റോഷി അഗസ്റ്റിന്‍ മന്ത്രിയാകും; ഭക്ഷ്യ വകുപ്പ് നല്‍കാന്‍ സാധ്യത; എന്‍ ജയരാജ് ചീഫ് വിപ്പ്; ജോസിന്റെ നിര്‍ബന്ധബുദ്ധി നയപരമായി പരിഹരിച്ച് ഇടത് മുന്നണി; ഇത്തവണയും 21 അംഗ മന്ത്രിസഭ; ആരെയും പിണക്കാതെ അളന്ന് മുറിച്ച് പങ്ക് വച്ച് പിണറായി

റോഷി അഗസ്റ്റിന്‍ മന്ത്രിയാകും; ഭക്ഷ്യ വകുപ്പ് നല്‍കാന്‍ സാധ്യത; എന്‍ ജയരാജ് ചീഫ് വിപ്പ്; ജോസിന്റെ നിര്‍ബന്ധബുദ്ധി നയപരമായി പരിഹരിച്ച് ഇടത് മുന്നണി; ഇത്തവണയും 21 അംഗ മന്ത്രിസഭ; ആരെയും പിണക്കാതെ അളന്ന് മുറിച്ച് പങ്ക് വച്ച് പിണറായി

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന് രണ്ട് കാബിനറ്റ് പദവി. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും കേരള കോണ്‍ഗ്രസിന് ലഭിക്കും. റോഷി അഗസ്റ്റിന്‍ മന്ത്രിയാകും. എന്‍.ജയരാജിന് ചീഫ് വിപ്പ് സ്ഥാനം. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന കേരളാകോണ്‍ഗ്രസ് (എം)ന്റെ ആവശ്യം തള്ളിയെങ്കിലും ചീഫ് വിപ്പ് പദവി നല്‍കിയതോടെ പ്രശ്‌നം പരിഹരിച്ചു. ഒരു മന്ത്രി സ്ഥാനമേ ഉള്ളുവെങ്കില്‍ അത് റോഷിക്ക് നല്‍കണമെന്ന് ജയരാജ് നേരത്തെ തന്നെ പറഞ്ഞിരുന്നു.

രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും സിപിഎമ്മും ഇടതുമുന്നണിയും അംഗീകരിച്ചില്ല. ഒരു മന്ത്രിസ്ഥാനമേ ഉള്ളൂവെങ്കില്‍ അത് റോഷിക്ക് നല്‍കണമെന്ന് ജയരാജ് നേരത്തെ പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി റോഷി അഗസ്റ്റിനെ തിരഞ്ഞെടുത്തു. ജയരാജിനെ ഡപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു. കേരള കോണ്‍ഗ്രസ് (ബി)ക്കും മന്ത്രിസ്ഥാനമുണ്ട്. ഗണേഷ് കുമാറായിരിക്കും മന്ത്രി. റോഷിക്ക് ഭക്ഷ്യവകുപ്പും ഗണേഷിന് ഗതാഗതവും നല്‍കാനാണ് സാധ്യത.

ഇതിന് പുറമേ, ജനതാദള്‍ (എസ്), എന്‍സിപി എന്നീ കക്ഷികള്‍ക്ക് ഓരോ മന്ത്രിസ്ഥാനം ലഭിക്കും.