പാലായിൽ വില്‍പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; പിടിയിലായത് നിരവധി കേസുകളിലെ പ്രതി

പാലാ: വില്‍പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍. കൊല്ലപ്പള്ളി തച്ചുപറമ്പിൽ വീട്ടിൽ ദീപക് ജോണി (26) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ലഹരിവസ്തുക്കളുടെ വില്പന തടയുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് പൂവരണിയിലെ ഇയാൾ താമസിക്കുന്ന വീട്ടില്‍ നിന്നും വില്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി ഇയാൾ പൊലീസ് പിടിയിലായത്. ഇയാൾക്ക് കോട്ടയം ജില്ലയിൽ രാമപുരം, മേലുകാവ് പോലീസ് സ്റ്റേഷനുകളിൽ നിരവധി അടിപിടി കേസുകൾ നിലവിലുണ്ട്. നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവിയുടെ […]

വീട് കുത്തി തുറന്ന് മോഷണം; പ്രതി കാഞ്ഞിരപ്പള്ളി പൊലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക കാഞ്ഞിരപ്പള്ളി: മോഷണ കേസിൽ പ്രതി അറസ്റ്റിൽ. പൊൻകുന്നം ശാന്തി ഗ്രാമം കോളനി പുതുപ്പറമ്പിൽ വീട്ടിൽ അപ്പു മകൻ ഹാരിസ് ഹസീന (26) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. തമ്പലക്കാട് തൊണ്ടുവേലി ഭാഗത്തുള്ള മേരിക്കുട്ടിയുടെ വീട്ടിൽ നിന്ന് ഇയാൾ കഴിഞ്ഞദിവസം 25000 രൂപ വിലയുള്ള ഹെവി ഡ്യൂട്ടി ഡ്രില്ലിങ് മെഷീൻ വീട് കുത്തി തുറന്ന് മോഷ്ടിച്ചു കൊണ്ട് പോവുകയായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിക്കുകയും മോഷ്ടാവിനെ പിടിക്കുവാന്‍ തിരച്ചിൽ ശക്തമാക്കുകയും ചെയ്തിരുന്നു. തുടർന്നാണ് […]

പാലാ – പൊന്‍കുന്നം റോഡില്‍ വിളക്കുംമരുതിന് സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിടിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

സ്വന്തം ലേഖിക പാല: പാലാ -പൊന്‍കുന്നം റോഡില്‍ പൂവരണി വിളക്കുംമരുതിന് സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. പാലായില്‍ നിന്നും പൊന്‍കുന്നത്തേക്ക് പോവുകയായിരുന്ന ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് നാലുമണിയോടെ ആയിരുന്നു അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല.

പാലാ മൂന്നാനിയില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റൊരു വാഹനത്തിലിടിച്ചു; നാല് പേർക്ക് പരിക്ക്

സ്വന്തം ലേഖിക പാലാ: മൂന്നാനിയില്‍ അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണംവിട്ട് മറ്റൊരു വാഹനത്തിലിടിച്ച് അപകടം. ഭരണങ്ങാനം ഭാഗത്ത് നിന്നും എത്തിയ ഫോര്‍ച്യൂണര്‍ കാര്‍ റോഡില്‍ തെന്നിമാറി എതിരെ വന്ന എര്‍ട്ടിഗ കാറില്‍ ഇടിക്കുകയായിരുന്നു. എര്‍ട്ടിഗയിലുണ്ടായിരുന്ന നാല് പേരെ സാരമായ പരിക്കുകളോടെ പാലാ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാ പൊലീസ് സ്ഥലത്തെത്തി.

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന: പാലായിൽ വില്‍പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാക്കൾ പിടിയില്‍

സ്വന്തം ലേഖിക പാല: വില്‍പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാക്കൾ പിടിയില്‍. പാലാ കോരുത്തോട് വില്ലേജ് കോസടി ഭാഗത്ത് ആലഞ്ചേരി വീട്ടിൽ ജോണി മകൻ അരുൺ ജോണി (22), എരുമേലി വില്ലേജ് മുട്ടപ്പള്ളി കരക്കാട്ട് കുന്നേൽ വീട്ടിൽ ഫ്രാൻസിസ് മകൻ അക്ഷയ് ഫ്രാൻസിസ് (22) എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ലഹരി വസ്തുക്കളുടെ വില്‍പന തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പാലാ ടൗൺ ഭാഗത്തു വച്ച് കോളേജ് വിദ്യര്‍ത്ഥികള്‍ക്ക് വില്‍പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്. വരും […]

