ശാരികയുടെ സിവിൽ സർവീസ് സ്വപ്നം യാഥാർഥ്യം, 922 ആം റാങ്ക് നേടി : സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് സ്വപ്ന സാക്ഷാൽകാരത്തിലേക്ക്

കോഴിക്കോട് : കൊയിലാണ്ടി കീഴരിയൂര്‍ സ്വദേശിനിയായ എ കെ ശാരിക വീല്‍ ചെയറില്‍ ഇരുന്നാണ് സിവില്‍ സര്‍വിസ് ലക്ഷ്യം സഫലമാക്കിയത്. ജന്മനാ സെറിബ്രല്‍ പാള്‍സി ബാധിതയായണ്‌ ശാരിക. ശാരികയ്ക്ക് ഇടത് കൈയിലെ മൂന്ന് വിരലുകള്‍ മാത്രമേ ചലിപ്പിക്കാന്‍ കഴിയൂ. സിവില്‍ സര്‍വീസ് മെയിന്‍സ് പരീക്ഷ പാസായ ശാരിക ജനുവരി 30-ന് ഡല്‍ഹിയില്‍ നടന്ന ഇന്റര്‍വ്യൂവില്‍ മികവ് തെളിയിച്ചതോടെയാണ് സിവില്‍ സര്‍വീസ് വിജയം സ്വന്തമാക്കിയത്. 922 ആണ് ശാരികയ്ക്കു ലഭിച്ച റാങ്ക്. സ്വപ്നങ്ങള്‍ ഉപേക്ഷിക്കാന്‍ തയാറല്ലെങ്കില്‍ ഏത് ലക്ഷ്യവും കീഴടക്കാന്‍ കഴിയുമെന്ന് ജീവിതത്തില്‍ വിജയം കൈവരിച്ചവരുടെ […]

പ്രധാനമന്ത്രിയുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാത്ത മുഖ്യമന്ത്രി അസഹിഷ്ണുത കാണിക്കുന്നു : കെ സുരേന്ദ്രൻ

കോട്ടയം : പ്രധാനമന്ത്രിയുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാത്ത മുഖ്യമന്ത്രി അസഹിഷ്ണുത കാണിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകൾക്കും എന്താണ് പങ്ക്? സഹകരണ ബാങ്കുകളിൽ നിന്നും സിപിഎം നേതാക്കൾ കൊള്ളയടിച്ച പണം എങ്ങോട്ട് പോയി? ഈ ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കെ.സുരേന്ദ്രൻ പറഞ്ഞു. സിപിഎമ്മിന്റെ കള്ളപ്പണം നിക്ഷേപിക്കാനുള്ള ബാങ്ക് അക്കൗണ്ടുകളെ പറ്റി മുഖ്യമന്ത്രി മിണ്ടുന്നില്ല. സഹകരണബാങ്കുകളിൽ നിന്നും സിപിഎം നേതാക്കൾ തട്ടിയെടുത്ത പണം പിടിച്ചെടുത്ത് നിക്ഷേപകർക്ക് തിരിച്ചുകൊടുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞതിനെ മുഖ്യമന്ത്രി പരിഹസിക്കുകയാണ്. പ്രധാനമന്ത്രിയെ […]

സൈബർ ആക്രമണം ; ഷാഫി പറമ്പിലിനെതിരെ പരാതി നൽകി കെ കെ ശൈലജ ടീച്ചർ

വടകര : വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽ ഡി എഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചർ. തന്റെ ചിത്രങ്ങളും ഇന്റര്‍വ്യൂവില്‍ പറയുന്ന കാര്യങ്ങളും തെറ്റായി പ്രചരിപ്പിക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നതിനെതിരെ കെ കെ ഷൈലജ ടീച്ചർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സമുദായിക നേതാക്കളുടെ ലെറ്റര്‍പാഡുകള്‍ പോലും വ്യാജമായി ചിത്രീകരിക്കുന്നു. ഇതൊക്കെയും എതിര്‍ സ്ഥാനാര്‍ത്ഥി അറിയാതെ നടക്കുന്നു എന്നത് വിശ്വസനീയമല്ല. അദ്ദേഹം അത് നിരുത്സാഹപ്പെടുത്തണം. എതിര്‍ സ്ഥാനാര്‍ത്ഥിയുടെ ഒഫീഷ്യല്‍ പേജില്‍ വരെ വ്യാജവാര്‍ത്ത […]

തൃശ്ശൂര്‍ പൂരത്തിന് പുതിയ മാർഗരേഖ പുറത്തിറക്കി: ആളപായം വരുത്തിയ ആനകള്‍ക്ക് എഴുന്നള്ളിപ്പിന് അനുവാദമില്ല, പൂരത്തിന് തടസമായ മരങ്ങൾ മുറിച്ചുനീക്കും

