കോട്ടയത്തെ സി.പി.എം. നേതാവ് അഡ്വ. കെ. അനില്‍കുമാറിന്റെ പേരില്‍ വ്യാജഫേസ്ബുക്ക് അക്കൗണ്ട്; ഫേസ് ബുക്കിലുള്ള സുഹൃത്തുക്കള്‍ക്ക് പണം ആവശ്യപ്പെട്ടുകൊണ്ട് സന്ദേശങ്ങള്‍ അയച്ചു; റിക്വസ്റ്റ് സ്വീകരിക്കുകയോ പണം കൊടുക്കുകയോ ചെയ്യരുതെന്ന മുന്നറിയിപ്പുമായി അനില്‍കുമാര്‍ രംഗത്ത്; പോലീസ് അന്വേഷണം ആരംഭിച്ചു.

സ്വന്തം ലേഖകന്‍ കോട്ടയം : കോട്ടയത്തെ സി.പി.എമ്മിന്റെ ജനകീയ നേതാവും നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന അഡ്വ.കെ അനില്‍ കുമാറിന്റെ പേരില്‍ ഫേസ് ബുക്കില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച് പണം അഭ്യര്‍ത്ഥിച്ചു സന്ദേശങ്ങള്‍. ഇന്നലെ ഉച്ചയോട കൂടിയാണ് അഡ്വ. കെ അനില്‍ കുമാറിന്റെ അതേ പേരില്‍ ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ഫേസ്ബുക്കിലെ എല്ലാ സുഹൃത്തുക്കള്‍ക്കും പണം അഭ്യര്‍ത്ഥിച്ചു കൊണ്ട് സന്ദേശങ്ങള്‍ ചെല്ലുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ അനില്‍കുമാര്‍ തന്റെ പേരില്‍ ഏതോ വിരുതന്‍മാര്‍ വ്യാജമായി ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട് എന്ന് കാണിച്ച് […]

ലോക്ക് ഡൗണ്‍കാലത്ത് അനാഥാലയങ്ങളിലെ കുഞ്ഞുങ്ങളെപ്പറ്റി ആലോചിച്ചിട്ടുണ്ടോ?; അടച്ചുപൂട്ടലുകളുടെയും അതിജീവന ശ്രമങ്ങളുടെയും ഇടയില്‍ കെട്ടുപോയ ജീവിതങ്ങള്‍; അവരുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാന്‍ പാവകളും കളിപ്പാട്ടങ്ങളുമായി ഡോള്‍സ് ഓഫ് ഹോപ്പ് പ്രവര്‍ത്തകര്‍ എത്തുന്നു; മാതൃകയാക്കാം ഈ നല്ല പാഠം

സ്വന്തം ലേഖകന്‍ കോട്ടയം: ലോകം മുഴുവന്‍ ഒരു കെട്ട കാലത്തിന്റെ മുനമ്പത്ത് നിസ്സഹായാരായി നില്‍ക്കുകയാണ്. അടച്ചുപൂട്ടലുകളുടെയും അതിജീവന ശ്രമങ്ങളുടെയും ഇടയില്‍ പെട്ടുപോയത് മുതിര്‍ന്നവരേക്കാള്‍ ഉപരി കുഞ്ഞുങ്ങളാണ്. രണ്ട് മാസത്തെ വേനലവധിക്കാലം മുഴുവന്‍ വീടിനുള്ളില്‍ അടച്ചിടപ്പെട്ട കുട്ടികള്‍, സ്‌കൂള്‍ തുറക്കുന്ന സമയം കഴിഞ്ഞിട്ടും വീടുകള്‍ക്കുള്ളില്‍ തന്നെ പെട്ടുപോയകുട്ടികള്‍… ഒരു വര്‍ഷവും രണ്ട് മാസവും പിന്നിടുന്നു അവരുടെ തടങ്കല്‍ ജീവിതത്തിന്… കോവിഡ് കാലത്ത് ഭക്ഷണപ്പൊതി വിതരണം ചെയ്യാനും മരുന്നുകള്‍ എത്തിക്കാനും ഏറെ കൂട്ടായ്മകള്‍ നമ്മുക്ക് ചുറ്റുമുണ്ട്. എന്നാല്‍ കുട്ടികളെ സന്തോഷിപ്പിക്കാനോ? പ്രത്യേകിച്ചും ഉറ്റവരില്ലാത്ത അനാഥരായ കുഞ്ഞുങ്ങളെ?.. അത്തരം […]

