വ്യക്തിജീവിതത്തെ കുറിച്ചുള്ള പരാമർശങ്ങളിൽ ഉറച്ച് നിൽക്കുന്നു ; ശോഭാ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ ടി.ജി.നന്ദകുമാറിനെ ചോദ്യം ചെയ്ത് പൊലീസ്

സ്വന്തം ലേഖകൻ പുന്നപ്ര: ശോഭാ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ ടി.ജി.നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ് സ്റ്റേഷനിലാണ് നന്ദകുമാർ ചോദ്യം ചെയ്യലിന് ഹാജരായത്. ശോഭാ സുരേന്ദ്രന്റെ വ്യക്തിജീവിതത്തെ കുറിച്ചുള്ള പരാമർശങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് നന്ദകുമാർ പ്രതികരിച്ചു. സ്ത്രീത്വത്തെ അപമാനിക്കൽ, വ്യക്തിഹത്യ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ശോഭയുടെ പരാതിയിൽ നന്ദകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മുന്നേയാണ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ ദല്ലാൾ ടി.ജി. നന്ദകുമാര്‍ ആരോപണങ്ങളുയർത്തിയത്. ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥിയായിരുന്ന ശോഭാ സുരേന്ദ്രൻ തട്ടിപ്പുകാരിയാണെന്നും തനിക്ക് തിരികെ നൽകാനുളള 10 […]

രണ്ടാഴ്ച വളരെ നിര്‍ണായകം ; മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ ;രോഗികള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം ;രോഗം വരാതിയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക : ആരോഗ്യ മന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഞ്ഞപ്പിത്തം ബാധിച്ചവരില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപൂര്‍വമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യുമെന്നതിനാല്‍ രണ്ടാഴ്ച വളരെ നിര്‍ണായകമാണ്. പനി, ക്ഷീണം, ഛര്‍ദ്ദി തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമായതിന് ശേഷം രണ്ടാഴ്ച വരെയും അല്ലെങ്കില്‍ മഞ്ഞപിത്തം ആരംഭിച്ചതിന് ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. മലിനമായ ജലസ്രോതസുകളിലൂടെയൂം, മലിനമായ ജലം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം […]

പ്ലസ് വൺ സീറ്റ്: വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ ടീ ഷർട്ട് ഉയർത്തി പ്രതിഷേധം, എം എസ് എഫ് സംസ്ഥാന സെക്രട്ടറി നൗഫൽ അറസ്റ്റിൽ

  തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. മലബാർ പ്ലസ് വൺ സീറ്റ് വിഷയത്തിലായിരുന്നു പ്രതിഷേധം. യോഗം തുടങ്ങിയ ഉടനെ എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നൗഫൽ കൈയിൽ കരുതിയ ടീ ഷർട്ട് ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ നൗഫലിനെ യോഗത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. പിന്നീട് കൻ്റോൺമെന്റ് പൊലീസ് എത്തി നൗഫലിനെ അറസ്റ്റ് ചെയ്തു.   വിദ്യാർഥി സംഘടനകൾ, തൊഴിലാളി യൂണിയനുകൾ, മഹിളാ സംഘടനകൾ പ്രതിനിധികളെ ഉൾപ്പെടുത്തിയായിരുന്നു യോഗം. മലബാർ മേഖലയിൽ ആവശ്യത്തിന് ഹയർസെക്കൻഡറി സീറ്റുകളില്ലെന്ന് ചൂണ്ടികാട്ടി പ്രതിഷേധ […]

നിയന്ത്രണംവിട്ട കാർ നിര്‍ത്തിയിട്ട ബസിന് പിന്നിലിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട് : മുക്കം മാങ്ങാപൊയിലില്‍ ബസ്സിന് പിന്നിൽ കാറിടിച്ച് യുവാവ് മരിച്ചു. എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാൻ (24) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടിനാണ് അപകടമുണ്ടായത്. പാതയോരത്ത് നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ കാറിടിക്കുകയായിരുന്നു. എറണാകുളത്ത് ജോലി ചെയ്യുന്ന ഫഹദ് സുഹൃത്തിനെ കാണാന്‍ പോകുന്നതിനിടെയായിരുന്നു അപകടം. അപകടസമയത്ത് ഫഹദ് മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. രാത്രി പെയ്ത മഴയില്‍ കാര്‍ നിയന്ത്രണംവിട്ട് ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അപകടത്തിനു പിന്നാലെ ഫഹദിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

എട്ട് വയസുകാരിയെ മുത്തച്ഛൻ പീഡിപ്പിച്ചു ; അമിത രക്തസ്രാവത്തെ തുടര്‍ന്ന് പെൺകുട്ടി ആശുപത്രിയിൽ

നെയ്യാറ്റിൻകര : മാരായമുട്ടത്ത് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ മുത്തച്ഛൻ പീഡിപ്പിച്ചു. ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയപ്പോഴാണ് എട്ടു വയസ്സുകാരിയായ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ അമിത രക്തസ്രാവത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും  പ്രവേശിപ്പിച്ചു.

കനത്ത മഴയെ തുടർന്ന് പത്തനംത്തിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

  പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ യാത്രാ നിരോധനവും ഏർപ്പെടുത്തി. മെയ്19 മുതൽ 23 വരെ രാത്രി ഏഴ് മണിക്ക് ശേഷം പത്തനംതിട്ടിയിൽ മലയോര മേഖലയിലേക്കുള്ള യാത്ര നിരോധിച്ചതായാണ് അറിയിപ്പ്. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജില്ല വിട്ടു പോകരുതെന്ന് കളക്ടർ നിർദേശം നൽകി.   വിനോദസഞ്ചാര മേഖലയായ ഗവി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് രാത്രി യാത്ര നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ക്വാറികളുടെ പ്രവർത്തനവും നിരോധിച്ചു. ദുരന്ത സാധ്യതയുള്ള മേഖലകളിൽ നിന്ന് ആവശ്യമെങ്കിൽ ആളുകളെ ഒഴിപ്പിക്കുമെന്നാണ് […]

ഗുണ്ടകളെ അമര്‍ച്ച ചെയ്യാൻ ‘ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’ ; 2 ദിവസത്തിനുള്ളില്‍ പിടിയിലായത് 2015 പേര്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകളെ അമര്‍ച്ച ചെയ്യാൻ പൊലീസിന്‍റെ ‘ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’. രണ്ട് ദിവസത്തിനുള്ളില്‍ മാത്രം ഓപ്പറേഷൻ ആഗ് , ഡി – ഹണ്ട് റെയ്ഡിൽ സംസ്ഥാനത്ത് 2015 പേരാണ് അറസ്റ്റിലായിരിക്കുന്നത്. കാപ്പാ പ്രതികൾ, വാറണ്ട് പ്രതികൾ, പിടികിട്ടാപ്പുള്ളികൾ എന്നിങ്ങനെയുള്ള ക്രിമിനലുകളാണ് അറസ്റ്റിലായത്. 10 ദിവസം തുടർച്ചയായി റെയ്ഡ് തുടരാനാണ് ഡിജിപിയുടെ നിർദ്ദേശം. ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള പ്രവർത്തങ്ങളിൽ അലംഭാവമുണ്ടെന്ന് കാട്ടി കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ ചില ജില്ലാ പൊലീസ് മേധാവിമാരെ ഡിജിപി വിമർശിച്ചിരുന്നു. കോഴിക്കോട് കമ്മീഷ്ണറുടെ […]

മേയര്‍ – കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം ; യദു ഓടിച്ച ബസിലെ വേഗപ്പൂട്ടും ജിപിഎസും മാസങ്ങളായി പ്രവര്‍ത്തനരഹിതം ; പരിശോധന നടത്തി മോട്ടോര്‍വാഹന വകുപ്പ്

തിരുവനന്തപുരം : കെഎസ്‌ആർടിസി ‌ഡ്രൈവർ – മേയർ തർക്കത്തിൽ പുതിയ കണ്ടെത്തൽ. ഡ്രൈവർ യദു ഓടിച്ച സൂപ്പർ ഫാസ്റ്റ് ബസിന്റെ സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തി. മേയർ ആര്യാ രാജേന്ദ്രനും യദുവും തമ്മിലുളള തർക്കത്തില്‍ പൊലീസിന്റെ ആവശ്യപ്രകാരം മോട്ടോർ വാഹന വകുപ്പ് ബസില്‍ നടത്തിയ പരിശോധനയിലാണ് നിർണായക വിവരങ്ങള്‍ കണ്ടെത്തിയത്. രണ്ട് മാസമായി ബസിന്റെ സ്‌പീഡ് ഗവർണർ ഇളക്കിയിട്ടിരിക്കുകയാണെന്നും ജിപിഎസ് മാസങ്ങളായി പ്രവർത്തിക്കുന്നില്ലെന്നുമാണ് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് യദുവിനെതിരെ നല്‍കിയ പരാതിയില്‍ മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് തിരുവനന്തപുരം […]

സ്കൂൾ പ്രവേശനോത്സവം ജൂൺ 3: പുതിയ അധ്യായന വർഷം ഭിന്നശേഷി സൗഹൃദമാക്കുമെന്ന് വി ശിവൻകുട്ടി

  തിരുവനന്തപുരം: സ്‌കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. എറണാകുളം എളമക്കര സ്‌കൂളിൽ മുഖ്യമന്ത്രി പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്യും. അടുത്ത അധ്യയന വർഷം ഭിന്നശേഷി സൗഹൃദമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.   ഭിന്നശേഷിയുള്ള കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിക്കാൻ സ്കൂൾ അധികൃതർ വിമുഖത കാണിക്കുന്നുണ്ടെന്ന് പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരാതികൾ ശരിയാണെന്ന് ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇനിയും ഇതുപോലുള്ള പരാതികൾ ഉണ്ടായാൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ചില എയ്ഡഡ് സ്‌കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ […]

കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാൻ പോയ വിദ്യാർത്ഥി മുങ്ങി മരിച്ചു

പട്ടാമ്പി : കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാൻ പോയ വിദ്യാർത്ഥി മുങ്ങിമരിച്ചു. പട്ടാമ്പി കോളജ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ കൊടലൂർ പെരികാട്ട് കുളത്തിലാണ് അപകടമുണ്ടായത്. കൂട്ടുകാർക്കൊപ്പം കുളത്തിലേക്ക് കുളിക്കാൻ പോയതായിരുന്നു ഫർ​ഹാൻ. കുളത്തിൽ അകപ്പെട്ട ഫർഹാനെ പതിനഞ്ച് മിനിറ്റിനകം കരയ്ക്ക് എത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരണം സംഭവിച്ചു. പട്ടാമ്പി സേവന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.