Spread the love

 

തുറുവേലിക്കുന്ന്: തുറുവേലിക്കുന്ന് ധ്രുവപുരം ശ്രീമഹാദേവ ക്ഷേത്ര ശ്രീകോവിലിൽ ചെമ്പ് തകിടു പാകുന്നതിനുള്ള ചെമ്പോലഘോഷയാത്ര ഭക്തിനിർഭരമായി. എസ് എൻ ഡി പി ശാഖാ യോഗം പ്രസിഡൻ്റ് കെ. ആനന്ദരാജൻ ചെമ്പോല ഘോഷയാത്രഫ്ലാഗ് ചെയ്തു.

video
play-sharp-fill

തോട്ടാറമിറ്റം ദേവീക്ഷേത്രം, അരീക്കുളങ്ങര ദേവീക്ഷേത്രം, ചാലപ്പറമ്പ് ഗുരുമന്ദിരം, വൈക്കം ടൗൺ ഗുരുമന്ദിരം, ആറാട്ടുകുളങ്ങര എസ് എൻ ഡി പി ശാഖാ യോഗം, കൊടിയാട് കെ പി എം എസ് ശാഖ യോഗം, പടിഞ്ഞാറെക്കര കെ പി എം എസ്ശാഖ യോഗം, പടിഞ്ഞാറെക്കര ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പെരുമ്പള്ളിക്കാവ് ദേവീക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം വടയാർ ഇളങ്കാവ് ദേവീ ക്ഷേത്രത്തിൽ ചെമ്പോല വാഹന ഘോഷയാത്ര എത്തി.

വനിതകൾ താലത്തിലേന്തിയ ചെമ്പോലയുമായി പൂത്താലം, വാദ്യഘോഷം എന്നിവയുടെ അകമ്പടിയോടെ തുറുവേലിക്കുന്ന് ക്ഷേത്രത്തിലെത്തി സമർപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാഖ യോഗം സെക്രട്ടറി കെ.ജി. രാമചന്ദ്രൻ, എസ് എൻ ഡി പി യൂണിയൻ കൗൺസിലർ ടി.എസ്. സെൻ, ശാഖ വൈസ് പ്രസിഡൻ്റ് വി.എൻ. റെജിമോൻ, ക്ഷേത്രനിർമ്മാണ കമ്മറ്റി കൺവീനർ കെ. രാധാകൃഷ്ണൻ, ജൻ്റിൽമാൻ ബാബു, വനിതാ സംഘം പ്രസിഡൻ്റ് സിനി, സെക്രട്ടറി ദിവ്യ, യൂത്ത്മൂവ്മെൻ്റ് പ്രസിഡൻ്റ് ലിബിഷ് , സെക്രട്ടറി രാഹുൽ തുടങ്ങിയവർ നേതൃത്വം നൽകി.