കൊട്ടിഘോഷിക്കാതെ നിര്‍ധനരായവര്‍ക്ക് ധനസഹായം; എല്ലാ മാസവും രണ്ട് പേര്‍ക്ക് ചികിത്സാ സഹായം; ഇപ്പോഴിതാ കോവിഡ് കാലത്ത് ഡോമിസലറി കെയര്‍ സെന്ററിനും കൈത്താങ്ങ്; മാതൃകയായയി ‘തലയാഴത്തിനൊരുതണല്‍ ചാരിറ്റബിള്‍ സൊസൈറ്റി’
സ്വന്തം ലേഖകന്‍
തലയാഴം: തലയാഴം പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡോമിസലറി കെയര്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി തലയാഴത്തെ സര്‍ക്കാര്‍ജീവനക്കാരുടെ കൂട്ടായ്മയായ ‘തലയാഴത്തിനൊരുതണല്‍ ചാരിറ്റബിള്‍ സൊസൈറ്റി’ സഹായം കൈമാറി. അംഗങ്ങളില്‍നിന്നും പിരിച്ചെടുത്ത 28000 രൂപയുടെ ചെക്ക് സൊസൈറ്റി വൈസ്പ്രസിഡന്റ് കെ. എസ്. ഷിഹാബ് സൊസൈറ്റി അംഗങ്ങളായ റോജന്‍മാത്യു, അജേഷ് ഗോപിനാഥ്, കുഞ്ഞുമോന്‍ എം ഐ, രമ്യരാജു എന്നിവര്‍ച്ചേര്‍ന്ന് തലയാഴം പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനിമോന് കൈമാറി.
തലയാഴത്തിനൊരു തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി ആരംഭിക്കുന്നത് തന്നെ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന നിര്‍ധനരായ രോഗികളെ സഹായിക്കാന്‍ വേണ്ടിയാണ്. തുടക്കത്തില്‍ നിര്‍ദ്ധനരായവര്‍ക്ക് പണം സ്വരൂപിച്ച് കൊടുക്കുന്ന രീതി ആയിരുന്നുവെങ്കില്‍ പിന്നീട് ഇത് സുതാര്യമായ രീതിയിലേക്ക് മാറി. തുടര്‍ന്ന് ഒരു ചാരിറ്റബിള്‍ സൊസൈറ്റി ആയിട്ട് രജിസ്റ്റര്‍ ചെയ്യുകയാണുണ്ടായത്. സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമാണ് ഇതില്‍ അംഗങ്ങള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തലയാഴം പഞ്ചായത്തിന്റെ പരിധിയില്‍ ഗുരുതരമായ രോഗങ്ങള്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കണ്ടെത്തി എല്ലാമാസവും രണ്ട് പേര്‍ക്ക് 10000 രൂപയുടെ ചികിത്സാസഹായം നല്‍കി വരുന്നു.
സഹായിക്കുന്നവരുടെ ഫോട്ടോ മാത്രം കളക്ട് ചെയ്ത് അതിനെ ഫേസ്ബുക്കിലും മറ്റും പബ്ലിസിറ്റി ചെയ്യാതെ സൂക്ഷിക്കുന്ന സംവിധാനമാണ് ഇവര്‍ക്ക്.
ഇതുവരെ 27ല്‍ അധികം രോഗികള്‍ക്ക് 10000 രൂപ ചികിത്സാസഹായം കൊടുത്തിട്ടുണ്ട്. കൂടാതെ ആദ്യമായിട്ടാണ് പഞ്ചായത്തിലെ കൊറോണ ചികിത്സക്ക് ഒരു ചെറിയ സഹായം എന്ന നിലയില്‍ 20,000 രൂപ കളക്ട് ചെയ്തത്. അതുകൂടാതെ രണ്ടുപേരുടെ ചികിത്സാസഹായവും ഈ മാസം കൊടുത്തു കഴിഞ്ഞു.