കോവിഡ് പ്രതിരോധ വാക്സിൽ; മുന്നണി പോരാളികളുടെ ലിസ്റ്റിൽ നിന്നും ടാക്സി ഡ്രൈവേഴ്സിനെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ശക്തം; ഡ്രൈവേഴ്സ് യൂണിയൻ മുഖ്യമന്ത്രിക്ക് കത്ത് നല്കി

സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് പ്രതിരോധനത്തിന്റെ ഭാഗമായി വാക്‌സിന്‍ സ്വീകരിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ മുന്‍ഗണ പട്ടികയില്‍ നിന്നും ടാക്‌സി ഡ്രൈവര്‍മാരെ ഒഴിവാക്കി. ഇതില്‍ പ്രതിഷേധിച്ച് കേരളാ ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍(കെ.ടി.ഡി.ഒ.) മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. പൊതുജനങ്ങളെ ആശുപത്രിയിലാക്കാനും അത്യാവശ്യ സര്‍വീസുകളായ എയര്‍പോര്‍ട്ട്, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് ജനങ്ങളെയും ഉദ്യോഗസ്ഥരെയും എത്തിക്കാനും പ്രധാന പങ്ക് വഹിക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരാണ്. അതുകൊണ്ട് തന്നെ പൊതുജനങ്ങളുമായി ടാക്‌സി ഡ്രൈവര്‍മാര്‍ കൂടുതലായി ഇടപെഴുകുന്നുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ മുന്നണി പോരാളികള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് വാക്‌സിന്‍ […]

കോട്ടയം ജില്ലയില്‍ 1760 പേര്‍ക്ക് കോവിഡ്; സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 17 പേർ രോഗബാധിതരായി; പനച്ചിക്കാട് പഞ്ചായത്തിൽ രോഗബാധിതരുടെ എണ്ണത്തിൽ ആശങ്കാജനകമായ വർദ്ധനവ്

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 1760 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1743 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ആറ് ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 17 പേർ രോഗബാധിതരായി. പുതിയതായി 8742 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 20.13 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 766 പുരുഷന്‍മാരും 770 സ്ത്രീകളും 244 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 197 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1486 പേര്‍ രോഗമുക്തരായി. 11747 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 168473 പേര്‍ കോവിഡ് ബാധിതരായി. […]

തെരഞ്ഞടുപ്പിലെ തോല്‍വി എന്റെ നഷ്ടമല്ല, പാലായുടെ നഷ്ടം; പതിനയ്യായിരത്തിലധികം ബിജെപി വോട്ടുകള്‍ മറിഞ്ഞു; പിണറായിക്കൊപ്പം നിന്നത് കൊണ്ടാണ് ബിജെപി തോല്‍പ്പിച്ചത്; പേടിച്ച് തീരുമാനം മാറ്റുന്ന രീതി ഇടത് മുന്നണിയില്‍ ഇല്ല; നിലപാട് വ്യക്തമാക്കി ജോസ് കെ മാണി

സ്വന്തം ലേഖകന്‍ കോട്ടയം : നിയമസഭയിലെ തിരഞ്ഞെടുപ്പിലെ തോല്‍വി എന്റെ നഷ്ടല്ല, പാലായുടെ നഷ്ടമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. പാലായില്‍ ബിജെപിയുടെ വോട്ട് പതിനയ്യായിരം മറിഞ്ഞു. മുത്തോലി പഞ്ചായത്തില്‍ മാത്രമുള്ള ബിജെപിയുടെ വോട്ട് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇടതു മുന്നണിക്ക് തീരുമാനങ്ങള്‍ മാറ്റുന്ന പതിവില്ല. ഇടതു മുന്നണിയിലെ ചര്‍ച്ചകളും തീരുമാനങ്ങളും കൃത്യമാണ്. അണുവിട മാറില്ല. തീരുമാനത്തില്‍ യുക്തിയുണ്ടാവും. ചിലരെ പേടിച്ച് തീരുമാനം മാറ്റുന്ന രീതി അവിടെയില്ല. തീരുമാനം ഒന്നേയുള്ളൂ. പാര്‍ട്ടിയുടെ ശക്തി തെളിയിക്കാനും പിതാവിനെ മനസ്സില്‍ […]

കോട്ടയം ജില്ലയില്‍ 20ല്‍ അധികം വനിതകള്‍ക്ക് തോക്ക് ലൈസന്‍സ് ലഭിച്ചു; സംസ്ഥാനത്ത് തോക്കിന് ലൈസന്‍സ് തേടുന്നവരുടെ എണ്ണം കൂടുന്നു; അപേക്ഷകരില്‍ ഏറിയ പങ്കും വനിതകള്‍; വര്‍ധനവ് ഉണ്ടായത്, നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിന് ശേഷം; ലൈസന്‍സിന് അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയാം

സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്ത് തോക്കിന് ലൈസന്‍സ് തേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്. കോട്ടയം ജില്ലയില്‍ 20ഓളം വനിതകള്‍ക്ക് ഇതിനകം തോക്ക് ലൈസന്‍സ് ലഭിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തോക്ക് ലൈസന്‍സ് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുന്നവരില്‍ കൂടുതലും വനിതകളാണ്. സ്വയരക്ഷ മുന്‍നിര്‍ത്തിയാണ് പലരും തോക്കിന് അപേക്ഷ സമര്‍പ്പിക്കുന്നത്. 2017 മുതലുള്ള വനിത അപേക്ഷകരുടെ എണ്ണത്തിലാണ് അസാധാരണ വര്‍ധനവ് ഉണ്ടായത്. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിനു ശേഷം തൃശൂര്‍, തിരുവനന്തപുരം, കൊച്ചി നഗരത്തില്‍ വനിതാ അപേക്ഷകരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഇരുപതിനായിരത്തിലധികം തോക്ക് ലൈസന്‍സുകള്‍ […]

ലോക്ക് ഡൗൺ ആഘോഷിക്കാൻ വാറ്റ്; മുട്ടമ്പലത്ത് നിന്നും 80 ലിറ്റർ കോടയും വാറ്റും പിടികൂടി; കണ്ടെയ്മെന്റ് സോൺ ആയത്കൊണ്ട് പൊലീസും എക്സൈസും വരില്ല എന്ന് വിചാരിച്ചെങ്കിലും കണക്ക് കൂട്ടലുകൾ തെറ്റി; ലോക്ക് ഡൗൺ കാലത്ത് ലഹരിയൊഴുകാതിരിക്കാൻ പരിശോധന ശക്തം 

സ്വന്തം ലേഖകൻ. കോട്ടയം: കോട്ടയം മുട്ടമ്പലത്ത് നിന്നും 80 ലിറ്റർ കോടയും ഒരു ലിറ്റർ വാറ്റ് ചാരായവും വാറ്റുന്നതിനുള്ള ഉപകരണങ്ങളും പിടികൂടി. മുട്ടമ്പലം വിജയപുരം കോളനിയിൽ പുത്തൻപുരയ്ക്കൽ കൃഷ്ണന്റെ മകൻ പി.കെ സനൽ എന്നയാളെയാണ് എക്സൈസ് പിടികൂടിയത്. വ്യാഴാഴ്ച പകലാണ് സംഭവം . കണ്ടയിമെന്റ് സോണായി പ്രഖ്യാപിച്ച ഈ പ്രദേശത്ത് പൊലീസോ എക്‌സൈസോ എത്തില്ല എന്ന ധൈര്യത്തിലാവം ഇത് ചെയ്തത്. ലോക്ക് ഡൗണ് കാലത്തെ വിൽപനയ്ക്ക് വേണ്ടിയാണ് വാറ്റിയതെന്ന് സൂചന. ഡെപ്യൂട്ടി കമ്മീഷണർ എ.ആർ സുൽഫീക്കറിന്റെ നിർദ്ദേശപ്രകാരം സ്‌പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എം.സൂരജും […]

