കോട്ടയത്ത് ഇന്ന്‌ 2771 പേര്‍ക്ക് കോവിഡ്; ചങ്ങനാശ്ശേരിയിലും കോട്ടയത്തും രോഗികളുടെ എണ്ണം കൂടുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി 29.81 ശതമാനമായി ഉയർന്നു; ജില്ലയിൽ കനത്ത ജാഗ്രത

  സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 2771 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2761 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 10 പേര്‍ രോഗബാധിതരായി. പുതിയതായി 9293 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 29.81 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 1222പുരുഷന്‍മാരും 1205 സ്ത്രീകളും 34 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 530 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 3491 പേര്‍ രോഗമുക്തരായി. 17215 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 153838 പേര്‍ […]

ലോക്ക് ഡൗണിൽ സഹായവുമായി സി.പി.ഐ മറവൻതുരുത്ത് ബ്രാഞ്ച് കമ്മിറ്റി

സ്വന്തം ലേഖകൻ  തലയോലപ്പറമ്പ്: സി.പി.ഐ മറവൻതുരുത്ത് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ പ്രദേശങ്ങളിൽ പൊതുജനസേവനം എന്ന നിലയ്ക്ക് സിപിഐ യുടെ പ്രവർത്തകർ ജനങ്ങൾക്ക് ആവശ്യമായ സാധനസാമഗ്രികൾ ഭക്ഷണത്തിനു വേണ്ടി ഉള്ള സാധനങ്ങൾ എന്നിങ്ങനെ നിരവധി ആവശ്യങ്ങൾക്ക് വേണ്ടിയിട്ട് സിപിഐ പ്രവർത്തകർ മുന്നോട്ട് ഇറങ്ങിയിരിക്കുകയാണ്. കഴിഞ്ഞവർഷം ലോക്ക് ഡൗൺ സമയത്ത് സൗജന്യമായി ഗ്ലാമർ പ്രദേശത്തിന്റെ വിവിധഭാഗങ്ങളിൽ മാസ്ക് വിതരണം ചെയ്തു, റേഷൻ കടയിൽ പോകാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് റേഷൻ സാധനങ്ങൾ വാങ്ങി വീടുകളിൽ എത്തിച്ചു കൊടുത്തത് ജനശ്രദ്ധ ആകർഷിച്ചിരുന്നു ഇപ്രാവശ്യവും ഇവരുടെ നേതൃത്വത്തിൽ വളണ്ടിയർമാരായി പ്രവർത്തിച്ചുവരികയാണ്. […]

കോട്ടയത്തെ കുടിയന്മാർ അറിയാൻ; പൊലീസുകാർക്ക് കുടിവെള്ളവും, സംഭാരവും നല്കാനായി സന്നദ്ധ സംഘടനയ്ക്ക് കഴിഞ്ഞ ലോക്ഡൗൺ കാലത്ത് 200 ഓളം കാലി കുപ്പികൾ സൗജന്യമായി നല്കിയത് അർക്കാഡിയ ബാർ; ഇന്ന് MC റോഡിലെ പ്രശസ്തവും, പുരാതനവുമായ ബാറുകാർ പണം നൽകിയാലേ കുപ്പി തരൂ എന്ന് പറഞ്ഞു; അന്ന് അർക്കാഡിയ മാതൃകയായപ്പോൾ ഇന്ന് കൊള്ളക്കാരായത് മറ്റൊരു ബാറുകാർ; കുടിക്കരുതെന്ന് പറയുന്നില്ല, പക്ഷേ, കണ്ണിൽച്ചോര ഇല്ലാത്ത ബാറിൽ നിന്ന് കുടിക്കരുത്; വൈറലായി യുവതിയുടെ കുറിപ്പ്…

