ഇതെന്തൊരു മൈ… പാട്ടെന്ന്  സോഷ്യല്‍ മീഡിയ; വൈറലായി പ്രിയ ഷൈന്‍ സംവീധാനം ചെയ്ത പുതിയ പാട്ട്;  അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹ്യമാധ്യമങ്ങളിൽ ചൂടുപിടിച്ച ചര്‍ച്ച…!  രണ്ടു പാലാക്കാർ ചേർന്നൊരുക്കിയ പാട്ട് വിവാദമാകുമ്പോൾ…! വീഡിയോ കാണാം

സ്വന്തം ലേഖിക

പാലാ: സോഷ്യൽ മീഡിയയിൽ ചർച്ചയായി പാലാക്കാർ ഒരുക്കിയ മൈ പാട്ട്.

പാലാ സ്വദേശി പ്രിയ ഷൈന്റെ പുതിയ പാട്ടാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളില്‍ വിവാദമായി മാറിയിരിക്കുന്നത്. പാട്ടിന്റെ വരികളിലെ അസഭ്യമായ പദത്തെ ചൊല്ലി നെഗറ്റീവും പോസിറ്റീവുമായി ചര്‍ച്ച നടക്കുകയാണ്.
വീഡിയോ കാണാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യയും ഭര്‍ത്താവും തമ്മില്‍ കാപ്പി ഉണ്ടാക്കുന്ന കാര്യത്തില്‍ പരസ്പരം തെറിവിളിച്ച് സംസാരിക്കുന്നതാണ് പാട്ട്. രാവിലെ എഴുന്നേറ്റ് ഭാര്യയെ മൈ…എന്നു സംബോധന ചെയ്ത് ഭര്‍ത്താവ് സംസാരിക്കുമ്പോള്‍ ഭാര്യയും അതേ വാക്കുകളില്‍ മറുപടി പറയുന്നതാണ് പാട്ട്.

എന്തായാലും പാട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ രംഗത്തുണ്ട്. ഈ പാട്ടിൻ്റെ ഒന്നാം ഭാഗം നേരത്തെ 10 ലക്ഷം പേരാണ് കണ്ടത്. അതിൻ്റെ രണ്ടാം ഭാഗമാണ് ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. പാട്ട് ഇറങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴാണ് കൂടുതല്‍ ചര്‍ച്ചയായതെന്നുമാത്രം.