കനത്ത മഴ: വൈക്കം നിയോജക മണ്ഡലത്തിലെ  തയ്യാറെടുപ്പുകൾ വിലയിരുത്തി

കനത്ത മഴ: വൈക്കം നിയോജക മണ്ഡലത്തിലെ തയ്യാറെടുപ്പുകൾ വിലയിരുത്തി

സ്വന്തം ലേഖകൻ

കോട്ടയം : മെയ് 14 വെള്ളിയാഴ്ചയും മെയ് 15 ശനിയാഴ്ചയും കോട്ടയം ജില്ലയിൽ അതിതീവ്ര മഴ ഉണ്ടാകാനിടയുള്ള സാഹചര്യത്തില്‍ വൈക്കം നിയോജക മണ്ഡലത്തിൽ നടത്തിയിട്ടുള്ള ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ സി.കെ ആശ എം എൽ. എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിലയിരുത്തി.

ദുരന്തനിവാരണത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് എം.എല്‍.എ നിര്‍ദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെളളപ്പൊക്ക സാധ്യതാ മേഖലയിലുള്ളവരെ ആവശ്യമെങ്കില്‍ മാറ്റി താമസിപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം കണ്ടെത്തിയതായി തഹസിൽദാർ ആർ. ഉഷ അറിയിച്ചു.

മുൻപ് ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചിരുന്ന സ്കൂളുകൾ കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കിയതിനാൽ സ്വകാര്യ സ്കൂളുകളും വീടുകളുമൊക്കെ ദുരിതാശ്വാസ ക്യാമ്പുകളാക്കേണ്ട സാഹചര്യമുണ്ട്. കോവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും പ്രത്യേക താമസ സൗകര്യം ഒരുക്കേണ്ടതുണ്ട്.

കോവിഡിനും മറ്റ് രോഗങ്ങൾക്കും ആവശ്യമായ മരുന്നുകൾ, ഓക്സിജൻ സിലണ്ടറുകൾ തുടങ്ങിയവ ഉറപ്പു വരുത്തിയിട്ടുള്ളതായി വൈക്കം താലൂക്ക് ഹെഡ് ക്വാർട്ടേഴസ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ബോട്ടുകളും വാഹനങ്ങളും മറ്റ് സജീകരണങ്ങളും ലഭ്യമാക്കുന്നതിന് നടത്തിയ ക്രമീകരണങ്ങള്‍ മോട്ടോർ വാഹന വകുപ്പിന്‍റെയും അഗ്നിരക്ഷാ സേനയുടെയും പ്രതിനിധികള്‍ വിശദമാക്കി.

നീരൊഴുക്ക് സുഗമമാക്കുന്നതിന് ഓരു മുട്ടുകൾ പൊളിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്ക് സജ്ജമാണെന്ന് മൈനർ ഇറിഗേഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിയര്‍ അറിയിച്ചു.

ഓൺലൈന്‍ യോഗത്തിൽ ഗ്രാമ- ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്മാർ , ജില്ലാ പഞ്ചായത്തംഗങ്ങൾ ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവര്‍ പങ്കെടുത്തു