    സ്വന്തം ലേഖകൻ   കോട്ടയം: പൊരിവെയിലിൽ പണിയെടുക്കുന്ന പോലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും, ആതുര സേവകർക്കും മോരും വെള്ളം നല്കുവാനുള്ള കുപ്പികൾ ബാറിൽ നിന്നും ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് നിഷ സ്നേഹക്കൂട് പങ്കുവച്ച ഫേസ് ബുക്ക്‌ കുറിപ്പ് വൈറൽ.   കുറിപ്പ് വായിക്കാം;   “അക്ഷര നഗരിയിലെ മദ്യപാനികളായ സഹോദരങ്ങൾ ഉറപ്പായും വായിക്കണം,   ആക്രി പെറുക്കുകയല്ല ട്ടൊ,തെരുവിലെ സഹോദരങ്ങൾക്കും, പൊരിവെയിലിൽ പണിയെടുക്കുന്ന പോലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും, ആതുര സേവകർക്കും മോരും വെള്ളം നല്കുവാനുള്ള കുപ്പികൾ കോട്ടയത്തെ അർക്കാഡിയ ബാറിൻ്റെ പിന്നിൽ നിന്നും ശേഖരിക്കുകയാണ്,, […]

മുണ്ടക്കയം പോലിസ് സ്റ്റേഷനിലെ അഴിമതിക്കഥകള്‍ തീരുന്നില്ല; പിടിച്ചുപറിയ്ക്കും കൈക്കൂലിയ്ക്കും പേരുകേട്ട മുണ്ടക്കയം പോലീസ് സ്റ്റേഷനിലെ റൈട്ടര്‍ അനില്‍ കുമാര്‍ കൈക്കൂലി കിട്ടിയ പണം വീതം വെയ്ക്കാതെ മുക്കിയ വിരുതന്‍; ചോദ്യം ചെയ്ത സഹപ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായി ആറ് മാസം സസ്പെഷനിലായി; കേസ് ഇപ്പോഴും കോടതിയില്‍

സ്വന്തം ലേഖകന്‍ മുണ്ടക്കയം: മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ അഴിമതിക്കഥകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് തേര്‍ഡ് ഐ ന്യൂസിനെതിരെ വ്യാപക ദുഷ്പ്രചരണങ്ങള്‍ നടന്നതിന് പിന്നാലെ, ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ പുറത്ത് വന്നത് മുണ്ടക്കയം സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ പുറത്തറിയാത്ത ഞെട്ടിക്കുന്ന അഴിമതിക്കഥകള്‍..! കൈക്കൂലി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത സി ഐ  ഷിബുകുമാര്‍ മാത്രമല്ല, മുണ്ടക്കയത്തെ അഴിമഴി വീരന്‍. സ്റ്റേഷനിലെ റൈട്ടര്‍ അനില്‍ കുമാര്‍ കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ റൈട്ടറായിരിക്കേ കൈക്കൂലി കിട്ടിയ പണം വീതം വെയ്ക്കാതെ മുക്കിയ ആര്‍ത്തിക്കാരനാണ്. ഈ പണത്തിന്റെ കണക്ക് സഹപ്രവര്‍ത്തകര്‍ ചോദിക്കുകയും, ഇതില്‍ പ്രകോപിതനായ […]

ജയത്തിന്റെ ‘ജാള്യതയിൽ’ പുറത്തിറങ്ങാതെ ഉമ്മൻ ചാണ്ടി; പുതുപ്പള്ളിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിൽ ജയ്ക് സി തോമസ്; ജില്ലയിലെ ഏറ്റവും വലിയ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രമൊരുങ്ങുന്നത് ജനഹൃദയങ്ങളിൽ ജയിച്ച ജയിക്കിന്റെ നേതൃത്വത്തിൽ; കോവിഡ് വന്ന് നാട് നശിച്ചാലും ചാണ്ടിക്കിഷ്ടം ഗ്രൂപ്പ്‌ വഴക്കിന് ചൂട്ട് പിടിക്കാൻ

  സ്വന്തം ലേഖകൻ   പുതുപ്പള്ളി : കോവിഡ്‌ വ്യാപനം രൂക്ഷമായതോടെ കനത്ത ജാഗ്രതയോടെ പ്രതിരോധത്തിനായി നാട് കൈകോർക്കുമ്പോൾ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഖം തിരിക്കുകയാണ് നിയുക്ത പുതുപ്പള്ളി എംഎൽഎ യും യുഡിഎഫ് നേതൃത്വവും.   തിരഞ്ഞെടുപ്പ് കഴിഞ്ഞ് തിരഞ്ഞെടുക്കപ്പെട്ട നാഥനുണ്ടായിട്ടും അനാഥമായി വീണ്ടും മാറുകയാണ് പുതുപ്പള്ളി. മണ്ഡലമാകെ കോവിഡ്‌ രൂക്ഷമായതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമ്പോഴും പുതുപ്പള്ളിയിലെ നിയുക്ത എംഎൽഎ മറ്റ് തിരക്കുകളിൽ മുഴുകി മണ്ഡലത്തിന് പുറത്താണ്.   ത്രിതല പഞ്ചായത്തിൽ യുഡിഎഫിന് മണ്ഡലത്തിൽ വലിയ തിരിച്ചടി നേരിട്ടിരുന്നു.അതുകൊണ്ട് തന്നെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിൽ […]