പൂ​ഞ്ഞാ​റി​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത് 1,200 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ; പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ക​സ​ന മു​ന്നേ​റ്റം കു​റി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ

  മു​ണ്ട​ക്ക​യം: പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ക​സ​ന മു​ന്നേ​റ്റം കു​റി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 1200 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് ന​ട​പ്പി​ലാ​ക്കി​യ​തും ഭ​ര​ണാ​നു​മ​തി നേ​ടി​യെ​ടു​ത്തി​ട്ടു​ള്ള​തു​മാ​യ പ​ദ്ധ​തി​ക​ൾ സാ​ധ്യ​മാ​യി​യെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും ശു​ദ്ധ​ജ​ലം എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി കേ​ന്ദ്ര ജ​ല ജീ​വ​ൻ മി​ഷ്യ​ൻറെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​ന്പൂ​ർ​ണ കു​ടി​വെ​ള്ള പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചു ഭ​ര​ണാ​നു​മ​തി നേ​ടി​യെ​ടു​ക്കു​ന്ന​തി​ന് . ഏ​റ്റ​വും വ​ലി​യ പ​ഞ്ചാ​യ​ത്താ​യ എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ […]

പാലാ താലൂക്ക് ആശുപത്രിയിൽ രാത്രി അതിക്രമിച്ച് കയറി ഡ്യൂട്ടി ഡോക്ടറെയും ആശുപത്രി സ്റ്റാഫിനെയും ആക്രമിച്ചു; ആശുപത്രി ഉപകരണങ്ങൾ നശിപ്പിച്ചു; കണ്ണൂർ സ്വദേശി പൊലീസ് പിടിയിൽ

സ്വന്തം ലേഖിക പാല: ഡോക്ടറെയും ഹോസ്പിറ്റൽ സ്റ്റാഫിനേയും ആക്രമിച്ച പ്രതി അറസ്റ്റിൽ. കണ്ണൂർ ആലക്കാട് സൗത്ത് ഇല്ലിക്കൽ വീട്ടിൽ ജോൺസൺ മകൻ ബിനു(36) വിനെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. പാലാ താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രി അതിക്രമിച്ച് കയറി ഡ്യൂട്ടി ഡോക്ടറെയും ആശുപത്രി സ്റ്റാഫിനെയും ആക്രമിക്കുകയും, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സിനെ ഭീഷണിപ്പെടുത്തുകയും, ആശുപത്രി ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാലാ എസ്.എച്ച് ഓ കെ.പി, ടോംസൺ, […]

അ​ര​നൂ​റ്റാ​ണ്ടോ​ളം പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് താ​ങ്ങാ​നാ​കു​ന്ന ചെ​ല​വി​ല്‍ ചി​കി​ത്സ​യേ​കി​യ ത്വ​ക്‌രോ​ഗ വിദഗ്ധൻ; ഡോ.​സി.​പി.​എ​സ്. പി​ള്ള​യു​ടെ വിയോഗത്തിൽ നെഞ്ചുനീറി പൊൻകുന്നം നിവാസികൾ; ജനകീയ ഡോക്ടർ ഓർമ്മയാകുമ്പോൾ….!

