വൈക്കം കോതനല്ലൂരിൽ ഓട്ടോ ഡ്രൈവറെ കുത്തി പരിക്കേല്‍പ്പിച്ചു;   മൂന്ന് പേര്‍ അറസ്റ്റിൽ

വൈക്കം കോതനല്ലൂരിൽ ഓട്ടോ ഡ്രൈവറെ കുത്തി പരിക്കേല്‍പ്പിച്ചു; മൂന്ന് പേര്‍ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ഓട്ടോ ഡ്രൈവറെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍.

അതിരമ്പുഴ ശ്രീകണ്ഠമംഗലം നീണ്ടൂപ്പറമ്പില്‍ ജിബിന്‍ (21), മാവേലിനഗറില്‍ വലിയതടത്തില്‍ മെല്‍ബിന്‍ (26), ഓണംതുരുത്ത് കദളിമറ്റം തലയ്ക്കല്‍ അഭിജിത്ത് (22) എന്നിവരാണ് പൊലീസ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം രണ്ടിന് രാത്രി കോതനല്ലൂര്‍ ട്രാന്‍സ്‌ഫോര്‍മര്‍ ജംങ്ഷന് സമീപം ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കോതനല്ലൂര്‍ പട്ടമന വീട്ടില്‍ തങ്കച്ചനാണ് (മാത്യു -53) കുത്തേറ്റത്. ഇല്ലിക്കല്‍കല്ലിലെ റിസോര്‍ട്ടില്‍ ഒളിച്ചു താമസിക്കുന്നതിനിടെയാണ് മൂവരും പിടിയിലായത്.

കടുത്തുരുത്തി എസ്.എച്ച്‌.ഒ രഞ്ജിത്ത് വിശ്വനാഥ്, പ്രിന്‍സിപ്പല്‍ എസ്.ഐ വിപിന്‍ ചന്ദ്രന്‍, എസ്.ഐ അനില്‍കുമാര്‍, എ.എസ്.ഐ റെജിമോന്‍, സി.പി.ഒമാരായ ജിനുമോന്‍, എ.കെ. പ്രവീണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.