തേര്‍ഡ് ഐ ന്യൂസ് വാര്‍ത്ത പുറത്ത് വിട്ട് ഒരു മണിക്കൂറിനുള്ളില്‍ ആംബുലന്‍സ് എത്തിച്ച് കോട്ടയം നഗരസഭ; ഇന്നലെ കോവിഡ് രോഗികള്‍ക്കായി പ്രത്യേക ആംബുലന്‍സ് വാടകയ്ക്ക് എത്തിച്ചു; ഇന്ന് രണ്ടാമത്തെ ആംബുലന്‍സും എത്തും; നാട്ടകം, കോട്ടയം, കഞ്ഞിക്കുഴി, കുമാരനല്ലൂര്‍ എന്നിവിടങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചനും പ്രവര്‍ത്തനം തുടങ്ങിയതോടെ നാടിന് ആശ്വാസമേകി നഗരസഭ

സ്വന്തം ലേഖകന്‍ കോട്ടയം: രണ്ട് ലക്ഷത്തോളം ജനങ്ങളുള്ള കോട്ടയം നഗരസഭയില്‍ കോവിഡ് രോഗികളുടെ ആവശ്യത്തിന് ഓടുവാന്‍ ഒരു ആംബുലന്‍സ് പോലുമില്ലെന്ന വാര്‍ത്ത പുറത്ത് വിട്ട്, ഒരു മണിക്കൂറിനുള്ളില്‍ ആംബുലന്‍സ് എത്തിച്ച് കോട്ടയം നഗരസഭ. ഇന്നലെ എത്തിച്ച ആംബുലന്‍സിന് പുറമേ ഇന്ന് രണ്ടാമത്തെ ആംബുലന്‍സും നഗരസഭ സജ്ജമാക്കും. നഗരത്തിലെ കോവിഡ് രോഗികള്‍ക്ക് ഇനി സമയത്ത് ആംബുലന്‍സ് കിട്ടാതെ ബുദ്ധിമുട്ടേണ്ട സാഹചര്യം ഉണ്ടാവില്ല. നഗരപരിധിയിലുള്ളവര്‍ക്ക് വളരെ വേഗം ആശുപത്രിയില്‍ എത്താനും ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാകാനും രണ്ട് ആംബുലന്‍സുകള്‍ എത്തിച്ചത് വളരെയധികം ഗുണം ചെയ്യും. ‘ഇന്ന് മുതല്‍ നഗരസഭാപരിധിയില്‍ […]

കോട്ടയം ജില്ലയില്‍ 2566 പേര്‍ക്ക് കോവിഡ്; 1975 പേര്‍ രോഗമുക്തരായി; നിലവില്‍ ചികിത്സയിലുള്ളത് 17186 പേർ 

  സ്വന്തം ലേഖകൻ   കോട്ടയം: ജില്ലയില്‍ 2566 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2548 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു.   സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 18 പേര്‍ രോഗബാധിതരായി. പുതിയതായി 10388 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 24.70 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 1178 പുരുഷന്‍മാരും 1125 സ്ത്രീകളും 263 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 263 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   1975 പേര്‍ രോഗമുക്തരായി. 17186 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. […]

നഗരത്തിലെ ജനങ്ങളുടെ ജീവന് പുല്ലുവില കല്പിച്ച് കോട്ടയം നഗരസഭ ; കോവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഒരു ആംബുലൻസ് എങ്കിലും വാടകയ്ക്ക് എടുക്കുവാൻ കോടികണക്കിന് രൂപ നീക്കിയിരിപ്പുള്ള നഗരസഭ തയ്യാറല്ല; ജനങ്ങളുടെ ജീവന് പട്ടിയുടെ വില പോലുമില്ല ; മുൻ നഗരസഭാ കൗൺസിലർ എൻ.എസ് ഹരിചന്ദ്രനെ കൊലക്ക് കൊടുത്തതും നഗരസഭയുടെ അനാസ്ഥ തന്നെ

