വൈക്കം നഗരസഭയിലെ കൈയാങ്കളി: ചെയര്‍പേഴ്സനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി

വൈക്കം നഗരസഭയിലെ കൈയാങ്കളി: ചെയര്‍പേഴ്സനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി

Spread the love

സ്വന്തം ലേഖകൻ

വൈ​ക്കം: ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ വാ​ക്കേ​റ്റ​വും ഉ​ന്തും​ത​ള്ളും.

ചെ​യ​ര്‍​പേ​ഴ്സ​ന്‍ രേ​ണു​ക ര​തീ​ഷി​നെ ഡ​യ​സി​ല്‍ ക​യ​റി സി.​പി.​എം കൗ​ണ്‍​സി​ല​ര്‍ ക​വി​ത രാ​ജേ​ഷ് കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​താ​യി പ​രാ​തി. ചെ​യ​ര്‍​പേ​ഴ്സ​ന്‍റെ കൈ​യി​ലി​രു​ന്ന ഫ​യ​ലു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത് കീ​റി​ക്ക​ള​യു​ക​യും മൈ​ക്ക് ത​ട്ടി​ത്തെ​റി​പ്പി​ക്കു​ക​യും ചെ​യ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ന​ഗ​ര​സ​ഭ കു​ടും​ബ​ശ്രീ​യി​ല്‍ അ​ഞ്ച് വ​നി​ത കൗ​ണ്‍​സി​ല​ര്‍​മാ​രെ തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ള്‍ സി.​പി.​എ​മ്മി​നു പ്രാ​തി​നി​ധ്യം ല​ഭി​ച്ചി​ല്ല എ​ന്ന​താ​ണ് പ്ര​ശ്ന​ത്തി​നു​ കാ​ര​ണം. എ​ന്നാ​ല്‍, ഇ​തേ​ക്കു​റി​ച്ച്‌ സി.​പി.​എം തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ഗ​ര​സ​ഭ ഡ​യ​റ​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ ന​ഗ​ര​സ​ഭ​യു​ടെ പ​രാ​തി ബോ​ര്‍​ഡി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടു​മു​ണ്ട്. കാ​ര്യ​ങ്ങ​ള്‍ ഇ​ങ്ങ​നെ​യി​രി​ക്കെ വ​നി​ത കൗ​ണ്‍​സി​ല​ര്‍ ന​ട​ത്തി​യ പ്ര​വൃ​ത്തി ജ​നാ​ധി​പ​ത്യ ലം​ഘ​ന​മാ​ണെ​ന്ന് ചെ​യ​ര്‍​പേ​ഴ്സ​ന്‍ രേ​ണു​ക ര​തീ​ഷും വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​ടി. സു​ഭാ​ഷും പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​ല്‍ ഇ​ട​തു​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് കൗ​ണ്‍​സി​ല്‍ ന​ട​പ​ടി ത​ട​സ്സ​പ്പെ​ട്ടു. ന​ഗ​ര​സ​ഭ​യി​ല്‍ ന​ട​ക്കു​ന്ന അ​ഴി​മ​തി​യും ധൂ​ര്‍​ത്തും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും തു​റ​ന്നു​കാ​ണി​ച്ചു​കൊ​ണ്ട് ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് എ​സ്. ഹ​രി​ദാ​സ​ന്‍ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ട​തു​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ചെ​യ​ര്‍​പേ​ഴ്സ​ന്‍റെ ഡ​യ​സി​നു​മു​ന്നി​ല്‍ കു​ത്തി​യി​രു​ന്നു.

ബീ​ച്ചി​ലെ അ​ന​ധി​കൃ​ത ക​ച്ച​വ​ട​വും മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ലെ പ​രാ​ജ​യ​വും മു​ന്‍​കൗ​ണ്‍​സി​ല്‍ ന​ട​പ്പി​ലാ​ക്കി​യ എ.​ബി.​സി പ്രോ​ഗ്രാം തു​ട​ര്‍​ന്ന് ന​ട​ത്താ​ത്ത​തി​നെ​തി​രെ​യും ലൈ​ഫ് ഭ​വ​ന​നി​ര്‍​മാ​ണ പ​ദ്ധ​തി (ഫ്ലാ​റ്റ് സ​മു​ച്ച​യം) ന​ട​പ്പി​ലാ​ക്ക​ത്ത​തി​നെ​തി​രെ​യും ന​ഗ​ര​സ​ഭ പാ​ര്‍​ക്ക് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​ത്ത​തി​നെ​തി​രെ​യും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ മ​റ​വി​ല്‍ 80 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ത്തി ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യാ​കെ ത​കി​ടം മ​റി​ച്ച​തി​നെ​തി​രെ​യും സി.​ഡി.​എ​സി​ലെ കൗ​ണ്‍​സി​ലി​ല്‍ നി​ന്നു​ള്ള വ​നി​ത പ്ര​തി​നി​ധി​ക​ളെ തീ​രു​മാ​നി​ച്ച നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ലി​സ്റ്റി​നു പ​ക​രം നി​യ​മ​വി​രു​ദ്ധ​മാ​യി വ്യാ​ജ മി​നി​റ്റ്​​സ്​ ഉ​ണ്ടാ​ക്കി​യ​തും പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി.

പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് കെ.​പി. സ​തീ​ശ​ന്‍, ആ​ര്‍. സ​ന്തോ​ഷ്, എ​ബ്ര​ഹാം പ​ഴ​യ​ക​ട​വ​ന്‍, എ​സ്. ഇ​ന്ദി​ര​ദേ​വി, ലേ​ഖ ശ്രീ​കു​മാ​ര്‍, ക​വി​ത രാ​ജേ​ഷ്, സു​ശീ​ല എം.​നാ​യ​ര്‍, അ​ശോ​ക​ന്‍ വെ​ള്ള​വേ​ലി, എ.​സി മ​ണി​യ​മ്മ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.