ശമനമില്ലാതെ കോവിഡ്, എന്നിട്ടും വില്‍പ്പന തകൃതി; മുണ്ടക്കയത്ത് ഫ്‌ളിപ്കാര്‍ട്ട് ആമസോണ്‍ കമ്പനികളുടെ ഓഫീസ് പോലീസ് അടപ്പിച്ചു; നടപടി വ്യാപരികളുടെ പ്രതിഷേധത്തെ തുടർന്ന് 

സ്വന്തം ലേഖകൻ  മുണ്ടക്കയം: മുണ്ടക്കയത്ത് ശമനമില്ലാതെ കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണിന് പുറമേ വ്യാപാരികളും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കോവിഡ് മഹാമാരിക്കെതിരെ യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ മാത്രമാണ് വ്യാപാരികള്‍ കടകള്‍ പോലും തുറക്കുന്നത്. അതിനിടയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ തുറന്ന് വെച്ചിരുന്ന ആമസോണിന്റെയും ഫിള്കാര്‍ട്ടിന്റെയും ഓഫീസുകള്‍ വ്യാപാരികളുടെ പരാതിയെ തുടര്‍ന്ന് മുണ്ടക്കയം പോലീസ് എത്തി അടപ്പിച്ചു. ഒരു നിയന്ത്രണവുമില്ലാതെ അവശ്യസാധനങ്ങള്‍ പോലുമല്ലാത്ത വസ്തുക്കള്‍ യഥേഷ്ടം വിവിധ സ്ഥലങ്ങളിലേക്ക് ഡെലിവറി നല്‍കാന്‍ തുറന്ന് വെച്ച ഓഫീസാണ് അടപ്പിച്ചത്. […]

കോട്ടയം ജില്ലയില്‍ 1826 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 22.78 ശതമാനം; നഗരസഭാപരിധിയിൽ രോഗവ്യാപനം രൂക്ഷം 

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 1826 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1820 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറുപേർ രോഗബാധിതരായി. പുതിയതായി 8015 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 22.78 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 804 പുരുഷന്‍മാരും 782 സ്ത്രീകളും 240 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 313 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2502 പേര്‍ രോഗമുക്തരായി. 11474 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 166714 പേര്‍ കോവിഡ് ബാധിതരായി. 154300 പേര്‍ രോഗമുക്തി നേടി. […]

കോട്ടയം മെഡിക്കല്‍ കൊളേജില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് മൂന്ന് പേര്‍ ചികിത്സയില്‍; രോഗം കണ്ടെത്തിയത് കോവിഡ് രോഗമുക്തരില്‍; മൂക്കിന്റെ കോശങ്ങളെ ബാധിക്കുന്ന രോഗം തലച്ചോറിലേക്ക് വ്യാപിച്ച് കാഴ്ചശക്തി ന്ഷ്ടപ്പെടുത്തും

സ്വന്തം ലേഖകന്‍ കോട്ടയം: കോട്ടയം മെഡികല്‍ കോളജില്‍ കോവിഡ് മുക്തരായ മൂന്നുരോഗികള്‍ ബ്ലാക് ഫംഗസ് (മ്യൂക്കോര്‍ മൈക്കോസിസ്) രോഗം ബാധിച്ച് ചികിത്സയില്‍. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. മണ്ണില്‍ നിന്നും ഫംഗസ് മുറിവുകളിലൂടെ മനുഷ്യ ശരീരത്തിനുള്ളില്‍ കടന്നും രോഗം ബാധിക്കും. സ്റ്റിറോയിഡ് അടങ്ങിയ മരുന്നുകള്‍ കഴിക്കുന്നതും പ്രതിരോധശേഷി കുറയുന്നതും രോഗം ഉണ്ടാകാന്‍ കാരണമാകും. തലവേദന, കണ്ണിനു ചുവപ്പ്, മുഖത്തിനു വീക്കം, നെറ്റി, തൊണ്ട വീക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ശക്തമായ ചുമയും ഉണ്ടാകും. തുടര്‍ന്ന് കോശങ്ങള്‍ ചേര്‍ന്ന് മുഴ രൂപപ്പെടും. ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യണം. തുടര്‍ന്ന് […]