാളും ഭഗവത്ഗീതയും നൽകി ആദരിച്ചത്. ഗാന്ധിവധം പുനരാവിഷ്‌കരിച്ചത് തെറ്റല്ലെന്നും ചിലർ അതിനെ വിവാദമാക്കിയതാണെന്നും കൗശിക് പറഞ്ഞു. ഗാന്ധിവധം പുനരാവിഷ്‌കരിച്ച 30 പ്രവർത്തകരെയും ഹിന്ദു മഹാസഭ ആദരിച്ചു. ഉത്തർപ്രദേശിലെ അലിഗഡിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം അരങ്ങേ?റി?യിരുന്നത്. ഗാന്ധിവധം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ക്രൂരമായ ആവിഷ്‌കാരം നടന്നത്. പൂജ […]

സോളാര്‍ വൈദ്യുതി ഉത്പാദനം 1000 മെഗാവാട്ട് കൈവരിക്കും: മന്ത്രി എം. എം മണി

സ്വന്തംലേഖകൻ കോട്ടയം : സോളാര്‍ വൈദ്യുതി ഉത്പാദനത്തില്‍ സംസ്ഥാനം 1000 മെഗാവാട്ട് എന്ന ലക്ഷ്യം കൈവരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു. ചങ്ങനാശ്ശേരി ഇലക്ട്രിക്കല്‍ ഡിവിഷന്‍ ശിലാസ്ഥാപനത്തിന്റെ ഉദ്ഘാടനം  പി.എം.ജെ കോംപ്ലക്സ് ഗ്രൗണ്ടില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടങ്ങള്‍ക്കു മുകളില്‍ സ്ഥാപിക്കുന്ന സോളാര്‍ പാനലുകളില്‍ നിന്നും 500 മെഗാവാട്ടും ഡാമുകളില്‍ സ്ഥാപിക്കുന്ന ഫ്‌ളോട്ടിംഗ് പാനലുകളില്‍ നിന്നും 500 മെഗാവാട്ടും ആണ് ഉത്പാദനത്തില്‍ ലക്ഷ്യം വെയ്ക്കുന്നത്. നിലവിലുള്ള ജലവൈദ്യുതിയും സോളാര്‍ പാനലില്‍ നിന്നു ലഭിക്കുന്ന വൈദ്യുതിയും കൂടിയായാല്‍ പകല്‍ സമയത്തെ വൈദ്യുതി ലഭ്യതയില്‍ സ്വയം […]

ആക്രമിക്കാൻ നിർദ്ദേശം നൽകിയത് പ്രധാനമന്ത്രി തന്നെയെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകാനുള്ള തീരുമാനം എടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണെന്ന് റിപ്പോർട്ട്. ഭീകരാക്രമണം നടന്നതിന് പിന്നാലെ ഡൽഹിയിൽ മോദിയുടെ വസതിയിൽ ഉന്നതതലയോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ തിരിച്ചടിക്കാൻ ഇന്ത്യക്ക് എത്രത്തോളം സജ്ജീകരണങ്ങൾ തയ്യാറായിട്ടുണ്ടെന്ന് മോദി ആരാഞ്ഞിരുന്നു. തുടർന്നാണ് വ്യോമാതിർത്തി ലംഘിച്ച് ഭീകരക്യാമ്പുകൾ ആക്രമിക്കാൻ തീരുമാനമെടുത്തത്. പാക് അധീനകശ്മീരിലെ ജെയ്ഷെ ക്യാംപുകളുടെ ജിയോഗ്രഫിക്കൽ കോർഡിനേറ്റുകൾ ഇന്ത്യൻ സൈന്യത്തിന് കിട്ടിയിരുന്നു. ഈ ക്യാംപുകളുടെ കൃത്യമായ സ്ഥാനം കണ്ടെത്തി എങ്ങനെ ആക്രമണം നടത്തണമെന്ന് ആസൂത്രണം ചെയ്തു. തുടർന്നാണ് […]

ശക്തമായി തിരിച്ചടിച്ച് ഇന്ത്യ; ജെയ്ഷ മുഹമ്മദ് കൺട്രോൾ റൂമുകൾ തകർത്തു

സ്വന്തം ലേഖകൻ ദില്ലി: പുൽവാമയിൽ 40 ലേറെ സിആർപിഎഫ് ജവാൻമാരുടെ ജീവൻ അപഹരിച്ച് ഭീകരാക്രണത്തിൽ ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ വ്യോമസേന. അതിർത്തിക്ക് അപ്പുറത്തെ നിരവധി ഭീകര ക്യാംപുകൾ ഇന്ത്യ വ്യോമാക്രമണത്തിലൂടെ തകർത്തു. മിറാഷ് യുദ്ധ വിമാനങ്ങളാണ് ദൗത്യത്തിൽ പങ്കെടുത്തത്. വ്യോമസേനയെ ഉദ്ധരിച്ച് എഎൻഐ ആണ് വിവരം പുറത്തുവിട്ടത്. ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു അക്രമണം. 1000 കിലോയിലേറെ ബോംബുകൾ വർഷിച്ചതായാണ് സൂചന. പുൽവാമ ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ ഇന്ത്യ എത് നിമിഷവും തിരിച്ചടിക്കുമെന്ന സൂചനയുണ്ടായിരുന്നു. വാർത്തയുടെ തത്സമയ വിവരങ്ങളിലേക്ക്..

ഡ്രൈവർ ഉറങ്ങിപ്പോയി: നിയന്ത്രണം വിട്ട കാർ കോടിമത എം.സി റോഡിലെ കുഴിയിലേയ്ക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: തിരുവനന്തപുരത്ത് വിവാഹത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കോടിമതയിലെ ആറ്റിറമ്പിലേയ്ക്ക് മറിഞ്ഞു. ഇരുപതടി ആഴത്തിലേയ്ക്ക് കാർ മറിഞ്ഞെങ്കിലും, യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. വടക്കാഞ്ചേരി സ്വദേശികളായ എട്ടംഗ സംഘം സഞ്ചരിച്ച കാറാണ് നിയന്ത്രണം നഷ്ടമായി കോടിമത പാലത്തിന് സമീപത്തെ കുഴിയിലേയ്ക്ക് മറിഞ്ഞത്. രണ്ടു പേരെ പരിക്കുകളോടെ ജനറൽ ആശുപത്രിയിലും, ആറു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാർ ഡ്രൈവർ വടക്കാ്‌ഞ്ചേരി തിരുമത്ര തൈക്കാടൻ ഹൗസ് ചാക്കോ ജെയ്‌സൺ (33), തൃശൂർ വേലൂർ ചീരമ്മേൽ […]

വ്യാപക തീപിടുത്തം , ജാഗ്രത നിർദ്ദേശവുമായി കേരളാപോലീസ്

സ്വന്തംലേഖകൻ കോട്ടയം : തീപിടുത്തം വ്യാപകമായതോടെ ജാഗ്രത നിർദ്ദേശവുമായി കേരളാപോലീസ്. തീപിടുത്തം ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ, തീപിടിച്ചാൽ നിയന്ത്രണ വിധേയമാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയ ജാഗ്രത നിർദ്ദേശങ്ങൾ ഫേസ്ബുക് പേജിലൂടെയാണ് കേരളാപോലീസ് അറിയിച്ചിരിക്കുന്നത്. ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം.. തീപിടിത്തങ്ങൾക്കെതിരെ ജാഗ്രത വേണം വേനല്‍ചൂട് ശക്തിപ്രാപിച്ചതോടെ പലയിടത്തും തീപിടിത്തങ്ങൾ വർദ്ധിക്കുകയാണ്. കഴിഞ്ഞ 55 ദിവസത്തിനിടെ സംസ്ഥാനത്തെ ചെറുതും വലുതുമായ 567 തീപിടിത്തങ്ങൾ ഉപഗ്രഹകണ്ണുകളിൽ പതിഞ്ഞതായ വാർത്തയും പുറത്തു വന്നിരിക്കുന്നു. തീപിടിത്തങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന മലയോര മേഖലകളിലെ ഏറ്റവും വലിയ ഭീഷണിയാണ് കാട്ടുതീ. പലപ്പോഴും മനുഷ്യ […]

യുവനടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി; വിചാരണയ്ക്ക് വനിതാ ജഡ്ജി

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. വിചാരണയക്ക് വനിതാ ജഡ്ജിയെ നിയമിച്ച് ഹൈക്കോടതി ഉത്തരവിട്ടു. ജഡ്ജി ഹണിവർഗീസിനാണ് വിചാരണ ചുമതല. കേസിൽ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. വിചാരണ വേഗം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. നടിയുടെ ആവശ്യത്തെ എതിർത്ത് ദിലീപ് ഹൈക്കോടതിയിൽ ഉന്നയിച്ച വാദങ്ങൾ ഹൈക്കോടതി തള്ളി. നടി സമീപിച്ചത് നിയമപരമായ അവകാശങ്ങൾ ആവശ്യപ്പെട്ട് മാത്രമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതിന് നിയമം അനുവദിക്കുന്നുണ്ടെന്നും. വനിതാ ജഡ്ജി വേണമെന്ന ആവശ്യം ന്യായം മാത്രമെന്നും ഹൈക്കോടതി […]

പ്രണയാഭ്യർത്ഥന നിരസിച്ചു; അധ്യാപികയെ ക്ലാസ് മുറിയിൽ കുത്തിക്കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ചു

സ്വന്തം ലേഖകൻ ചെന്നൈ: പ്രണയാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ്മുറിയിൽ കുത്തിക്കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ. കടലൂർ ജില്ലയിലെ കുറിഞ്ഞിപ്പടിയിലുള്ള സ്വകാര്യ സ്‌കൂളിലെ അധ്യാപികയായിരുന്ന രമ്യ(23)യെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രാജശേഖറി(23)നെയാണ് വിഴുപുരം ജില്ലയിലെ ഉളുന്തൂർപ്പേട്ടുള്ള കശുമാവിൻ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ചനടന്ന കൊലപാതകത്തിനുശേഷം ഇയാളെ കാണാനില്ലായിരുന്നു. ഞായറാഴ്ച രാവിലെ നാട്ടുകാരാണ് മരത്തിൽ തൂങ്ങിയനിലയിൽ മൃതദേഹം കണ്ടെത്തിയത്. കടലൂരിലെ സ്വകാര്യകമ്പനിയിൽ ജോലി ചെയ്തിരുന്ന രാജശേഖർ രണ്ടുവർഷം മുമ്പാണ് അവിടെയുള്ള കോളേജിൽ വിദ്യാർഥിനിയായിരുന്ന രമ്യയെ പരിചയപ്പെടുന്നത്. ബസ് യാത്രക്കിടെ പരിചയപ്പെട്ട ഇരുവരും അടുത്ത സുഹൃത്തുക്കളായി. […]