ആയിരം കൊടുത്തപ്പോൾ നൽകിയത് 100 ന്റെ രസീത്: രണ്ടായിരം കൊടുത്തപ്പോൾ 200: മോട്ടോർ വാഹന വകുപ്പിന്റെ കൊള്ളയ്‌ക്കെതിരെ പരാതിയുമായി കാലി വ്യാപാരികൾ

തേർഡ് ഐ ബ്യൂറോ കോട്ടയം: തമിഴ്‌നാട്ടിൽ നിന്നു കന്നാലികളെയുമായി കേരളത്തിലേയ്‌ക്കെത്തുന്ന വണ്ടികളിൽ നിന്നും മോട്ടോർ വാഹന വകുപ്പിന്റെ കൊള്ള. വാളയാറിലും, ചാലക്കുടിയിലും രണ്ടിടത്ത് വാഹനങ്ങൾ തടഞ്ഞു നിർത്തി പിരിവ് നടത്തിയതായാണ് പരാതി. ചാലക്കുടിയിൽ ആയിരം രൂപ പിഴയായി വാങ്ങിയ ശേഷം നൂറ് രൂപയുടെ രസീത് നൽകിയപ്പോൾ , വാളയാറിൽ രണ്ടായിരം രൂപ നൽകിയപ്പോൾ കിട്ടിയത് ഇരുനൂറ് രൂപയുടെ രസീതാണ്. ഇതു സംബന്ധിച്ചു മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.എ സലിം ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിലേയ്ക്ക് ലോഡുമായി […]

ഇന്ത്യൻ കളിക്കാർക്ക് ആറ് മണിക്കൂറിൽ കൂടുതൽ ഇനി പബ്ജി കളിക്കാൻ സാധിക്കില്ല..

സ്വന്തംലേഖകൻ കോട്ടയം : ആറ് മണിക്കൂറിൽ കൂടുതൽ ഇനി പബ്ജി കളിക്കാൻ സാധിക്കില്ല. കളിക്കാർ പറയുന്നത് പ്രകാരം രണ്ട് മണിക്കൂറിൽ കൂടുതൽ പബ്ജി കളിച്ചാൽ ആദ്യം ഒരു മുന്നറിയിപ്പ് സന്ദേശം ലഭിക്കും.പിന്നീട് നാല് മണിക്കൂറിന് ശേഷം നിങ്ങൾ പരമാവധി പരിധി എത്താൻ പോവുകയാണെന്ന സന്ദേശവും ലഭിക്കും. ആറ് മണിക്കൂറിന് ശേഷം കളിക്കാർക്ക് ‘ഹെൽത്ത് റിമൈന്റർ’ എന്ന പേരിലുള്ള പോപ്പ് അപ്പ് സന്ദേശം ലഭിക്കുകയും തുടർന്ന് കളിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നു. ആറ് മണിക്കൂർ നേരം കളിച്ചവർക്ക് 24 മണിക്കൂർ നേരത്തേക്കാണ് നിയന്ത്രണം നൽകുന്നത്. അതിന് […]

മുഖ്യമന്ത്രിമാരില്‍ സൂപ്പർ സ്റ്റാറായി അരവിന്ദ് കെജ്‌രിവാള്‍..ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത് 1.46 കോടി ആളുകൾ..

സ്വന്തംലേഖകൻ കോട്ടയം : ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള മുഖ്യമന്ത്രി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനാണ് കെജ്‌രിവാള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ ഫോളോവേഴ്‌സ് ഉള്ളത്. 1.46 കോടി ഫോളോവേഴ്‌സാണ് അരവിന്ദ് കെജ്‌രിവാളിനുള്ളത്. 2011 നവംബറിലാണ് കെജ്‌രിവാള്‍ ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയത്. 27,400 ട്വീറ്റുകളാണ് ഇത്രയും വര്‍ഷത്തിനുള്ളില്‍ അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചത്.അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് 69 ലക്ഷം ഫോളോവേഴ്‌സുണ്ട്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് മൂന്നാമതുള്ളത്. 2010 മെയ് മാസത്തില്‍ അക്കൗണ്ട് തുടങ്ങിയ […]

