ആലപ്പുഴയിൽ ഹൗസ് ബോട്ട് ഭാഗികമായി മുങ്ങി: സ്പീഡ് ബോട്ടിൽ ഉണ്ടായിരുന്നവർ യാത്രക്കാരെ രക്ഷപ്പെടുത്തി.

ആലപ്പുഴയിൽ ഹൗസ് ബോട്ട് ഭാഗികമായി മുങ്ങി: സ്പീഡ് ബോട്ടിൽ ഉണ്ടായിരുന്നവർ യാത്രക്കാരെ രക്ഷപ്പെടുത്തി.

 

ആലപ്പുഴ: ആലപ്പുഴയിൽ വിനോദസഞ്ചാരികളുമായി പോയ ഹൗസ് ബോട്ട് ഭാഗികമായി മുങ്ങി.

മണൽത്തിട്ടയിൽ ഇടിച്ചതാണ് ഹൗസ് ബോട്ട് മുങ്ങാൻ കാരണമെന്നാണ് നിഗമനം.

ആന്ധ്ര സ്വദേശികളായ രണ്ട് വിനോദസഞ്ചാരികളാണ് ഹൗസ് ബോട്ടിൽ ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപത്തെ സ്പീഡ് ബോട്ടിൽ ഉണ്ടായിരുന്നവർ ഇവരെ രക്ഷപ്പെടുത്തി.

ആലപ്പുഴ സായിക്ക് സമീപത്തെ റിസോർട്ടിൽ നിന്ന് കന്നിട്ട ജെട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ഹൗസ്ബോട്ട് ആണ് മുങ്ങിയത്.