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിനായി പ്രത്യേക ഉത്തരവിറക്കി. ആളപായം വരുത്തിയിട്ടുള്ള ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കാൻ പാടില്ല എന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് മുഹമ്മദ് ഷഫീക്ക്. അതോടൊപ്പം എഴുന്നള്ളിപ്പും മേളങ്ങളും നടക്കുന്ന സ്ഥലങ്ങളിലെ ഭീഷണിയായ മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റണം. അപകടകരമായി നില്‍ക്കുന്ന കെട്ടിടങ്ങളില്‍ വെടിക്കെട്ട് കാണാൻ ആളുകളെ പ്രവേശിപ്പിക്കരുത്. ആനയെഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവ സംബന്ധിച്ച്‌ കോടതിവിധികളും സർക്കാർ ഉത്തരവുകളും പാലിക്കണം. ഘടകപൂരങ്ങള്‍ സമയക്രമം പാലിക്കണം. പൂരം സംഘാടകർ, ആനയുടമകള്‍, പാപ്പാന്മാർ, ക്രമസമാധാനപാലനത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്കുള്ളതാണ് പ്രത്യേക ഉത്തരവ്. മുൻ വർഷങ്ങളിലേതുപോലെ ഡ്രോണ്‍, ഹെലിക്യാം എന്നിവയ്ക്ക് ഈ […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?  സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം (16 /04/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?  സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം (16 /04/2024) 1st Prize-Rs :75,00,000/- SL 107035   Cons Prize-Rs :8,000/- SA 107035 SB 107035 SC 107035 SD 107035 SE 107035 SF 107035 SG 107035 SH 107035 SJ 107035 SK 107035 SM 107035   2nd Prize-Rs :10,00,000/- SJ 147405   3rd Prize-Rs :5,000/- 0188 0465 0512 1143 1643 2040 3533 […]

സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്, നാലാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് റാം കുമാറിന്; നിരവധി മലയാളികൾക്ക് റാങ്ക്

ന്യൂഡല്‍ഹി: സിവില്‍ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ലഖ്‌നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്. സിവില്‍ സർവീസ് പരീക്ഷയില്‍ മലയാളികളും ഇക്കുറി മികച്ച നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. നാലാം റാങ്ക് ലഭിച്ചത് മലയാളിയായ എറണാകുളം സ്വദേശി സിദ്ധാർത്ഥ് റാം കുമാറിനാണ്. അഞ്ചാം പരിശ്രമത്തിലാണ് സിദ്ധാർത്ഥ് വൻ നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ തവണ 121-ാം റാങ്കായിരുന്നു സിദ്ധാർത്ഥിന് ലഭിച്ചത്. എഴുതിയ മൂന്ന് തവണയും സിദ്ധാർത്ഥ് റാങ്ക് പട്ടികയില്‍ ഇടം പിടിച്ചിരുന്നു. അച്ഛൻ രാംകുമാർ ചിന്മയ കോളേജിലെ റിട്ടയേർഡ് പ്രിൻസിപ്പിലാണ്. സഹോദരൻ ആദർശ് കുമാർ ഹൈക്കോടതിയില്‍ […]

ഇടുക്കിയിൽ ‘ഹോം വോട്ടിംഗ്’ ആരംഭിച്ചു, മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും, മണ്ഡലത്തിൽ ആകെ 7852 വോട്ടുകൾ

തൊടുപുഴ : ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിലെ മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പട്ടവർക്കും അവരവരുടെ വീടുകളിൽ തന്നെ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. തൊടുപുഴ, ഇടുക്കി, ഉടുമ്പൻചോല, ദേവികുളം, പീരുമേട്, കോതമംഗലം, മൂവാറ്റുപുഴ എന്നീ നിയോജക മണ്ഡലങ്ങളിലായി ആകെ മുഴുവൻ 7852 വോട്ടുകളാണ് രേഖപ്പെടുത്താൻ ഉള്ളത്. ഇതിനായി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ 100 ടീമുകളെയാണ് ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ നിയോഗിച്ചിട്ടുള്ളത്. വോട്ടിംഗ് പ്രക്രിയയുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനായി സ്ഥാനാർത്ഥികളുടെ ബൂത്ത് ലെവൽ ഏജന്റ് മാർക്കും സംഘത്തോടൊപ്പം നടപടിക്രമങ്ങൾ കാണാൻ അവസരമുണ്ട്. […]

തിരിച്ചറിയാൻ കഴിയാത്ത വിധം രക്തത്തിൽ കുളിച്ച് കിടക്കുന്ന പെൺകുട്ടി! മകളാണെന്നറിയാതെ രക്ഷാപ്രവർത്തനത്തിൽ അച്ഛനും ; ഒടുവിൽ അപകടത്തിൽ പരിക്കേറ്റ 15 കാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ : വെണ്‍മണിയിൽ സ്കൂട്ടർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരപരിക്കേറ്റ്  ചോരയില്‍ കുളിച്ചു കിടന്ന പെണ്‍കുട്ടിയെ മറ്റുള്ളവരോടൊപ്പം എത്തി ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്ക് അയക്കുമ്പോൾ ആ അച്ഛന് മനസ്സിലായില്ല അത് സ്വന്തം മകളായിരുന്നുവെന്ന്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ വെണ്‍മണി ചെറിയാലുംമൂട്ടിലാണ് സ്കൂട്ടർ വീടിന്റെ മതിലിലിടിച്ചുണ്ടായ അപകടത്തില്‍ വെണ്‍മണി പഞ്ചായത്ത് 12-ാം വാർഡ് പുതുശ്ശേരി മുറിയില്‍ സജിമോന്റെ മകള്‍ സിംനാ സജി (15) മരിച്ചത്. ബന്ധു ഓടിച്ച സ്കൂട്ടറാണ് അപകടത്തില്‍പ്പെട്ടത്. സിംന അപകടത്തില്‍പെടുമ്പോൾ അച്ഛൻ സജിമോൻ 200 മീറ്റർ മാറി സ്വകാര്യ പുരയിടത്തില്‍ ജോലി ചെയ്യുകയായിരുന്നു. സംഭവം […]

കണ്ണൂരിൽ സിപിഐഎം പാർട്ടി ഓഫീസിന് നേരെ ആക്രമണം, സാമൂഹിക വിരുദ്ധർ സ്ഥാനാർഥി ബോർഡുകൾ നശിപ്പിച്ചു, സ്ഥലത്ത് സംഘർഷാവസ്ഥ തുടരുന്നതിനാൽ പോലീസ് നിരീക്ഷണത്തിൽ

കണ്ണൂർ : കുഞ്ഞിമംഗലം താമരംകുളങ്ങര സി.പി.ഐ.എം ബ്രാഞ്ച് ഓഫീസിന് നേരെ ആക്രമണം. ഇന്ന് രാവിലെ പുലർച്ചെയോടെയാണ് ആക്രമണമുണ്ടായത്. ഓഫീസിന് പുറത്ത് സ്ഥാപിച്ചിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളും കൊടികളും അക്രമികൾ നശിപ്പിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ഓഫീസ് ആക്രമിച്ചതിന് പിന്നാലെ താമരംകുളങ്ങര, പറമ്പത്ത്, ഏഴിലോട്, എടാട്ട് തുടങ്ങി പ്രദേശത്തെ പ്രചരണ ബോര്‍ഡുകളും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. കാസര്‍ഗോഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ബാലകൃഷ്ണന്‍ മാസ്റ്ററുടെ നിരവധി ബോര്‍ഡുകളും പോസ്റ്ററുകളും നശിപ്പിപ്പിക്കപ്പെട്ടിട്ടുണ്ട് സിപിഐഎം നേതാക്കൾ സംഭവസ്ഥാലത്ത് സന്ദർശനം നടത്തി. നാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ചില ദുഷ്ടശക്തികളുടെ ആസൂത്രിതശ്രമമാണ് […]

നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് കയറി ; യുവതിക്കും മകനും ദാരുണാന്ത്യം

കോഴിക്കോട് : പയ്യോളി ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് കാർ യാത്രക്കാരായ യുവതിയും മകനും മരിച്ചു. മടവൂർ ആരാമ്പ്രം ചോലക്കര താഴം വെങ്ങോളിപുറത്ത് നാസറിന്‍റെ ഭാര്യ തൻസി(33), മകൻ ബിഷുറൂൽ അഫി (8), എന്നിവരാണ് മരിച്ചത്. അപകടത്തിൽ കാർ യാത്രക്കാരായ മൂന്ന് കുട്ടികളടക്കം നാല് പേർക്ക് പരിക്കേറ്റു. തൻസിയുടെ ഭർത്താവ് നാസർ (40), ആദിൽ അബ്ദുല്ല (11), ഫാത്തിമ മെഹ്റിൻ (10), സിയ (7) എന്നിവർക്കാണ് പരിക്കേറ്റത്. ആറുവരി പാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ചു കയറുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായും […]