കോട്ടയം ജില്ലയില്‍ 1855 പേര്‍ക്ക് കോവിഡ്; 3753 പേര്‍ രോഗമുക്തരായി; ടെസ്റ്റ് പോസിറ്റിവിറ്റി 19.27 ശതമാനമായി കുറഞ്ഞത് ജില്ലക്ക് ആശ്വാസമേകുന്നു

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 1855 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1851 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലുപേർ രോഗബാധിതരായി. പുതിയതായി 9624 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 19.27 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 797 പുരുഷന്‍മാരും 854 സ്ത്രീകളും 204 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 363 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   3753 പേര്‍ രോഗമുക്തരായി. 12686 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 162897 […]

കോട്ടയം ജില്ലയില്‍ ഇന്ന്‌ 1349 പേര്‍ക്ക് കോവിഡ്; 3004 പേര്‍ രോഗമുക്തരായി; ജില്ലയില്‍ ആകെ ക്വാറന്‍റയിനില്‍ കഴിയുന്നത് 61489 പേര്‍; ടെസ്റ്റ്‌ പോസിറ്റിവിറ്റി 25.59 ശതമാനം

  സ്വന്തം ലേഖകൻ   കോട്ടയം: ജില്ലയില്‍ 1349 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1348 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാൾ രോഗബാധിതനായി. പുതിയതായി 5270 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 25.59 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 556 പുരുഷന്‍മാരും 576 സ്ത്രീകളും 217 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 247 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   3004 പേര്‍ രോഗമുക്തരായി. 14581 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 161039 […]

ഊത്തപിടുത്തം വെറും മീന്‍ പിടുത്തമല്ല; കൂട്ടക്കുരുതിയാണ്; ആദ്യതവണ 15,000 രൂപ പിഴ, രണ്ടാമതും ആവര്‍ത്തിക്കുകയാണെങ്കില്‍ ആറ് മാസം തടവ്; ഊത്തപിടുത്തം ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ആര്‍ക്കും വിവരം നല്‍കാം; കര്‍ശന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍

സ്വന്തം ലേഖകന്‍ കോട്ടയം: മഴ കനത്തതോടെ കോവിഡിനെ വക വെക്കാതെ മീന്‍പിടുത്തക്കാര്‍ ആയുധങ്ങളുമായി പുഴയിലും തോടുകളിലും ഇറങ്ങിത്തുടങ്ങി. പുത്തന്‍ മഴയില്‍ പ്രജനനനം നടത്താനായി കുതിച്ചെത്തുന്ന മത്സ്യങ്ങളെ കൂട്ടമായി പിടിക്കുന്ന പരിപാടിയാണ് ഇനി നാട്ടിന്‍പുറങ്ങള്‍ കാണാനാവുക. വിനോദത്തിനു വേണ്ടി നടത്തുന്ന ഈ കസര്‍ത്തിനെ ഊത്തപിടിത്തം എന്നാണ് പൊതുവേ പറയുന്നത്. നമ്മുടെ 44 നദികളിലും 127 ഉള്‍നാടന്‍ ജലാശയങ്ങളിലുമായി 210 ഇനം ശുദ്ധജല മത്സ്യങ്ങളുണ്ട്. ഇവയിലധികവും പുഴകളില്‍ നിന്നും നെല്‍പ്പാടങ്ങളിലേക്കോ നദിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലേക്കോ ദേശാന്തരഗമനം നടത്തുന്നത് പ്രജനനത്തിന് വേണ്ടിയാണ്. ഊത്തയിളക്കം എന്നാണ് ഇതിനെ പറയുന്നത്. […]

റോഷി അഗസ്റ്റിന്‍ മന്ത്രിയാകും; ഭക്ഷ്യ വകുപ്പ് നല്‍കാന്‍ സാധ്യത; എന്‍ ജയരാജ് ചീഫ് വിപ്പ്; ജോസിന്റെ നിര്‍ബന്ധബുദ്ധി നയപരമായി പരിഹരിച്ച് ഇടത് മുന്നണി; ഇത്തവണയും 21 അംഗ മന്ത്രിസഭ; ആരെയും പിണക്കാതെ അളന്ന് മുറിച്ച് പങ്ക് വച്ച് പിണറായി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന് രണ്ട് കാബിനറ്റ് പദവി. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും കേരള കോണ്‍ഗ്രസിന് ലഭിക്കും. റോഷി അഗസ്റ്റിന്‍ മന്ത്രിയാകും. എന്‍.ജയരാജിന് ചീഫ് വിപ്പ് സ്ഥാനം. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന കേരളാകോണ്‍ഗ്രസ് (എം)ന്റെ ആവശ്യം തള്ളിയെങ്കിലും ചീഫ് വിപ്പ് പദവി നല്‍കിയതോടെ പ്രശ്‌നം പരിഹരിച്ചു. ഒരു മന്ത്രി സ്ഥാനമേ ഉള്ളുവെങ്കില്‍ അത് റോഷിക്ക് നല്‍കണമെന്ന് ജയരാജ് നേരത്തെ തന്നെ പറഞ്ഞിരുന്നു. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും സിപിഎമ്മും ഇടതുമുന്നണിയും അംഗീകരിച്ചില്ല. ഒരു മന്ത്രിസ്ഥാനമേ ഉള്ളൂവെങ്കില്‍ […]

കൊട്ടിഘോഷിക്കാതെ നിര്‍ധനരായവര്‍ക്ക് ധനസഹായം; എല്ലാ മാസവും രണ്ട് പേര്‍ക്ക് ചികിത്സാ സഹായം; ഇപ്പോഴിതാ കോവിഡ് കാലത്ത് ഡോമിസലറി കെയര്‍ സെന്ററിനും കൈത്താങ്ങ്; മാതൃകയായയി ‘തലയാഴത്തിനൊരുതണല്‍ ചാരിറ്റബിള്‍ സൊസൈറ്റി’

സ്വന്തം ലേഖകന്‍ തലയാഴം: തലയാഴം പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡോമിസലറി കെയര്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി തലയാഴത്തെ സര്‍ക്കാര്‍ജീവനക്കാരുടെ കൂട്ടായ്മയായ ‘തലയാഴത്തിനൊരുതണല്‍ ചാരിറ്റബിള്‍ സൊസൈറ്റി’ സഹായം കൈമാറി. അംഗങ്ങളില്‍നിന്നും പിരിച്ചെടുത്ത 28000 രൂപയുടെ ചെക്ക് സൊസൈറ്റി വൈസ്പ്രസിഡന്റ് കെ. എസ്. ഷിഹാബ് സൊസൈറ്റി അംഗങ്ങളായ റോജന്‍മാത്യു, അജേഷ് ഗോപിനാഥ്, കുഞ്ഞുമോന്‍ എം ഐ, രമ്യരാജു എന്നിവര്‍ച്ചേര്‍ന്ന് തലയാഴം പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനിമോന് കൈമാറി. തലയാഴത്തിനൊരു തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി ആരംഭിക്കുന്നത് തന്നെ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന നിര്‍ധനരായ രോഗികളെ സഹായിക്കാന്‍ വേണ്ടിയാണ്. തുടക്കത്തില്‍ നിര്‍ദ്ധനരായവര്‍ക്ക് പണം […]

സ്‌നേഹ വണ്ടിക്ക് പാര്‍ട്ടിക്കൊടി വീശി ഫ്‌ളാഗ് ഓഫ്; കീഴ് വായ്പ്പൂര് എസ്‌ഐ ശ്യാം കുമാറിന്റെ നടപടി വിവാദത്തിലേക്ക്; ഔദ്യോഗിക യൂണിഫോമില്‍ ഡിവൈഎഫ്‌ഐ കൊടിപിടിച്ചത് ഭൂതകാല സ്മരണയ്‌ക്കോ?; ഏതെങ്കിലും പാര്‍ട്ടിയോട് കൂറ് കൂടുതലാണെങ്കില്‍, സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചിട്ട് വേണം കൊടിപിടിക്കാനിറങ്ങാന്‍

സ്വന്തം ലേഖകന്‍ മല്ലപ്പള്ളി: ആനിക്കാട് ഡിവൈഎഫ്‌ഐയുടെ കോവിഡ് സ്‌നേഹവണ്ടിയുടെ ഉദ്ഘാടനം ഔദ്യോഗിക യൂണിഫോമില്‍ നിര്‍വ്വഹിച്ച കീഴ്്‌വായ്പൂര് എസ്‌ഐ ശ്യാംകുമാറിന്റെ നടപടി വിവാദത്തിലേക്ക്. ആനിക്കാട് വച്ച് നടന്ന ചടങ്ങില്‍ ആദ്യം നിശ്ചയിച്ചത് കീഴ്്‌വായ്പൂര് എസ്എച്ച്ഒയെ ആയിരുന്നു. തിരക്ക് കാരണം അദ്ദേഹം ചടങ്ങില്‍ സംബന്ധിച്ചില്ല. പകരം ചടങ്ങില്‍ പങ്കെടുത്ത ശ്യാംകുമാറാണ് പൊലീസ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ഔദ്യോഗിക യൂണിഫോമില്‍ ഡിവൈഎഫ്‌ഐ കൊടി വീശി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സര്‍ക്കാര്‍ പദവിയുടെ പ്രത്യക്ഷ ദുരുപയോഗമാണ് എസ്‌ഐ നടത്തിയിരിക്കുന്നത്. ഏതെങ്കിലും പാര്‍ട്ടിയോട് അനുഭാവമുള്ളതിന് ആരും തെറ്റ് പറയില്ല. അതിന് നിയമം അനുവദിക്കുന്നുമുണ്ട്. […]

വീടും സ്ഥലവും വാഹനങ്ങളും വില്‍ക്കാനും വാങ്ങാനും തേര്‍ഡ് ഐ ന്യൂസില്‍ പരസ്യം ചെയ്യാം; സേഫ് അഡ്വട്ടൈസിങ്ങ് ഇനി നിങ്ങളുടെ വിരല്‍ത്തുമ്പില്‍

സ്വന്തം ലേഖകന്‍ കോട്ടയം: വീടും സ്ഥലവും വാഹനങ്ങളും വില്‍ക്കാനും വാങ്ങാനും ഇനി തേര്‍ഡ് ഐ ന്യൂസില്‍ വീട്ടിലിരുന്ന്  പരസ്യം ചെയ്യാം. ഇന്ത്യയ്ക്ക് പുറമേ, യുകെ, യുഎസ്, കുവൈറ്റ്, സൗദി അറേബ്യ, യു എ ഇ തുടങ്ങിയ നിരവധി വിദേശ രാജ്യങ്ങളിലായി  ഇരുപത്തിമൂന്ന് ലക്ഷത്തിലധികം വായനക്കാരുള്ള തേര്‍ഡ് ഐ ന്യൂസ്, കോവിഡ് കാലത്ത് വായനക്കാര്‍ക്കായി സേഫ് അഡ്വട്ടൈസിങ്ങിനുള്ള വാതില്‍ തുറക്കുകയാണ്. നിങ്ങളുടെ പരസ്യം  ഞങ്ങളുടെ വാട്‌സ് ആപ്പ് നമ്പരിൽ അയക്കുക. തേര്‍ഡ് ഐ ന്യൂസിന്റെ ക്ലാസിഫൈഡ്‌സ് സ്‌പേസില്‍ നിങ്ങളുടെ പരസ്യം പ്രസിദ്ധീകരിക്കും.  പരസ്യം നല്‍കുന്നതിന് വെറും […]

കോട്ടയത്ത് ഇന്ന് രാവിലെ വരെ 10.74 സെമീ മഴ രേഖപ്പെടുത്തി; മധ്യ, തെക്കൻ ജില്ലകളിലുടനീളം ന്യൂനമർദത്തെ തുടർന്ന് അതിശക്തമായ മഴ

സ്വന്തം ലേഖകൻ കോട്ടയം: അറബിക്കടലിൽ രൂപപ്പെട്ട ന്യുനമർദത്തിൻ്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് മികച്ച മഴ. മധ്യ, തെക്കൻ ജില്ലകളിലാണ് അതിശക്തമഴ പെയ്തത്. കോട്ടയം ജില്ലയിൽ അതിശക്തമായ മഴയായിരുന്നു. *കോട്ടയത്ത് ഇന്ന് രാവിലെ 8.30 ന് അവസാനിച്ച 24 മണിക്കൂറിൽ 10.74 സെമീ മഴ ലഭിച്ചു.* *ജില്ലയിലെ മറ്റു കേന്ദ്രങ്ങളിൽ ലഭിച്ച മഴ* കോഴാ : 9.5 സെമീ വൈക്കം: 8.98 കുമരകം: 8.8 പൂഞ്ഞാർ: 8.7 കാഞ്ഞിരപ്പളളി: 5.14 *സംസ്ഥാനത്ത് മികച്ച മഴ ലഭിച്ച കേന്ദ്രങ്ങൾ* മാവേലിക്കര: 14.90 കോന്നി: 14.42 കായംകുളം: 13.80 നെയ്യാറ്റിൻകര: […]

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പുതുപ്പള്ളി അതിവേഗം ബഹുദൂരം മുന്നില്‍; ആരോഗ്യ സ്ഥാപനങ്ങളില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍; എല്ലാ വാര്‍ഡുകളിലും ‘കോവിഡ് റിലീഫ് @ പുതുപ്പള്ളിയുടെ’ രണ്ടുവീതം വോളണ്ടിയര്‍മാര്‍; ഭക്ഷണവും മരുന്നും വീട്ടിലെത്തും; സ്വന്തം മണ്ഡലത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്ത് സൂക്ഷിക്കുന്ന ഉമ്മന്‍ചാണ്ടി ഉള്ളപ്പോള്‍ ഞങ്ങളെന്തിന് പേടിക്കണമെന്ന് പുതുപ്പള്ളിക്കാര്‍; ഈ OC ആവുക ഈസിയല്ലാട്ടോ..!

സ്വന്തം ലേഖകന്‍ പുതുപ്പള്ളി:കോട്ടയം ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലെയും നിയുക്ത എംഎല്‍എമാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സജീവമായി രംഗത്തുണ്ടായിരുന്നുവെങ്കിലും പുതുപ്പള്ളിയില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നില്ല. ഇതിരെതിരെ പുതുപ്പള്ളിയിലെ ജനങ്ങള്‍ക്കിടയിൽ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. നിയുക്ത എംഎല്‍എ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ പുതുപ്പള്ളിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല എന്ന് ചൂണ്ടിക്കാണിച്ച് തേര്‍ഡ് ഐ ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ, ആരെയും അതിശയിപ്പിക്കുന്ന തരത്തില്‍ എംഎല്‍എയും സംഘവും സജീവമായി രംഗത്തിറങ്ങുകയായിരുന്നു. ഇപ്പോഴിതാ,ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ അതിവേഗം ബഹുദൂരം താണ്ടിയിരിക്കുകയാണ് പുതുപ്പള്ളി നിയോജക മണ്ഡലം. […]

കനത്ത മഴ: വൈക്കം നിയോജക മണ്ഡലത്തിലെ തയ്യാറെടുപ്പുകൾ വിലയിരുത്തി

സ്വന്തം ലേഖകൻ കോട്ടയം : മെയ് 14 വെള്ളിയാഴ്ചയും മെയ് 15 ശനിയാഴ്ചയും കോട്ടയം ജില്ലയിൽ അതിതീവ്ര മഴ ഉണ്ടാകാനിടയുള്ള സാഹചര്യത്തില്‍ വൈക്കം നിയോജക മണ്ഡലത്തിൽ നടത്തിയിട്ടുള്ള ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ സി.കെ ആശ എം എൽ. എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിലയിരുത്തി. ദുരന്തനിവാരണത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് എം.എല്‍.എ നിര്‍ദേശിച്ചു. വെളളപ്പൊക്ക സാധ്യതാ മേഖലയിലുള്ളവരെ ആവശ്യമെങ്കില്‍ മാറ്റി താമസിപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം കണ്ടെത്തിയതായി തഹസിൽദാർ ആർ. ഉഷ അറിയിച്ചു. മുൻപ് ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചിരുന്ന സ്കൂളുകൾ […]