play-sharp-fill
വീട്ടിൽ അനധികൃതമായി മദ്യം സൂക്ഷിച്ച് വിൽപ്പന ; വിവിധ കുപ്പികളിലായി 5.700 ലിറ്റർ വിദേശമദ്യം പിടികൂടി ; കേസിൽ ഒരാളെ മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു

വീട്ടിൽ അനധികൃതമായി മദ്യം സൂക്ഷിച്ച് വിൽപ്പന ; വിവിധ കുപ്പികളിലായി 5.700 ലിറ്റർ വിദേശമദ്യം പിടികൂടി ; കേസിൽ ഒരാളെ മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ

മുണ്ടക്കയം : വിൽപ്പനയ്ക്കായി അനധികൃതമായി വിദേശ മദ്യം സൂക്ഷിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് പനക്കച്ചിറ റാക്കപതാൽ ഭാഗത്ത് കതിരോലിൽ വീട്ടിൽ മണിക്കുട്ടൻ എന്നു വിളിക്കുന്ന അനില്‍ കെ.ജി (41) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ വീട്ടിൽ അനധികൃതമായി മദ്യം സൂക്ഷിച്ച് വിൽപ്പന നടത്തുന്നതായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് (28.04.2024) 11.00 മണിയോടുകൂടി ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ നിന്നും പ്ലാസ്റ്റിക് സഞ്ചിയിൽ സൂക്ഷിച്ച നിലയിൽ 500,700 മില്ലി ലിറ്റർ, 1 ലിറ്റർ എന്നിങ്ങനെ വിവിധ കുപ്പികളിലായി 5.700 ലിറ്റർ വിദേശമദ്യം പോലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ വില്പനയിലൂടെ ലഭിച്ച പണവും പോലീസ് കണ്ടെടുത്തു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ത്രിദീപ് ചന്ദ്രൻ, എസ്.ഐ മാരായ വിപിൻ കെ.വി, സുരേഷ് കെ.കെ, സി.പി.ഓ മാരായ ബിജി, റഫീക്ക് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.