സ്വന്തം ലേഖകൻ   കോട്ടയം: കോവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ നഗരത്തിലെ ജനങ്ങളുടെ ജീവന് പുല്ലുവില കല്പിച്ച് കോട്ടയം നഗരസഭ. ഓരോ ദിവസവും ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നത് കോട്ടയം നഗരസഭാ പരിധിയിലാണ്.     രണ്ടു ലക്ഷത്തോളം ജനങ്ങളുള്ള കോട്ടയം നഗരസഭയിൽ കോവിഡ് ആവശ്യത്തിന് ഓടുവാൻ ഒരു ആംബുലൻസ് പോലുമില്ല. കോവിഡ് പ്രവർത്തനങ്ങളുടെ ഭാഗമായി ആംബുലൻസിന്റെ ആവശ്യങ്ങൾക്ക് എത്ര രൂപ വേണമെങ്കിലും ചിലവഴിച്ചോളാൻ സർക്കാർ നിർദ്ദേശം ഉള്ളപ്പോഴാണ്, കോടിക്കണക്കിന് രൂപ നീക്കിയിരിപ്പുള്ള കോട്ടയം നഗരസഭാ ഒരു ആംബുലൻസ് വാടകയ്ക്ക് […]

കോട്ടയം ജില്ലയില്‍ 1713 പേര്‍ക്ക് കോവിഡ്; ടെസ്റ്റ്‌ പോസിറ്റിവിറ്റിയിൽ നേരിയ കുറവ് ; ജില്ലയില്‍ ആകെ ക്വാറന്റയിനില്‍ കഴിയുന്നത് 54445 പേര്‍ 

  സ്വന്തം ലേഖകൻ   കോട്ടയം : ജില്ലയില്‍ 1713 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1709 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 6679 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 25.64 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 784 പുരുഷന്‍മാരും 762 സ്ത്രീകളും 167 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 341 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   2054 പേര്‍ രോഗമുക്തരായി. 16589 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 145575 പേര്‍ കോവിഡ് […]

എംആര്‍എഫില്‍ രോഗവ്യാപനം രൂക്ഷം; നടപടിയെടുക്കാതെ ജില്ലാ ഭരണകൂടം;നാട്ടുകാരെയും ജോലിക്കാരെയും വെല്ലുവിളിക്കുന്ന എംആര്‍എഫ് മാനേജ്മെന്റിനെതിരെ പ്രതിഷേധം ശക്തം

  സ്വന്തം ലേഖകന്‍ വടവാതൂര്‍: എംആര്‍എഫില്‍ രോഗവ്യാപനം രൂക്ഷമാകുന്നു. ആയിരക്കണക്കിന് ആളുകള്‍ ജോലിയെടുക്കുന്ന ഇവിടെ, കമ്പനി മാനേജ്‌മെന്റ് യാതൊരു മുന്‍കരുതലും സ്വീകരിച്ചില്ലെന്ന ആരോപണം ശക്തമാകുകയാണ്. ജില്ലയിലെ മറ്റ് തൊഴില്‍ കേന്ദ്രങ്ങളില്‍, ജില്ലാ ഭരണകൂടം നടപടികള്‍ ശക്തമാക്കുമ്പോള്‍ എംആര്‍ഫിന്റെ കാര്യത്തില്‍ മാത്രം മൗനം പാലിക്കുകയാണ്. രണ്ടായിരത്തിലധികം ജീവനക്കാരുള്ള ഇവിടെ 180 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എംആര്‍എഫ് സ്ഥിതി ചെയ്യുന്നത് വിജയപുരം പഞ്ചായത്തിലാണ്. ഇവിടെയും രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യമാണുള്ളത്. രോഗവ്യാപനം രൂക്ഷമായിട്ടും കമ്പനി അടച്ചിടാത്തതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധവും ആശങ്കയുമുണ്ട്. കോവിഡിന്റെ ഒന്നാം ഘട്ടത്തിലും മലയാള മനോരമയുടെ […]