സ്വന്തം ലേഖിക പൊ​ന്‍​കു​ന്നം: ആ ആശ്വാസ ചികിത്സയും നിലച്ചു. അ​ര​നൂ​റ്റാ​ണ്ടോ​ളം പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് താ​ങ്ങാ​നാ​കു​ന്ന ചെ​ല​വി​ല്‍ ചി​കി​ത്സ​യേ​കി​യ ത്വ​ക്‌രോ​ഗ വി​ദ​ഗ്ധനെയാണ് ഡോ.​സി.​പി.​എ​സ്. പി​ള്ള​യു​ടെ നി​ര്യാ​ണ​ത്തോ​ടെ മ​ല​യോ​ര മേ​ഖ​ല​യ്ക്ക് ന​ഷ്ട​മാ​കു​ന്ന​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​ദ്ദേ​ഹം അ​ന്ത​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്നലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ചി​റ​ക്ക​ട​വ് ചാ​പ്പ​മ​റ്റ​ത്തി​ല്‍ കു​ടും​ബ​വ​ള​പ്പി​ല്‍ ന​ട​ന്നു. ചി​റ​ക്ക​ട​വ് ചാ​പ്പ​മ​റ്റ​ത്തി​ല്‍ പ​ര​മേ​ശ്വ​ര​ന്‍ പി​ള്ള​യു​ടെ​യും പു​റ്റു​മ​ണ്ണി​ല്‍ നാ​രാ​യ​ണി​യ​മ്മ​യു​ടെ​യും മ​ക​നാ​യി ജ​നി​ച്ച ശ​ങ്ക​ര​പ്പി​ള്ള എ​ന്ന സി.​പി.​എ​സ്. പി​ള്ള മ​ണി​പ്പാ​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എം​ബി​ബി​എ​സും മ​ദ്രാ​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഡെ​ര്‍​മ​റ്റോ​ള​ജി​യി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​നും ശേ​ഷം മം​ഗ​ലാ​പു​രം ഇ​എ​സ്‌ഐ ആ​ശു​പ​ത്രി​യി​ല്‍ സേ​വ​നം ചെ​യ്തു. പി​ന്നീ​ട് […]

പാലാ കിടങ്ങൂർ മീനച്ചിലാറ്റിൽ കറുത്തേടത്തു കടവിൽ മൃതദേഹം കണ്ടെത്തിയ സംഭവം ; മരിച്ചത് പന്തളം സ്വദേശിയായ അമ്പത്തിയഞ്ചുകാരൻ; മരണകാരണം വ്യക്തമല്ല

  കോട്ടയം: പാലാ കിടങ്ങൂർ മീനച്ചിലാറ്റിൽ കറുത്തേടത്തു കടവിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. പന്തളം സ്വദേശി ലക്ഷ്മണന്റെ (55)മൃതദേഹമാണ് കണ്ടെത്തിയത്. പാലായിൽ ലോട്ടറി വിൽപ്പനക്കാരനായിരുന്നു മരിച്ച ലക്ഷ്‌മണൻ.പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരണകാരണം വ്യക്തമല്ല. ഇന്ന് രാവിലെ ചേർപ്പുങ്കൽ ഭാഗത്ത് നിന്ന് ആറ്റിലൂടെ മൃതദേഹം ഒഴുകി പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചെമ്പിളാവ് കറുത്തേടത്ത് കടവിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്. പിന്നീട് പാലായിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തി മൃതദേഹം കരയ്ക്ക് […]

ഇതെന്തൊരു മൈ… പാട്ടെന്ന് സോഷ്യല്‍ മീഡിയ; വൈറലായി പ്രിയ ഷൈന്‍ സംവീധാനം ചെയ്ത പുതിയ പാട്ട്; അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹ്യമാധ്യമങ്ങളിൽ ചൂടുപിടിച്ച ചര്‍ച്ച…! രണ്ടു പാലാക്കാർ ചേർന്നൊരുക്കിയ പാട്ട് വിവാദമാകുമ്പോൾ…! വീഡിയോ കാണാം

സ്വന്തം ലേഖിക പാലാ: സോഷ്യൽ മീഡിയയിൽ ചർച്ചയായി പാലാക്കാർ ഒരുക്കിയ മൈ പാട്ട്. പാലാ സ്വദേശി പ്രിയ ഷൈന്റെ പുതിയ പാട്ടാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളില്‍ വിവാദമായി മാറിയിരിക്കുന്നത്. പാട്ടിന്റെ വരികളിലെ അസഭ്യമായ പദത്തെ ചൊല്ലി നെഗറ്റീവും പോസിറ്റീവുമായി ചര്‍ച്ച നടക്കുകയാണ്. വീഡിയോ കാണാം ഭാര്യയും ഭര്‍ത്താവും തമ്മില്‍ കാപ്പി ഉണ്ടാക്കുന്ന കാര്യത്തില്‍ പരസ്പരം തെറിവിളിച്ച് സംസാരിക്കുന്നതാണ് പാട്ട്. രാവിലെ എഴുന്നേറ്റ് ഭാര്യയെ മൈ…എന്നു സംബോധന ചെയ്ത് ഭര്‍ത്താവ് സംസാരിക്കുമ്പോള്‍ ഭാര്യയും അതേ വാക്കുകളില്‍ മറുപടി പറയുന്നതാണ് പാട്ട്. എന്തായാലും പാട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും […]