കോട്ടയം നാഗമ്പടം പോപ്പ് മൈതാനം ഭാഗത്ത് അവശനിലയില്‍ കാണപ്പെട്ട അജ്ഞാത യുവാവ് മരണപ്പെട്ടു ; ഇയാളെ തിരിച്ചറിയുന്നവർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

സ്വന്തം ലേഖകൻ ഊരും പേരും തിരിച്ചറിയാത്ത ഉദ്ദേശം 35 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിനെ 28.04.2024 തീയതി വൈകുന്നേരം 3.20 മണിയോടുകൂടി കോട്ടയം നാഗമ്പടം പോപ്പ് മൈതാനം ഭാഗത്ത് അവശനിലയില്‍ കാണപ്പെട്ടു. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെട്ടു. ഇയാളെ തിരിച്ചറിയുന്നവർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. അടയാളവിവരങ്ങൾ ഉദ്ദേശം 35 വയസ് പ്രായം , വെളുത്ത് മെലിഞ്ഞ ശരീരം. ടിയാനെ തിരിച്ചറിയുന്നവർ താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്. SHO KOTTAYAM EAST 9494987071 SI EAST 9497980326 EAST PS 04812560333

വീട്ടിൽ അനധികൃതമായി മദ്യം സൂക്ഷിച്ച് വിൽപ്പന ; വിവിധ കുപ്പികളിലായി 5.700 ലിറ്റർ വിദേശമദ്യം പിടികൂടി ; കേസിൽ ഒരാളെ മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ മുണ്ടക്കയം : വിൽപ്പനയ്ക്കായി അനധികൃതമായി വിദേശ മദ്യം സൂക്ഷിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് പനക്കച്ചിറ റാക്കപതാൽ ഭാഗത്ത് കതിരോലിൽ വീട്ടിൽ മണിക്കുട്ടൻ എന്നു വിളിക്കുന്ന അനില്‍ കെ.ജി (41) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട്ടിൽ അനധികൃതമായി മദ്യം സൂക്ഷിച്ച് വിൽപ്പന നടത്തുന്നതായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് (28.04.2024) 11.00 മണിയോടുകൂടി ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ നിന്നും പ്ലാസ്റ്റിക് സഞ്ചിയിൽ സൂക്ഷിച്ച […]

അഴിമതി മറയ്ക്കാൻ വർഗീയതയുമായി സി.പി.എം സന്ധി ചെയ്തു; ഇ.പി ജയരാജനെ തൊടാൻ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും ഭയം; ആർക്ക് വേണമെങ്കിലും ബി.ജെ.പിയിലേക്ക് പോകാമെന്ന ഗ്രീൻ സിഗ്നൽ നൽകുകയാണ് എം.വി ഗോവിന്ദൻ : വി ഡി സതീശന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇ.പി.ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണ്. മുഖ്യമന്ത്രിയുടെ ഏജൻ്റായി ബി.ജെ.പിയുമായി സംസാരിച്ച ഇ.പി ജയരാജനെതിരെ ചെറുവിരൽ അനക്കാനുള്ള ധൈര്യം കേരളത്തിലെ സി.പി.എമ്മിനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇ.പി ജയരാജൻ്റെ നാവിൻ തുമ്പിലുള്ളത് സി.പി.എമ്മിനെയും മുഖ്യമന്ത്രിയേയും ഒന്നാകെ തകർക്കാനുള്ള ബോംബുകളാണ്. അതുകൊണ്ട് തന്നെ ജയരാജന് എതിരെ നടപടി എടുക്കാനുള്ള ധൈര്യമോ ആർജ്ജവമോ സി.പി.എമ്മിനില്ല. ജയരാജന് ബി.ജെ.പിയിലേക്ക് പോകാൻ സമ്മതം നൽകുക കൂടിയാണ് സി.പി.എം ഇന്ന് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കൊടിയ അഴിമതി നടത്തിയവരേയും അതിൻ്റെ പ്രതിഫലം പറ്റിയവരേയും […]

കെഎസ്ആർടിസിയുടെ വിനോദയാത്ര : കാഴ്ചകൾ തേടി എരുമേലിയിൽ നിന്ന് മുന്നാറിലേക്ക് ; ടൂറിസം സാധ്യതകൾ കൂടുതൽ

  എരുമേലി: കെ.എസ്. ആർ.ടി.സി യുടെ ഉല്ലാസയാത്ര ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതായതോടുക്കൂടി പുതിയ റൂട്ടിലും ആനവണ്ടി സർവീസ് തുടങ്ങി.   എരുമേലി കെ.എസ്. ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള ആദ്യ വിനോദയാത്രക്ക് മികച്ച പ്രതികരണം ആണ് ഇപ്പോൾ ലഭിക്കുന്നത്. ഞായറാഴ്ച പുലർച്ചയോടെ ഉല്ലാസയാത്ര പുറപ്പെട്ട സംഘം കല്ലാർകുട്ടി ഡാം, എസ്.എൻ പുരം വെള്ളച്ചാട്ടം, പൊൻമുടി ഡാം, കണ്ണിമാലി വ്യൂ പോയന്റ്, പൂപ്പാറ, ചതുരംഗപ്പാറ പ്രദേശങ്ങളിലെ പ്രകൃതിഭംഗി ആസ്വദിച്ച് മൂന്നാർ ഗ്യാപ് റോഡിലൂടെ സംഘം തിരികെയെത്തി.   ആദ്യ യാത്രയിൽ 46 മുതിർന്നവരും അഞ്ച് കുട്ടി കളുമടങ്ങുന്ന […]

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു; പൈലറ്റിന്റെ സമയോചിത ഇടപെടൽ മൂലം ഒഴിവായത് വൻ അപകടം ; സംഭവം ബിഹാറിലെ ബെഗുസാരായിയിൽ നിന്നു പറന്നുയരുന്നതിനിടെ

സ്വന്തം ലേഖകൻ പട്ന: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ അൽപനേരം നിയന്ത്രണം നഷ്ടപ്പെട്ടു. തിങ്കളാഴ്ച, ബിഹാറിലെ ബെഗുസാരായിയിൽനിന്നു പറന്നുയരുന്നതിനിടെയാണ് സംഭവം. പൈലറ്റിന്റെ സമയോചിത ഇടപെടൽ മൂലം വൻ അപകടം ഒഴിവായി. ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കായി എത്തിയതായിരുന്നു അമിത് ഷാ. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹെലികോപ്റ്റർ പറന്നുയരുന്നതും വലതുവശത്തേക്ക് ആടിയുലയുന്നതും ഏതാണ്ട് നിലത്ത് സ്പർശിക്കുന്നതും വി‍ഡിയോയിൽ കാണാം. എന്നാൽ ഉടൻ തന്നെ പൈലറ്റ് നിയന്ത്രണം തിരിച്ചുപിടിക്കുകയും ഹെലികോപ്റ്റർ സഞ്ചാരപഥം വീണ്ടെടുത്ത് പറന്നുയരുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. ബിഹാറിൽ 17 […]

കൊടും ചൂട്‌; പാലക്കാട്‌ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ കളക്ടറുടെ നിർദേശം

  പാലക്കാട്: ഉയർന്ന താപനിലയെ തുടർന്ന് പാലക്കാട്‌ ജില്ലയിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മെയ് രണ്ട് വരെ കനത്ത ജാഗ്രത തുടരും. മെഡിക്കൽ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെയ് രണ്ട് വരെ അടച്ചിടാൻ കലക്‌ടർ ഡോ. എസ്‌ ചിത്ര ഉത്തരവിട്ടു. മാത്രമല്ല, ഉഷ്‌ണതരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരണം മേയ് 15 വരെ നീട്ടിയതായി തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. […]

ഇപിക്കെതിരെ നടപടിയില്ല ; ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇപി ജയരാജനെതിരെ പാര്‍ട്ടി നടപടിയില്ല. ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ജയരാജന് സിപിഎം നിര്‍ദേശം നല്‍കി. ദല്ലാള്‍ നന്ദകുമാറുമായിട്ടുള്ള ബന്ധം അവസാനിപ്പിക്കാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കി. കൂടിക്കാഴ്ച വിവാദത്തില്‍ ഇപി ജയരാജനെതിരെ ഉയരുന്നത് കള്ളപ്രചാരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ കണ്ടാല്‍ പ്രത്യയശാസ്ത്ര ബോധം തകരുമെന്നത് പൈങ്കിളി സങ്കല്‍പ്പമാണ്. കമ്യൂണിസ്റ്റ് വിരോധമാണ് ആരോപണത്തിന് പിന്നിലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം വിളിച്ചു ചേര്‍ത്ത […]

ആലപ്പുഴയിൽ ഹൗസ് ബോട്ട് ഭാഗികമായി മുങ്ങി: സ്പീഡ് ബോട്ടിൽ ഉണ്ടായിരുന്നവർ യാത്രക്കാരെ രക്ഷപ്പെടുത്തി.

  ആലപ്പുഴ: ആലപ്പുഴയിൽ വിനോദസഞ്ചാരികളുമായി പോയ ഹൗസ് ബോട്ട് ഭാഗികമായി മുങ്ങി. മണൽത്തിട്ടയിൽ ഇടിച്ചതാണ് ഹൗസ് ബോട്ട് മുങ്ങാൻ കാരണമെന്നാണ് നിഗമനം. ആന്ധ്ര സ്വദേശികളായ രണ്ട് വിനോദസഞ്ചാരികളാണ് ഹൗസ് ബോട്ടിൽ ഉണ്ടായിരുന്നത്. സമീപത്തെ സ്പീഡ് ബോട്ടിൽ ഉണ്ടായിരുന്നവർ ഇവരെ രക്ഷപ്പെടുത്തി. ആലപ്പുഴ സായിക്ക് സമീപത്തെ റിസോർട്ടിൽ നിന്ന് കന്നിട്ട ജെട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ഹൗസ്ബോട്ട് ആണ് മുങ്ങിയത്.

തുറുവേലിക്കുന്ന് ധ്രുവപുരം ശ്രീമഹാദേവ ക്ഷേത്ര ശ്രീകോവിലിൽ ചെമ്പ് തകിടു പാകുന്നതിനുള്ള ചെമ്പോല ഘോഷയാത്ര ഭക്തിനിർഭരമായി.

  തുറുവേലിക്കുന്ന്: തുറുവേലിക്കുന്ന് ധ്രുവപുരം ശ്രീമഹാദേവ ക്ഷേത്ര ശ്രീകോവിലിൽ ചെമ്പ് തകിടു പാകുന്നതിനുള്ള ചെമ്പോലഘോഷയാത്ര ഭക്തിനിർഭരമായി. എസ് എൻ ഡി പി ശാഖാ യോഗം പ്രസിഡൻ്റ് കെ. ആനന്ദരാജൻ ചെമ്പോല ഘോഷയാത്രഫ്ലാഗ് ചെയ്തു. തോട്ടാറമിറ്റം ദേവീക്ഷേത്രം, അരീക്കുളങ്ങര ദേവീക്ഷേത്രം, ചാലപ്പറമ്പ് ഗുരുമന്ദിരം, വൈക്കം ടൗൺ ഗുരുമന്ദിരം, ആറാട്ടുകുളങ്ങര എസ് എൻ ഡി പി ശാഖാ യോഗം, കൊടിയാട് കെ പി എം എസ് ശാഖ യോഗം, പടിഞ്ഞാറെക്കര കെ പി എം എസ്ശാഖ യോഗം, പടിഞ്ഞാറെക്കര ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പെരുമ്പള്ളിക്കാവ് ദേവീക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണത്തിനു […]

ഷവര്‍മ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; 12 പേര്‍ ആശുപത്രിയില്‍

  മുംബൈ: ചിക്കന്‍ ഷവര്‍മ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് മുംബൈയില്‍ 12 പേര്‍ ആശുപത്രിയില്‍. മുംബൈയിലെ ഗോര്‍ഗാവില്‍ സന്തോഷ് നഗര്‍ മേഖലയിലെ സാറ്റ്ലൈറ്റ് ടവറിലാണ് സംഭവം. വെള്ളി, ശനി ദിവസങ്ങളിലായാണ് ഇവിടെ നിന്ന് ഷവര്‍മ കഴിച്ചവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഭക്ഷ്യവിഷബാധയേറ്റ 12 പേരില്‍ 9 പേരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മൂന്ന് പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. വഴിയരികിലെ കടയില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ശാരീരികാസ്വസ്ഥ്യതകള്‍ നേരിട്ടത്. അതിനിടയില്‍ പുനെയിലെ ഖേദ് ടെഹ്സിലിലെ കോച്ചിങ് സെന്ററിലെ […]