തിരുനക്കര മഹാദേവക്ഷേത്രത്തിലെ വലിയ വിളക്കിനിടെ സാരിയിൽ തീ പടർന്ന് വീട്ടമ്മയ്ക്ക് പൊള്ളലേറ്റു: നാൽപ്പത് ശതമാനത്തിന് മുകളിൽ പൊള്ളലേറ്റ വീട്ടമ്മ മാതാ ആശുപത്രിയിൽ ചികിത്സയിൽ

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര മഹാദേവക്ഷത്രത്തിലെ വലിയ വിളക്കിനിടെ വിളക്കിലെ ദീപം തെളിയിക്കുന്നതിനിടെ സാരിയിലേയ്ക്ക് തീ പടർന്ന് വീട്ടമ്മയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. തെള്ളകം സ്വദേശിയായ ലതികാ ഗോപിനാഥിനാണ് (50) പൊള്ളലേറ്റത്. ഇവരെ ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് തെള്ളകം മാതാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാൽപ്പത് ശതമാനത്തിനു മുകളിൽ ഇവർക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ വൈകിട്ട് എട്ടുമണിയോടെ തിരുനക്കര മഹാദേവക്ഷേത്രത്തിനു സമീപം പടിഞ്ഞാറേ നടയിലായിരുന്നു സംഭവം. വലിയ വിളക്കിനു മുന്നോടിയായി ക്ഷേത്രത്തിലെ തെക്കേനടയിലെ ഭക്തർ ചേർന്ന് ദേശവിളക്ക് ഒരുക്കിയിരുന്നു. ലതികയുടെ മകന്റെ ഇന്റർനെറ്റ് […]

ഫ്ലിപ്കാർട്ടിന് പാഴ്സൽ തരം തിരിക്കാൻ ഇനി റോബോട്ടുകൾ…

സ്വന്തംലേഖകൻ കോട്ടയം : പാഴ്സലുകൾ തരം തിരിച്ച് എത്തിക്കുന്നതിന് റോബോട്ടുകളെ എത്തിച്ചു ചരിത്രം കുറിക്കുകയാണ് പ്രമുഖ ഓൺ ലൈൻ വിതരണ സ്ഥാപനമായ ഫ്ലിപ്കാർട്ട്. കഴിഞ്ഞ വർഷം ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഡീലിലൂടെ ഫ്ലിപ്കാർട്ടിനെ വാൾമാർട്ട് സ്വന്തമാക്കിയതിന് ശേഷമാണ് ഈ വമ്പൻ ആട്ടോമേഷൻ. ഫ്ലിപ്കാർട്ടിന്റെ ബംഗളൂരു കേന്ദ്രത്തിൽ 100 റോബോട്ടുകളാണ് ആദ്യ ഘട്ടത്തിൽ ഉപയോഗിക്കുന്നത്.മനുഷ്യർ ചെയ്യുന്ന ജോലിയുടെ പത്തിരട്ടി ജോലി കുറഞ്ഞ സമയത്തിൽ ചെയ്തു തീർക്കാൻ സാധിക്കുമെന്ന് ഈ റോബോട്ടുകൾ ഇതിനകം തെളിയിച്ചിരിക്കുകയാണ്.മണിക്കൂറിൽ 5000 പാർസലുകളാണ് എഐ-പവേർഡ് റോബോട്ടുകൾ സോർട്ട് ചെയ്യുന്നത്. ഒരു വ്യക്തി […]

ഞാൻ എന്റെ മരണം കണ്ടു നിന്നയാളാണ്, ആരെങ്കിലും വിശ്വസിക്കുമോ : ജോജു ജോര്‍ജ്ജ്..

സ്വന്തംലേഖകൻ കോട്ടയം : ജീവിതത്തില്‍ മരണത്തെ മുഖാമുഖം കണ്ട അനുഭവം പങ്കുവച്ച് നടന്‍ ജോജു ജോര്‍ജ്ജ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജോജുവിന്റെ വെളിപ്പെടുത്തല്‍. പതിനഞ്ച് വര്‍ഷം മുമ്പ് നടന്ന ഒരു മേജര്‍ സര്‍ജറിയിലാണ് ജോജു മരണത്തെ അടുത്തറിഞ്ഞത്. ജോജുവിന്റെ വാക്കുകള്‍ ഇങ്ങനെ… ഞാനെന്റെ മരണം കണ്ട് നിന്നയാളാണ്. ആരെങ്കിലും വിശ്വസിക്കുമോ? പതിനഞ്ച് വര്‍ഷം മുമ്പ് എനിക്കൊരു സര്‍ജറി വേണ്ടി വന്നു. അഞ്ചരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സര്‍ജറിയായിരുന്നു അത്. ഓപ്പറേഷന്‍ തീയറ്ററിലേക്ക് പോകുന്നതൊക്കെ നേരിയ ഓര്‍മ്മയുണ്ട് എനിക്ക്. പിന്നീട് നടന്നതെല്ലാം ഒരു സിനിമ പോലെയാണ്. സര്‍ജറിക്കിടെ […]

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫെയ്‌സ്ബുക്കിൽ പൊങ്കാലയിട്ട് വി എസിന്റെ മടങ്ങിവരവ്….

സ്വന്തംലേഖകൻ കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഉറങ്ങിപോയ വി.എസ് അച്യുതാനന്ദന്റെ ഫെയ്‌സ് ബുക്ക് പേജ് ലോക്‌സഭാ തെരഞ്ഞെടുപ്പ് എത്തിയതോടെ വീണ്ടും സജീവമായി. മൂന്ന് വര്‍ഷത്തോളമായി  അനക്കമില്ലാതിരുന്ന ഒഫീഷ്യല്‍ പേജിലാണ് ഇന്ന് രാവിലെ 11 മണിയോടെ വീണ്ടും പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിച്ചുകൊണ്ടാണ് ഫെയ്‌സ്ബുക്കില്‍ വി എസിന്റെ മടങ്ങിവരവ്. രാജ്യം പൂര്‍ണമായി വില്‍ക്കപ്പെടുന്നതിന് മുമ്പ് മോദി രാജില്‍ നിന്നും സ്വാതന്ത്യം നേടാനുള്ള നിര്‍ണ്ണായക പോരാട്ടമായി ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കാണണമെന്ന് വി എസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇതിനു മുമ്പ് 2016 ജൂണിലാണ് പുതിയ […]

‘‘സി.പി.എം ന്റെ സൈബര്‍ ആക്രമണം ഭയന്നിട്ടല്ല, ആ പെണ്‍കുട്ടിയോട് നീതി പുലര്‍ത്താന്‍….” ചെര്‍പ്പുളശ്ശേരി എഫ്ബി’ പോസ്റ്റ് ബല്‍റാം പിന്‍വലിച്ചു..

സ്വന്തംലേഖകൻ കോട്ടയം : ചെര്‍പ്പുളശ്ശേരി പീഡനവുമായി ബന്ധപ്പെട്ട് വി.ടി ബല്‍റാം എം.എല്‍.എ ഫെയ്‌സ്ബുക്കില്‍ കുറിച്ച പോസ്റ്റ് പിന്‍വലിച്ചു. ഭാര്യയുടെ ചിത്രം വെച്ച് അവഹേളിച്ചുള്ള സി.പി.എം ന്റെ സൈബര്‍ ആക്രമണത്തെ ഭയന്നിട്ടല്ലെന്നും ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ അവസ്ഥയോട് സെന്‍സിറ്റിവിറ്റി പുലര്‍ത്തുന്നതല്ലെന്ന വിമര്‍ശനങ്ങളെ പോസിറ്റീവായി ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ് പോസ്റ്റ് പിന്‍വലിക്കുന്നതെന്നും മറ്റൊരു പോസ്റ്റിലൂടെ വി .ടി ബല്‍റാം അറിയിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.. ചെര്‍പ്പുളശേരി സംഭവവുമായി ബന്ധപ്പെട്ട് ഞാനിന്നലെ ഇട്ട രണ്ടാമത്തെ പോസ്റ്റ് പിന്‍വലിക്കുന്നു. എന്റെ ഭാര്യയുടെ ചിത്രം വച്ച് അവഹേളിച്ചു കൊണ്ടുള്ള സിപിഎമ്മിന്റെ സൈബര്‍ ആക്രമണത്തെ ഭയന്നിട്ടല്ല, കുടുംബാംഗങ്ങളെ […]

കാവൽക്കാരൻ കള്ളനാണെന്നതിന്റെ കൂടുതൽ തെളിവ് പുറത്ത്: ബിജെപിയെ കുടുക്കിലാക്കി യദ്യൂരപ്പയുടെ ഡയറി പുറത്ത്: ആയിരം കോടി കോഴ വാങ്ങിയതിന്റെ കണക്കുകൾ പുറത്ത്; രേഖകൾ സഹിതം കോഴക്കഥ പുറത്തു വിട്ട് കാരവൻ മാഗസിൻ; തിരഞ്ഞെടുപ്പിൽ പ്രതിരോധത്തിലായി ബിജെപി

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: കാവൽക്കാരൻ കള്ളനാണെന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്തു വരുന്നു. ബിജെപി നേതാക്കൾ കോടികൾ കോഴവാങ്ങിയതിന്റെ കണക്ക് പുറത്തു വിട്ടിരിക്കുന്നത് കാരവൻ മാഗസിനാണ്. ഇത് ഏറ്റുപിടിച്ച് കാവൽക്കാരൻ കള്ളനാണെന്ന പ്രചാരണം ശക്തമാക്കി കോൺഗ്രസും രംഗത്ത് എത്തിയതോടെ ബിജെപി പ്രതിരോധത്തിലായി. ബിജെപി കേന്ദ്രനേതൃത്വത്തിന് കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന നേതാവുമായ ബിഎസ് യദിയൂരപ്പ ആയിരം കോടിയിലേറെ രൂപ നൽകിയെന്ന ഡയറിക്കുറിപ്പ് സഹിതമാണ് ഇപ്പോൾ കാരവൻ മാഗസിൻ ഞെട്ടിക്കുന്ന ആരോപണം പുറത്ത് വിട്ടിരിക്കുന്നത്. ആദായ നികുതി വകുപ്പ് കണ്ടെത്തിയ യദ്യൂരപ്പയുടെ ഡയറിക്കുറിപ്പുകളാണ് ഇപ്പോൾ […]

ആളുമാറി എത്തിച്ച വിദേശ വനിതയുടെ മൃതദേഹത്തോട് കോട്ടയം മെഡിക്കൽ കോളജിൽ അനാദരവ്: പൊരിവെയിലിൽ വരാന്തയിൽ കിടത്തിയത് ഒന്നരമണിക്കൂർ: മോർച്ചറിയിലേയ്ക്ക് മാറ്റുമ്പോൾ മൃതദേഹത്തിൽ നിന്ന് ഉയർന്നത് ദുർഗന്ധം

സ്വന്തം ലേഖകൻ ഗാന്ധിനഗർ: സൗദി അറേബ്യയിൽ നിന്ന് ആളുമാറി കോന്നിയിൽ എത്തിച്ച ശ്രീലങ്കൻ വനിതയുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറി മുറ്റത്തെ പൊള്ളുന്ന വെയിലിൽ അനാഥമാക്കി കിടത്തിയത് ഒന്നരമണിക്കൂർ. ശീതീകരണ സംവിധാനം പോലുമില്ലാത്ത ആംബുലൻസിൽ നിന്ന് നടപടിക്രമം പൂർത്തിയാക്കിമൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റുമ്പോഴേയ്ക്കും ദുർഗന്ധവും വമിച്ചു തുടങ്ങിയിരുന്നു. നടപടിക്രമങ്ങളുടെ പേരിൽ മൃതദേഹത്തോട് അനാദരവ് കാട്ടിയതിനെതിരെ പ്രതിഷേധം ഉയരുകയാണ് . സൗദിയിൽ മരിച്ച കോന്നി സ്വദേശി റഫീഖിന്റെ മൃതദേഹത്തിന് പകരം ശീലങ്കൻ വനിതയുടെ മൃതദേഹമാണ് ലഭിച്ചതെന്ന് ജുമാസ്ജിദിലെ കബർ സ്ഥാനിൽവച്ചാണ് വീട്ടുകാർ അറിയുന്നത്. ഇതോടെ കളക്ടറും തഹസിൽദാറും […]